Image

യു.പിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി

Published on 05 March, 2012
യു.പിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി
ലക്‌നൗ: തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉത്തര്‍പ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി.

പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ കൂടിയായ രാജ്‌നാഥ് സിങ്ങാണ് സംസ്ഥാനത്ത് ബി.ജെ.പി സര്‍ക്കാരിനുള്ള സാധ്യത ഇല്ലെന്ന് പറഞ്ഞത്. 'പാര്‍ട്ടിയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് ഫലം മികച്ച നേട്ടാമാകും സമ്മാനിക്കുക. അതില്‍ സംശയമില്ല. വ്യക്തമായ ഭൂരിപക്ഷം നേടാനുള്ള പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടി നടത്തിയത്. പക്ഷേ അതിനാവശ്യമായ സീറ്റ് കിട്ടില്ലെന്നാണ് വോട്ടിങ് കഴിഞ്ഞുള്ള സ്ഥിതി വിലയിരുത്തിയപ്പോള്‍ മനസ്സിലാകുന്നതെന്ന് രാജ്‌നാഥ് പറഞ്ഞു. ത്രിശങ്കു സഭയാണ് വരുന്നതെങ്കില്‍ സമാജ് വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് ബി.ജെ.പി ഭരിക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക