Image

ഗുരൂവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു തുടക്കം

Published on 05 March, 2012
 ഗുരൂവായൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്നു തുടക്കം
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉല്‍സവത്തിന് ഇന്ന് ആനയോട്ടത്തോടെ തുടക്കമാകും. വൈകിട്ട് മൂന്നിന് മഞ്ജുളാല്‍ പരിസരത്തു നിന്നാണ് ആനയോട്ടം. ദേവസ്വത്തിലെ 28 ആനകള്‍ അണിനിരക്കുമെങ്കിലും അഞ്ച് ആനകള്‍ മാത്രമേ മല്‍സരത്തില്‍ പങ്കെടുക്കു. രാത്രി എട്ടരയ്ക്ക് തന്ത്രി ചേന്നാസ് വാസുദേവന്‍ നമ്പൂതിരിപ്പാട് പത്ത് ദിവസത്തെ ഉല്‍സവത്തിനു തുടക്കം കുറിച്ചു സ്പതവര്‍ണക്കൊടി ഉയര്‍ത്തും. പതിനാലിനു രാത്രി ആറോട്ടോടെ ഉല്‍സവം കൊടിയിറങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക