Image

മത്സ്യബന്ധന ബോട്ടുകള്‍ക്ക്‌ നേരേ വീണ്ടും വെടിവെയ്‌പ്‌; ആളപായമില്ല

Published on 05 March, 2012
മത്സ്യബന്ധന ബോട്ടുകള്‍ക്ക്‌ നേരേ വീണ്ടും വെടിവെയ്‌പ്‌; ആളപായമില്ല
വള്ളവള (കന്യാകുമാരി): കപ്പലില്‍ നിന്നും മത്സ്യബന്ധന ബോട്ടുകള്‍ക്ക്‌ നേരേ വീണ്ടും വെടിവെയ്‌പ്‌ ഉണ്ടായി. എന്നാല്‍ ആളപായമില്ല. കന്യാകുമാരി ജില്ലയിലെ വള്ളവിളയില്‍ നിന്നു കടലില്‍ രണ്ടു ബോട്ടുകള്‍ക്കുനേരേയാണ്‌ വെടിവെയ്‌പുണ്ടായത്‌. സൂസൈ അടിമൈ, ദാസന്‍, ജുബിന്‍, യേശുദാസന്‍,സിജു, ലോറന്‍സ്‌ ന്നിവര്‍ക്കു നേരെയാണു വെടിവയ്‌പുണ്ടായത്‌.

ശനിയാഴ്‌ച രാവിലെ 8.30-നാണ്‌ സംഭവമുണ്ടായത്‌. തീരത്തുനിന്ന്‌ 20 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു വെടിവയ്‌പുണ്ടായതെന്നു മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. കേരള ഭാഗത്തു നിന്നു തൂത്തുക്കുടി ഭാഗത്തേക്കു പോയ കപ്പലില്‍ നിന്ന്‌ ആറ്‌ റൗണ്ട്‌ വെടി ഉതിര്‍ത്തു. മല്‍സ്യത്തൊഴിലാളികള്‍ പ്രാണരക്ഷാര്‍ഥം തിരിച്ചെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക