Image

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തും

Published on 05 March, 2012
നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തും
തിരുവനന്തപുരം: നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. തിരുവനന്തപുരത്ത് നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളുമായും ആശുപത്രി മാനേജ്‌മെന്റുകളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

നഴ്‌സുമാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം തീരുമാനമെടുക്കും. നിലവില്‍ മിനിമം വേതനം നല്‍കുന്നുണ്‌ടോയെന്ന കാര്യം ഉറപ്പിക്കാന്‍ ആശുപത്രികളില്‍ ലേബര്‍ കമ്മീഷണര്‍ പരിശോധന നടത്തുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

ഇന്റേണ്‍ഷിപ്പില്ലാതെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുന്ന നഴ്‌സുമാര്‍ക്ക് സ്റ്റൈപ്പെന്‍ഡോടെ ഒരു വര്‍ഷത്തെ പരിശീലനം നല്‍കണമെന്ന നിര്‍ദേശവും മാനേജ്‌മെന്റുകള്‍ അംഗീകരിച്ചു. ഇവരുടെ സ്റ്റൈപ്പന്റ് ലേബര്‍ കമ്മീഷണര്‍ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക