Image

പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി

Published on 05 March, 2012
പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. പി.കെ. ഗുരുദാസനാണ് പ്രമേയത്തിന് അനുമതി തേടിയത്.

മത്സ്യത്തൊഴിലാളികള്‍ക്ക് നേരെയുണ്ടായ വെടിവെയ്പ് സഭനിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും ഇതിനായി നേവിയുടെ കപ്പല്‍ എത്തിയതായും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഭയെ അറിയിച്ചു.


മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്കായി കോസ്റ്റല്‍ സെക്യൂരിറ്റി ഹോം ഗാര്‍ഡുകളെ നിയമിക്കുമെന്നും 10 തീരദേശ പോലീസ് സ്‌റ്റേഷനുകള്‍കൂടി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കടലില്‍ അപകടത്തില്‍പ്പെടുന്നവരെ രക്ഷിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക