Image

ലിവര്‍പൂളില്‍ ഫാ. ആന്റണി പയ്യപ്പള്ളി നയിക്കുന്ന ധ്യാനം മാര്‍ച്ച്‌ 16, 17, 18 തീയതികളില്‍

സാബു ചുണ്ടക്കാട്ടില്‍ Published on 05 March, 2012
ലിവര്‍പൂളില്‍ ഫാ. ആന്റണി പയ്യപ്പള്ളി നയിക്കുന്ന ധ്യാനം മാര്‍ച്ച്‌ 16, 17, 18 തീയതികളില്‍
ലിവര്‍പൂള്‍: പ്രശസ്‌ത വചന പ്രഘോഷകനും വാഗ്മിയുമായ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ആന്റണി പയ്യപ്പള്ളിയും ബ്രദര്‍ അപ്പച്ചന്‍കുട്ടിയും സംഘവും നയിക്കുന്ന വലിയ ആഴ്‌ചയ്‌ക്ക്‌ ഒരുക്കമായുള്ള ധ്യാനം മാര്‍ച്ച്‌ 16, 17, 18 തീയതികളില്‍ ലിവര്‍പൂളില്‍ നടക്കും.

സേക്രഡ്‌ ഹാര്‍ട്ട്‌ ദേവാലയത്തില്‍ വെള്ളി അഞ്ചു മുതല്‍ രാത്രി 10 വരെയും ശനി രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയും ഞായര്‍ രാവിലെ 10 മുതല്‍ രാത്രി ഏഴുവരെയുമാണ്‌ ധ്യാനം. ധ്യാന ദിവസം കുമ്പസാരത്തിനും കൗണ്‍സിലിംഗിനും പ്രത്യേക സൗകര്യങ്ങള്‍ ഉണ്‌ടായിരിക്കും. വലിയ നോമ്പ്‌ നവീകരണ ധ്യാനത്തില്‍ പങ്കെടുത്ത്‌ ദൈവകൃപകള്‍ നേടുവാന്‍ ഏവരെയും സ്‌പിരിച്വല്‍ ഡയറക്‌ടര്‍ ഫാ. ബാബു അപ്പാടന്‍ സ്വാഗതം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസുകുട്ടി ഫ്രാന്‍സിസ്‌ (ജനറല്‍ സെക്രട്ടറി) 07882193199, ജേക്കബ്‌ തൈയില്‍ (ട്രഷറര്‍) 07886445562, ജോര്‍ജിനാ തോമസ്‌ (പ്രയര്‍ ഗ്രൂപ്പ്‌) 01515460890.

പള്ളിയുടെ വിലാസം: Sacred Heart Church, 2 Hall Lane, Liverpool L7 8TG (Near Royal Liverpool Hospital)
ലിവര്‍പൂളില്‍ ഫാ. ആന്റണി പയ്യപ്പള്ളി നയിക്കുന്ന ധ്യാനം മാര്‍ച്ച്‌ 16, 17, 18 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക