Image

കളമശേരിയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്

Published on 05 March, 2012
കളമശേരിയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്
കൊച്ചി: കൊച്ചിയില്‍ കളമശേരിയിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഭൂചലനം തന്നെയാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഭൗമശാസ്ത്ര ഉദ്യോഗസ്ഥര്‍ വന്ന് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു.

പുലര്‍ച്ചെ അഞ്ചരയ്ക്ക് ഒരു പൊട്ടിത്തെറിയോടെയാണ് ഭൂചലനത്തിന് സമാനമായ അവസ്ഥയുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാല്‍പതോളം വീടുകള്‍ക്ക് കേടുപാട് പറ്റിയിട്ടുണ്ട്. വീടുകളുടെ ഭിത്തി വിണ്ടുകീറുകയും ചെയ്തിട്ടുണ്ട്. ഭൂചലനം തന്നെയാണോ ഭൂമിശാസ്ത്രപരമായ മറ്റെന്തെങ്കിലും പ്രതിഭാസമാണോയെന്ന ആശയക്കുഴപ്പത്തിലാണ് അധികൃതര്‍.

മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക