Image

ദിലീപിനൊപ്പമോ ഇപ്പോള്‍ ലോക മലയാളികള്‍?

സ്വന്തം ലേഖകന്‍ Published on 10 August, 2017
ദിലീപിനൊപ്പമോ ഇപ്പോള്‍ ലോക മലയാളികള്‍?
ഇന്ന് ദിലീപിന് നിര്‍ണ്ണായകം. ഹൈക്കോടതിയില്‍ രണ്ടാമത് ജാമ്യ ഹര്‍ജി നല്‍കി കാത്തിരിക്കുന്ന ദിലീപിനൊപ്പമോ ഇപ്പോള്‍ ലോക മലയാളികള്‍ എന്ന ചോദ്യം പ്രസ്‌കതമാകുന്നത് ഇവിടെയാണ് . രാംകുമാര്‍ മാറി രാമന്‍പിള്ള വന്നപ്പോള്‍ ആകെയൊരു ആശ്വാസം. കഴിഞ്ഞ ദിവസം ഡി സിനിമാസ് തുറന്നു കൊടുത്തത് ഹൈക്കോടതി. 

 നിരപരാധിയാണെന്നും പോലീസ് കള്ളക്കഥകള്‍ മെനയുകയാണെന്നും വ്യക്തമായ തെളിവോടെ ഇന്ന് നല്‍കുന്ന ഹര്‍ജിയിലാണ് ദിലീപ് എന്ന നടന്റെ ഇപ്പോളത്തെ പിടിവള്ളി.   ദിലീപ് ജയില്‍ വിമോചിതനാകുമോ എന്ന് ഉറ്റു നോക്കുകയാണ് മലയാളികള്‍. 

എന്നാല്‍ ഇന്ന് ചാനലുകള്‍ പുറത്തു വിട്ട ദിലീപിന്റെ ഹര്‍ജിയിലെ ചില വെളിപ്പെടുത്തലുകള്‍ വലിയ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു.  പോലീസ് എന്ത് മറുവാദം ആണ് ഉന്നയിക്കുക എന്ന് കാത്തിരുന്നു കാണാം .

നടിക്കു നേരെയുണ്ടായ ആക്രമണം സംബന്ധിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥയായ എഡിജിപി ബി സന്ധ്യക്ക് നടി മഞ്ജു വാര്യരുമായി അടുത്ത ബന്ധമുണ്ടെന്നാണ് ദിലീപ് വെളിപ്പെടുത്തിയത് .വളരെ ഗുരുതരമായ ആരോപണം അല്ലെ ഇത്? 

ഗൂഢാലോചന എന്ന ആരോപണം ആദ്യമായി ഉന്നയിച്ചത് മഞ്ജു വാര്യര്‍ ആയിരുന്നു. അമ്മ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അത്. തന്നെ ചോദ്യം ചെയ്യുന്ന സമയത്ത് മഞ്ജു വാര്യരുടെ സുഹൃത്തിനെ കുറിച്ച് പറഞ്ഞ വിവരങ്ങള്‍ എഡിജിപി ബി സന്ധ്യ റെക്കോര്‍ഡ് ചെയ്തില്ലെന്നും ജാമ്യ ഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നതായാണ് വാര്‍ത്തകള്‍.

മഞ്ജു വാര്യര്‍ സംഭവത്തിലെ ഗൂഢാലോചന ഗൂഢാലോചന പുറത്തുവരണമെന്ന് പറഞ്ഞ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ആരോപണമായി പ്രചരിക്കുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നുവെന്നും ദിലീപ് ഹര്‍ജിയില്‍ വ്യക്തമാക്കി. 

മുഖ്യപ്രതി സുനില്‍ കുമാര്‍ (പള്‍സര്‍ സുനി) ജയിലില്‍ നിന്നും നാദിര്‍ഷയെ മൂന്നു തവണ ഫോണ്‍ വിളിച്ചതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. മൊബൈല്‍ ഒളിപ്പിച്ചത് ജയിലിലെ പാചകപ്പുരയിലാണെന്നും പാചകപ്പുരയിലെ ചാക്കുക്കെട്ടുകള്‍ക്കിടയില്‍ ഫോണ്‍ ഒളിപ്പിക്കാന്‍ സുനിയെ സഹായിച്ചത് സഹതടവുകാരനാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഓരോ തവണയും ഫോണ്‍ ഉപയോഗിച്ച ശേഷം സ്വിച്ച് ഓഫ് ചെയ്തു. സിസിടിവിയല്‍ പെടാതിരിക്കാന്‍ ടോയ്ലറ്റിന്റെ തറയില്‍ കിടന്നാണ് ഫോണ്‍ വിളിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

ജയിലില്‍നിന്ന് പള്‍സര്‍ സുനി, നാദിര്‍ഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു. ഏപ്രില്‍ 10 നാണ് ബെഹ്‌റയെ വിളിച്ചത്. ഫോണ്‍ സംഭാഷണം അടക്കം ബെഹ്‌റയുടെ പേഴ്‌സണല്‍ വാട്‌സ്ആപ് നമ്പരിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. 

പള്‍സര്‍ സുനി ഫോണ്‍ വിളിച്ച കാര്യം ദിലീപ് ദിവസങ്ങളോളം മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ വാദം. രണ്ടാഴ്ചയ്ക്കു ശേഷമാണ് ദിലീപ് പരാതി നല്‍കിയതെന്ന പൊലീസിന്റെ  വാദത്തെ പ്രതിരോധത്തിലാക്കുന്നതാണ് ദിലീപിന്റെ വെളിപ്പെടുത്തല്‍. 

ഈ വെളിപ്പെടുത്തലുകള്‍ സത്യത്തില്‍ ആര്‍ക്കു നേരെ ആണെന്ന് വ്യക്തം . ഈ കുരുക്കില്‍ പോലീസ്സും മാധ്യമങ്ങളും കുടുങ്ങുമോ ? ദിലീപിനൊപ്പമോ ഇപ്പോള്‍ ലോക മലയാളികള്‍ ?. ദിലീപിനെ കുടുക്കാന്‍ നടത്തിയ ഗൂഡാലോചനയോ? കേസ്സിലെ പ്രധാനിയായ മാഡത്തെ ഇതുവരെ പിടിക്കാത്തത് എന്തുകൊണ്ട് ? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കു പോലീസ് മറുപടി പറയേണ്ടിവരും.

നാലഞ്ച് മാസം അന്വേഷണം നടത്തി ഗൂഡാലോചനയിലെ ദിലീപിന്റെ പങ്കിനുള്ള എല്ലാ തെളിവുകളും കണ്ടുപിടിച്ചിട്ടാണ് ഞങ്ങള്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് എന്ന് പറഞ്ഞ പോലീസ് ആണ് ഇപ്പോള്‍ കുടുങ്ങാന്‍ പോകുന്നത്. കരുണാകരനെ കുടുക്കാന്‍ കേരള പോലീസും രാഷ്ട്രീയക്കാരും കൂടി ഉണ്ടാക്കിയ ചാരക്കേസ്സും, അതെ കരുണാകരന്റ കാലത്ത് ഉണ്ടായ ഈച്ചരവാര്യരുടെ മകന്‍ രാജനെ ഉരുട്ടി കൊന്ന കേസ്സും, ജിഷ കൊലകേസ്സും, ജിഷ്ണു പ്രണോയിയുടെ കേസ്സും, നിസ്സാമിന്റെ കേസ്സും പോലെയാണ് ഈ കേസ്സിനെ പോലീസ് കാണുന്നതെങ്കില്‍ തീര്‍ച്ചയായും പോലീസ് കുടുങ്ങും എന്ന് ഉറപ്പാണ്. കാരണം ദീലീപ് എന്ന വ്യക്തി സാധാരണ മലയാളിയുടെ മനസ്സിലെ ജനപ്രിയനും അനേകരുടെ അന്നദാതാവും കൂടി ആണ്. അവര്‍ തങ്ങളുടെ ജനപ്രിയ നായകന് ഏറ്റ മുറിവ് എത്ര കണ്ട് മറക്കും എന്ന് കണ്ട് അറിയണം.

 ഗൂഡാലോചനയിലെ പ്രധാന പ്രതിയായ മാഡത്തിനെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിയാത്തതാണ് ചില സംശയങ്ങളിലേയ്ക്ക് പൊതുസമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഈ കേസ്സിലെ ഏറ്റവും പ്രധാനമായ മൊഴി പീഡനത്തിന് ഇരയായ നടിയുടെതാണ്. പള്‍സര്‍ സുനി അക്രമങ്ങള്‍ക്ക് ശേഷം ' എല്ലാം വിജയകരമായി നടന്നു ' എന്ന് ഈ മാഡത്തിനെ വിളിച്ച് പറയുന്നതായി കേട്ടു എന്ന് പീഡനത്തിന് ഇരയായ നടി മൊഴി തന്നിട്ടും എന്തുകൊണ്ടാണ് ആ മാഡത്തിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്?.

ഗൂഡാലോചനയിലെ എല്ലാ തെളിവുകളും കിട്ടി ദിലീപിനെ പ്രതിയാക്കി എന്ന് പറഞ്ഞ പോലീസ് ദിലീപ് എന്ന സിനിമ നടന്‍ താമസിച്ച ഹോട്ടലുകളും, ക്ലബ്ബുകളും, പള്‍സര്‍ സുനി എന്ന കൊടും കുറ്റവാളി ദിലീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വിളിച്ചപ്പോള്‍ വന്ന മിസ്സ് കോളും, ഒരു ആരാധകന്‍ എടുത്ത സെല്‍ഫിയില്‍ ദൂരെ നില്‍ക്കുന്ന വ്യക്തമാകാത്ത വെള്ള ഉടുപ്പ് ഇട്ട ഒരു വ്യക്തി പള്‍സര്‍ സുനിയാണ് എന്നും, ഇവര്‍ തമ്മില്‍ ഒരേ മൊബൈല്‍ ടവറിന്റെ കീഴില്‍ വന്നെന്നും ഒക്കെ കാട്ടിയാണ്  തെളിവായി ചൂണ്ടി കാട്ടുന്നത്. 

ഒരു സാധാരണ മലയാളിക്ക് പോലും അറസ്റ്റ് ചെയ്യാനുള്ള തെളിവായി കാണാന്‍ കഴിയുന്നില്ല . അതുമാത്രമല്ല നിങ്ങള്‍ എന്നെ നുണപരോശോധനയ്ക്ക് വിധേയനാക്കികൊള്ളൂ എന്ന് പറഞ്ഞാണ് ദിലീപ് ഈ കേസ്സില്‍ മുന്നോട്ട് വന്നതെന്നും ഓര്‍ക്കണം.

കേസ്സിന്റെ തുടക്കം മുതല്‍ ഇന്ന് വരെ ദിലീപിന്റെ മുഖത്ത് പ്രകടമാകുന്ന ചിരിയും, ആത്മവിശ്യാസവും, എന്നെ നുണപരിശോധനയക്ക് വിധേയനാക്കൂ എന്ന് പറഞ്ഞതും , പത്തും നാല്‍പ്പതും വര്‍ഷം ദിലീപിനെ അറിയാവുന്ന പലരും ദിലീപിനൊപ്പം അടിയുറച്ച് നില്‍ക്കുന്നതും, എന്നാല്‍ പല സുഹൃത്തുക്കളും തന്നെ കൈവിട്ടിട്ടും ഒക്കെ താന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ധൈര്യത്തിലാണോ ദിലീപ് സന്തോഷവാനായി കാണപ്പെടുന്നത് ? 

ദിലീപിനൊപ്പമോ ഇപ്പോള്‍ ലോക മലയാളികള്‍?
Join WhatsApp News
ഒരു പാവം വായനക്കാരൻ 2017-08-10 18:33:56
എന്ന് ആര് പറഞ്ഞു? ചുമ്മാ സൂപ്പർ സ്റ്റാറിൽ നിന്നു  എന്തെകിലും  നക്കാപ്പിച്ച  കൈപറ്റിയിട്ടു  ഇത്തരം  അബദ്ധങ്ങൾ  കുറിക്കരുത് . കുറ്റം ചെയ്‌തവൻ  എത്ര  വമ്പൻ ആയാലും  ജയിൽ  കിട്ടണം.  ആയിരങ്ങൾ  ജയിലിൽ  കുറ്റം ചെയ്യാത്തവർ  ജെയിലിൽ  ഉണ്ട് . അവർക്കുവേണ്ടി  താങ്കൾ കണ്ണീർ  പൊഴിക്കാത്തതു  എന്താ ?  വലിയവൻ പിടിക്കപ്പെട്ടപ്പോൾ  വാദമായി. കണ്ണീരായി. പിന്നെ  ദിലീപ് കാര്യം.  ടിയാനെ  രക്ഷിയ്ക്കാൻ  സിനിമാക്കാരും, സർക്കാർ  സംവിധാനവും  ഒത്തിരി  ശ്രമിക്കുന്നുടാല്ലോ. എന്നാലും  ദിലീപിനെതിരേ  ഒത്തിരി പ്രൂഫ്  ഉണ്ടല്ലോ. എന്തല്ലാം തട്ടിപ്പും  വെട്ടിപ്പുമാണ്  വെളിയിൽ വന്നിരിക്കുന്നത്. അതെല്ലാം  ഇൻവെസ്റിഗേറ്റ്  ചെയ്യണം.  പാവപ്പെട്ട  എന്ന പോലെയോ മറ്റോ  ആയിരുന്നുവെങ്കിൽ  പോലീസ് എന്നൈ  അടിച്ചു  പഞ്ചർ ആക്കുമായിരിന്നു. ദിലീപിനെ  രാജാവായി

വിഡ്ഢികളായ  ആരാധകർ  കരുതുന്നുദിലീപിന്റ  ഭൂമി  കൈയേറ്റം കണ്ടില്ലെ. ഒരു  സാധാരണക്കാരന്  ഒരു കൂര പുറം പോക്കിൽ  വച്ചാൽ  അവനെ പോലീസ്  അടിച്ചു തുരത്തും.

ഒരു നേതാവും  മാദ്യമക്കാരും പാവത്തിനെ  സപ്പോർട്ട്  ചെയ്യാൻ  ഉണ്ടാവില്ലഎല്ലാ സുപെർണയും  റിലീജിയസ്  ഗുണ്ടകളെയും  പൊക്കണം. എല്ലാ  മേഖലയിലും  സുധികാരണം  നടത്തണം. സത്യം  പറയുമ്പോൾ  എന്റ മേൽ  കുതിര കേറരുത്.  I do not know whether you post my comment or not, still I am sending to you. Probably my waste of time. Now a days many valuable comments are not getting posted.  Only the comments make the publication great. Most of the time like me many people visit the site to read the comments, because they are the pulse of the people.    

Defender 2017-08-11 04:07:03
ലോകത്തിലുള്ളവരുടെ സുഖവും ദുഖവും നിശ്ചയിക്കുന്നത് നാട്ടുകാരല്ല . അവനവൻ തന്നെയാണ്. ഉപ്പു തിന്നുന്നവൻ വെള്ളംകുടിക്കും. മിമി കൃമികൾ താരമായത്കൊണ്ടോ പണം ഉണ്ടായതുകൊണ്ടോ സംസ്ക്കാര സമ്പന്നൻ ആകുന്നില്ല.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക