Image

യദിയൂരപ്പയ്‌ക്കെതിരെ വീണ്ടും അറസ്റ്റു വാറന്റ്

Published on 05 March, 2012
യദിയൂരപ്പയ്‌ക്കെതിരെ വീണ്ടും അറസ്റ്റു വാറന്റ്
ബാംഗളൂര്‍: ഭൂമി കംഭകോണ കേസില്‍ മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്‌ക്കെതിരെ ലോകായുക്ത കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചു. കോടതിയില്‍ ഹാജരാവുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തയതിനെത്തുടര്‍ന്നാണ് ലോകായുക്ത കോടതി അറസ്റ്റു വാറന്റ് പുറപ്പെടുവിച്ചത്. കോടതിയില്‍ ഹാജരാവുന്നതില്‍ നിന്ന് ഇളവു നല്‍കണമെന്ന യെദിയൂരപ്പയുടെ അപേക്ഷ കോടതി തള്ളിയിരുന്നു. 

തനിക്കെതിരായ എല്ലാ കേസുകളിലും ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിട്ടുള്ളതിനാല്‍ പോലീസ് യെദിയൂരപ്പയെ അറസ്റ്റു ചെയ്‌തേക്കില്ല. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാവുകയാണെങ്കില്‍ കോടതി വാറന്റ് പിന്‍വലിക്കുകയും ചെയ്യും. കര്‍ണാടക ഹൗസിംഗ് ബോര്‍ഡിന്റെ ഭൂമി ഡീ നോട്ടീഫൈ ചെയ്തു നല്‍കിയ കേസില്‍ അഴിമതിനിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യെദിയൂരപ്പയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക