Image

ഇറ്റാലിയന്‍ നാവികരെ പാര്‍പ്പിക്കുന്നത് ബാലകൃഷ്ണപിള്ള കിടന്ന മുറിയില്‍

Published on 05 March, 2012
ഇറ്റാലിയന്‍ നാവികരെ പാര്‍പ്പിക്കുന്നത് ബാലകൃഷ്ണപിള്ള കിടന്ന മുറിയില്‍
തിരുവനന്തപുരം: രണ്ടു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിനെത്തുടര്‍ന്ന് പൂജപ്പുര സെട്രല്‍ ജയിലില്‍ കൊണ്ടുവരുന്ന ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസി മിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ പാര്‍പ്പിക്കുന്നത് അഴിമതിക്കേസില്‍ മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപ്പിള്ളയും കോടതിലക്ഷ്യക്കേസില്‍ സിപിഎം നേതാവ് എം.വി.ജയരാജനും കിടന്ന അതേ മുറിയില്‍.

ജയിലില്‍ ഇവര്‍ക്ക് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തേണ്ടതിനാലാണ് ഈ മുറിയില്‍ പാര്‍പ്പിക്കാന്‍ ജയിലധികൃതര്‍ തീരുമാനിച്ചത്. മറ്റു ജയില്‍ മുറികളെ അപേക്ഷിച്ച് ഫാന്‍ മാത്രമാണ് ഇവര്‍ക്ക് ഇവിടെ അധികമായി ലഭ്യമാകുക. ഇതിനു പുറമെ ഇവര്‍ക്ക് വ്യായാമം ചെയ്യാനുള്ള സൗകര്യവും ഇറ്റാലിയന്‍ ഭക്ഷണവും ലഭ്യമാക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക