Image

എന്‍.എസ്‌.എസുമായി യാതൊരു പ്രശ്‌നവുമില്ല: ശശി തരൂര്‍

Published on 05 March, 2012
എന്‍.എസ്‌.എസുമായി യാതൊരു പ്രശ്‌നവുമില്ല: ശശി തരൂര്‍
പെരുന്ന: നായര്‍ സര്‍വീസ്‌ സൊസൈറ്റിയുമായി യാതൊരു പ്രശ്‌നവുമില്ലെന്നു മുന്‍ കേന്ദ്ര മന്ത്രി ശശി തരൂര്‍ എംപി എന്‍.എസ്‌.എസ്‌ ആസ്ഥാനത്ത്‌ പ്രസ്‌താവിച്ചു. കോണ്‍ഗ്രസുമായുള്ള എന്‍.എസ്‌.എസിന്റെ ദീര്‍ഘനാളത്തെ അകല്‍ച്ചയ്‌ക്കു ശേഷം അന്തരിച്ച എന്‍എസ്‌എസ്‌ പ്രസിഡന്റ്‌ പി.കെ. നാരായണപ്പണിക്കരുടെ വാഴപ്പള്ളിയിലെ വസതിയില്‍ നടന്ന സഞ്ചയന കര്‍മങ്ങളില്‍ മുഴുവന്‍ സമയവും പങ്കെടുത്തശേഷം ഇന്നലെ പന്ത്രണ്ടരയോടെയാണു തരൂര്‍ പെരുന്നയിലെത്തിയത്‌.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥിനിര്‍ണയത്തിലും കേന്ദ്ര മന്ത്രിസഭയിലും അര്‍ഹമായ പ്രാതിനിധ്യം കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കിയില്ലെന്ന്‌ ചൂണ്ടിക്കാട്ടി കേന്ദ്ര മന്ത്രിമാരെ പെരുന്ന ആസ്‌ഥാനത്തേക്ക്‌ സ്വീകരിക്കേണ്ടതില്ലെന്ന നിലപാട്‌ എന്‍എസ്‌എസ്‌ സ്വീകരിച്ചിരുന്നു.

തരൂര്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി അരമണിക്കൂറിലധികം ചര്‍ച്ച നടത്തുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക