Image

ലോക്‌പാല്‍ ബില്‍: പരീക്ഷണം നടത്തില്ലെന്ന്‌ കപില്‍ സിബല്‍

Published on 26 June, 2011
ലോക്‌പാല്‍ ബില്‍: പരീക്ഷണം നടത്തില്ലെന്ന്‌ കപില്‍ സിബല്‍
ന്യൂഡല്‍ഹി: രാജ്യത്ത്‌ നിയമങ്ങളുണ്ടാക്കുന്നതില്‍ പൗരസമൂഹ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരീക്ഷണം ഭാവിയിലുണ്ടാകില്ലെന്ന്‌ കേന്ദ്ര മാനവശേഷി മന്ത്രി കപില്‍ സിബല്‍ പറഞ്ഞു. ലോക്‌പാല്‍ ബില്ലിന്റെ കരട്‌ രാഷ്ട്രീയ പാര്‍ട്ടികളുമായും പൗരപ്രതിനിധികളുമായുള്ള ചര്‍ച്ചക്കുശേഷം പുനരാവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ തുറന്ന മനസ്സോടെയായിരുന്നു സര്‍ക്കാറിന്റെ നടപടി. എന്നാല്‍, ഇതൊരു കീഴ്‌വഴക്കമാക്കാനുദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക