Image

സോണിയാ ഗാന്ധി അമേരിക്കയിലെ വിദഗ്‌ധ പരിശോധനയ്‌ക്കുശേഷം തിരിച്ചെത്തി

Published on 05 March, 2012
സോണിയാ ഗാന്ധി അമേരിക്കയിലെ വിദഗ്‌ധ പരിശോധനയ്‌ക്കുശേഷം തിരിച്ചെത്തി
ന്യൂഡല്‍ഹി: അമേരിക്കയില്‍ ഉദരശസ്‌ത്രിക്രിയയ്‌ക്കുശേഷം വിദഗ്‌ധ പരിശോധനയ്‌ക്ക്‌ പോയിരുന്ന യു.പി.എ അധ്യക്ഷ സോണിയാഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തി. ഫെബ്രുവരി 28-നാണ്‌ ബോസ്റ്റണില്‍ വിദഗ്‌ധ പരിശോധനയ്‌ക്കു പോയത്‌. പാര്‍ട്ടി വക്താവ്‌ ജനാര്‍ദ്ധന്‍ ദ്വിവേദിയാണ്‌ ഇക്കാര്യം അറിയിച്ചത്‌.

സോണിയാ ഗാന്ധി അമേരിക്കയില്‍ സന്ദര്‍ശനം നടത്തിയത്‌ സിഖ്‌ സംഘടനകളെ പ്രകോപിതരാക്കിയിരുന്നു. ഇതിനെതിരേ സംഘടനകള്‍ അമേരിക്കന്‍ അധികൃതര്‍ക്ക്‌ പരാതിയും നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക