Image

നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ല് ഫേസ്ബുക്കിലിട്ട വി.ടി. ബല്‍റാമിന് സ്പീക്കറുടെ വിമര്‍ശനം

Published on 05 March, 2012
നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ല് ഫേസ്ബുക്കിലിട്ട വി.ടി. ബല്‍റാമിന് സ്പീക്കറുടെ വിമര്‍ശനം
തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ല് ഫേസ്ബുക്കിലിട്ടതിന് തൃത്താല എംഎല്‍എ വി.ടി. ബല്‍റാമിന് സ്പീക്കറുടെ വിമര്‍ശനം. ബല്‍റാമിന്റെ നടപടി ചട്ടവിരുദ്ധവും അവകാശ ലംഘനവുമാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. നടപടിയെടുക്കേണ്ട കുറ്റമാണ് ബല്‍റാം ചെയ്തിരിക്കുന്നത്. എന്നാല്‍ സഭയില്‍ നവാഗതനായതിനാല്‍ ഇക്കുറി നടപടി സ്വീകരിക്കുന്നില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

സ്പീക്കറുടെ ഓഫീസ് അനുമതി നല്‍കിയതിനാലാണ് ബില്ല് പ്രസിദ്ധീകരിച്ചതെന്ന തരത്തില്‍ വന്ന വാര്‍ത്തയിലും സ്പീക്കര്‍ അതൃപ്തി രേഖപ്പെടുത്തി. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ബില്ലിന്റെ കരട് രൂപമാണ് ബല്‍റാം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ജനങ്ങളുടെ അഭിപ്രായം തേടിയത്.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി അഥോറിറ്റി രൂപീകരിക്കാനുള്ള ബില്ലാണ് ജനഹിത പരിശോധനയ്ക്കായി ബല്‍റാം ഇന്റര്‍നെറ്റില്‍ ഇട്ടത്. ഫേസ് ബുക്കിലും ഗൂഗിള്‍ ഗ്രൂപ്പിലും ബില്ലിന്റെ പൂര്‍ണരൂപം ബല്‍റാം അപ്‌ലോഡ് ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക