Image

തൊഴില്‍ ദാതാക്കള്‍ക്ക് ഇമിഗ്രേഷന്‍ മുന്നറിയിപ്പ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 04 August, 2017
 തൊഴില്‍ ദാതാക്കള്‍ക്ക് ഇമിഗ്രേഷന്‍ മുന്നറിയിപ്പ് (ഏബ്രഹാം തോമസ്)
ഗ്രേപ്പ് വൈന്‍(ടെക്‌സസ്): നിയമ വിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനുള്ള തീവ്രശ്രമത്തില്‍ യു.എസ്. ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ്(ഐസ്) പ്രതിജ്ഞാബദ്ധമാണെന്ന് ആക്ടിംഗ് ഡയറക്ടര്‍ തോമസ് ഹോമന്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇതിന് വലിയ പ്രാധാന്യം കല്‍പിച്ചു വരികയാണ്. 1986 ലെ കുടിയേറ്റ നിയമത്തില്‍ നിയമ വിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപന ഉടമകള്‍ നേരിടേണ്ട ശിക്ഷാനടപടികള്‍ വിവരിക്കുന്നുണ്ടെങ്കിലും ഇതുവരെ കര്‍ശനമായി നടപ്പാക്കുവാന്‍ ശ്രമിച്ചിരുന്നില്ലെന്ന് ഹോമന്‍ പറഞ്ഞു. നോര്‍ത്ത് ടെക്‌സസിലെ ഗ്രേപ്പ് വൈനില്‍ ഷെരീഫ്‌സ് അസോസിയേഷന്‍ ഓഫ് ടെക്‌സസിന്റെ സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംബന്ധിക്കുവാനാണ് ഹോമന്‍ എത്തിയത്.
തൊഴില്‍ ദാതാക്കളെ കര്‍ശനമായി നിരീക്ഷിക്കുകയും നിയമ വിരുദ്ധകുടിയേറ്റക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നവര്‍ രക്ഷപ്പെടാന്‍ അനുവദിക്കാതിരിക്കുവാനുമാണ് ഐസ് ശ്രദ്ധിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസത്തിനുള്ളില്‍ 32 തൊഴില്‍ ദാതാക്കളെ ശിക്ഷിച്ചു. 2016 സാമ്പത്തിക വര്‍ഷത്തില്‍ 12 മാസത്തില്‍ മൊത്തം 49 പേരെ മാത്രമേ ശിക്ഷിച്ചുള്ളൂ. അക്രോണ്‍, ഒഹായോവില്‍ ഒരു റെസ്‌റ്റോറന്റ് നടത്തിയിരുന്ന ഒരു ചൈനക്കാരനെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ജസ്റ്റീസ് 18 മാസത്തെ ജയില്‍ ശിക്ഷ നല്‍കി, തുടര്‍ന്ന് നാടുകടത്തുകയും ചെയ്യും. നിയമവിരുദ്ധമായി അമേരിക്കയില്‍ എത്തിയവരെ സംരക്ഷിക്കുകയും അവര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്തതാണ് കുറ്റം.

ഒരു വിട്ടുവീഴ്ചയും ഇല്ലാതെ നമ്മള്‍ നിയമം നടപ്പാക്കുമെന്ന് പ്രസിഡന്റ് ട്രമ്പ് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം സത്യസന്ധനും നേരുള്ള വ്യക്തിയുമാണ്. ഐസ് ഏജന്റുമാര്‍ക്കുണ്ടായിരുന്ന കൈ വിലങ്ങ് അദ്ദേഹം അഴിച്ചു മാറ്റി, ഹോമന്‍ ട്രമ്പിനെ പ്രശംസിച്ചു. കഴിഞ്ഞ ആഴ്ച ഐസ് 650 പേരെ അറസ്റ്റ് ചെയ്തു. ഇത് ഓപ്പറേഷന്‍ ബോര്‍ഡര്‍ ഗ്വാര്‍ഡിയന്‍ അഥവാ ബോര്‍ഡര്‍ റിസോള്‍വിന്റെ രണ്ടാം ഘട്ടം ആയിരുന്നു. ഇവരില്‍ 70% ത്തിനെ മാത്രമാണ് അറസ്റ്റു ചെയ്യുവാന്‍ നിയമ പാലകര്‍ എത്തിയത്. മറ്റുള്ളവരെ ആസ്ഥലത്ത് കണ്ടെത്തുകയായിരുന്നു. ഉദ്ദേശിച്ചവരെ അറസ്റ്റ് ചെയ്യുവാന്‍ എത്തിയത് ഫെഡറല്‍ ജഡ്ജിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ്. ഇവര്‍ മദ്ധ്യ അമേരിക്കയില്‍ നിന്ന് 2014 ലും 2016 ലും നിയമ വിരുദ്ധമായി രാജ്യത്തിനുള്ളില്‍ കടന്നവരാണ്. ഇവരില്‍ 130 പേരെ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിച്ചിട്ടുള്ളതാണ്.

നോര്‍ത്ത് ടെക്‌സസ് മേഖലയില്‍ 32 അറസ്റ്റുണ്ടായി. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ 17 പേര്‍ അധിജാമ്യക്കാരാണ്(കൊലാറ്ററല്‍സ്). ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്. ഐസ് ഇതേ വഴി തന്നെ സഞ്ചരിക്കും. അമേരിക്കയില്‍ ഏകദേശം 1 കോടി 10 ലക്ഷം നിയമവിരുദ്ധ കുടിയേറ്റക്കാരുണ്ട്. ഇവിടേയ്ക്ക് കുടിയേറ്റക്കാരെ അയച്ചുകൊണ്ടിരുന്ന ഏറ്റവും വലിയ രാജ്യം മെക്‌സിക്കോയില്‍ നിന്നുള്ള ഒഴുക്ക് ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. കഴിഞ്ഞ 6 മാസത്തിനുള്ളില്‍(ട്രമ്പ് അധികാരമേറ്റതിന് ശേഷം) ഐസ് 66,000 അറസ്റ്റുകള്‍ നടത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ 40% അധികം അറസ്റ്റു ചെയ്യപ്പെട്ടവരില്‍ 72% ന് ക്രിമിനല്‍ ശിക്ഷകള്‍ നല്‍കിയിട്ടുള്ളതാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ തടഞ്ഞു വെയ്ക്കുവാന്‍ ഐസിന് അധികാരം നല്‍കുന്ന നിയമഭേദഗതി ട്രമ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒബാമ ഭരണത്തിന്റെ അവസാനവര്‍ഷങ്ങളിലെ നിയമം കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിച്ചിട്ടുള്ളവരെ മാത്രം തടഞ്ഞു വയ്ക്കാം എന്നായിരുന്നു.

ടെക്‌സസില്‍ ട്രാവിസ് കൗണ്ടി മാത്രമാണ് തടഞ്ഞു വയ്ക്കണം എന്ന ഐസിന്റെ നിര്‍ദ്ദേശം പാലിക്കാത്തത് എന്ന് ഹോമന്‍ പറഞ്ഞു. ഡെമോക്രാറ്റായ കൗണ്ടി ഷെരീഫ് സാലി ഹെര്‍ണാണ്ടസിനെ ഇക്കാര്യത്തില്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് വിമര്‍ശിച്ചിട്ടുണ്ട്. നിയമത്തിലെ 287 വകുപ്പാണ് (ഉപവകുപ്പ് ജി) കൗണ്ടി പാലിക്കുന്നില്ല എന്നാരോപിക്കപ്പെടുന്നത്.

 തൊഴില്‍ ദാതാക്കള്‍ക്ക് ഇമിഗ്രേഷന്‍ മുന്നറിയിപ്പ് (ഏബ്രഹാം തോമസ്)
Join WhatsApp News
Tom abraham 2017-08-04 08:10:47

President Trump s successful six months, now illegals and their cheap employers open their eyes. Still, dump democrats don't see real change- Greater America, jobs for the qualified a motivating environment.


Democrat 2017-08-04 10:16:07
President trump has nothing  to claim as his success.  The economic success of  and the low unemployment rate is the continuation of What your most hated Obama did.  I have been in this country since Regan and know who did what. Illiterate followers of Trump has no idea what's going on.  Trump always find comfort with morons like you. 
Oops, he did it again 2017-08-04 10:36:15

Oops, he did it again.

President Donald Trump was so excited by the good news in Friday's jobs report that he jumped the gun to tweet about it, violating a federal rule that requires an hour between when a report is released, and when federal officials can comment on the numbers.

Jacob Thomas Molmanayil 2017-08-05 09:04:45
1 million new jobs in 6 months
209k new jobs in July
Unemployment rate at 16 yr low

Everyone know, Russia story is a total fabrication. Story for an excuse for the pathetic loss in the history of American politics. That’s all it is. Though Hillary lost, actual loser was Obama!!

Trump is just not a King, he is an Emperor!!
Fact finder 2017-08-05 14:29:08
Special Counsel Robert Mueller is now pursuing Donald Trump’s various criminal activities from so many different ripe angles, it seems a matter of when – not if – Trump will become so thoroughly exposed that he’ll end up ousted from office. The presumption has been that Mike Pence assume office and, crippled by Trump’s scandals, play defense while finishing out the term. But Mueller’s latest move signals that he just might end up taking Pence down as well.
Democrat 2017-08-05 14:32:13
Congress has left town for a five week vacation while 45th* has left Washington for a 17 day "working vacation" at his New Jersey golf resort. Meanwhile Robert Mueller has convened a grand jury in Washington, D.C. While Congress might not be doing any work until September, you can bet that the Mueller investigation will be going on full throttle.
മാധവൻ ചീരത്തു 2017-08-07 06:13:41
സാരിവിസക്കാർക്ക് ബുദ്ധിയില്ലേ? അവരിപ്പോഴും ഫേക്ക് ചാനൽ ന്യൂസ് കണ്ട് റഷ്യക്കാർ വന്നു കള്ളവോട്ട് ചെയ്ത കഥയും പറഞ്ഞോണ്ടിരിക്കുകയാണ്.

No wonder, nobody give these nameless people a job!! Common guys, do not live in PAST. You are good, your inferiority complex make you write without names. You are in good hands, come out, nothing to worry. Our country is America and our President will take care of you.

ട്രംപ് ആണെങ്കിൽ അതുഗ്രൻ ഭരണം!! രാജ്യത്തിൻറെ സുരക്ഷ, ജോലിയൂടെ ലഭ്യത എല്ലാം ഏറ്റവും മുകളിൽ.
ഒബാമയെപ്പോലെ ഒരുവൻ, ചവിട്ടികൂട്ടി നശിപ്പിച്ചേടത്തുനിന്നു തിരിച്ചു പിടിച്ചു വരുന്നു നമ്മുടെ പ്രസിഡന്റ് 
CID Moosa 2017-08-07 07:09:43
പേര് വച്ച് എഴുതുന്നതിൽ കഥയില്ല. തട്ടിപ്പിന്റെ കാര്യത്തിൽ ഇന്ത്യക്കാരും മോശമല്ല. ചത്തുപോയവരുടെ പേരും സോഷ്യൽ സെക്യൂരിറ്റിയെടുത്തും നിങ്ങളെപ്പോലെ വിലസുന്നത് ഇത് ആദ്യമല്ല. പേര് ഒക്കെ വച്ച് ട്രംപിനെ സപ്പോർട്ട് ചെയ്യതാൽ രക്ഷപ്പെടാം എന്നുള്ളത് ഏറ്റവും വലിയ കള്ളന്മാരുടെ ലക്ഷണമാണ്. ട്രംപ്തന്നെ വലിയ കള്ളനാണല്ലോ! അപ്പോൾ നിങ്ങളുടെ കാര്യം പറയണ്ട ആവശ്യം ഇല്ലല്ലോ.  നിങ്ങളെ കണ്ടപ്പോഴേ എനിക്ക് തോന്നി തട്ടിപ്പാണെന്നു. കാരണം അറുപത്തിയഞ്ച് മില്യൺ ജനങ്ങൾക്കെങ്കിലും അറിയാം അമേരിക്കയുടെ ഇന്നത്തെ അഭിവൃദ്ധിക്ക് വഴിയൊരുക്കിയത് ഒബാമയാണെന്ന്. ജോർജ് ബുഷ് ഇറാക്കിൽ കാട്ടികൂട്ടിയ  പരാക്രമത്തിന്റെ ഫലമാണ് ഇന്നും അമേരിക്ക അനുഭവിക്കുന്നത്. അതിൽ നിന്നാണ് ഒബാമ അമേരിക്കയെ  കരകയറ്റിയത്‌. ട്രംപിനെ റഷ്യക്കാർ പ്രസിഡണ്ടായി നിയമിക്കുമ്പോൾ ഇവിടുത്തെ തൊഴിൽ രഹിതരുടെ എണ്ണം 4.7% ആയിരുന്നു. ഒബാമയുടെ ആറുമാസത്തിൽ 1.04 മില്യൺ തൊഴിൽ സൃഷ്ടിച്ചു. എന്നാൽ ട്രംപിനെ റഷ്യക്കാർ അധികാരത്തിൽ കയറ്റിയപ്പോൾ അമേരിക്കയുടെ സമ്പത്ത് വ്യവസ്ഥ കുതിപ്പിലേക്കായിരുന്നു. ആറുമാസത്തിൽ ട്രംപിന് എന്ത് ചെയ്യാൻ കഴിഞ്ഞു? കച്ചവടത്തിന്റെ സർവ്വ തന്ത്രങ്ങളും അറിയാമെന്ന് വീമ്പിളിക്കയവന് ഒബാമക്കെയറിനെപ്പോലും പൊളിച്ചടുക്കാൻ കഴിഞ്ഞില്ല. ഒബാമ ഇവിടെ ജനിച്ചവനല്ല എന്നും അയാളുടെ പേര് ചരിത്രത്തിൽ നിന്ന് തുടച്ചു നീക്കും എന്ന് വീമ്പിളിക്കയവന് ആകെ ചെയ്യാൻ കഴിഞ്ഞത് ഒബാമയുടെ എക്ക്സക്യു്ട്ടിവ് ഓർഡറുകൾ ക്യാൻസൽ ചെയ്യാനേ കഴിഞ്ഞുള്ളു. മൈക്ക് പെൻസിന്റെയും റിപ്പുബ്ലിക്കൻ പാർട്ടിയുടെയും  നോട്ടം എങ്ങനെയും പ്രസിഡണ്ടാകാനാണ്. മുള്ളർ ട്രംപിനെ തുരത്തിയില്ലെങ്കിൽ 2020 ൽ ട്രംപിനെ പരാജയപ്പെടുത്താനുള്ള ശ്രമം പാർട്ടിക്കുള്ളിൽ തന്നെ നടക്കുന്നുണ്ട്. അയാൾ പരാജയപ്പെട്ടില്ലെങ്കിൽ അത് റിപ്പബ്ലിക്കൻ പാർട്ടിയുടെ തകർച്ചയായിരിക്കും. ഒരു ഇമിഗ്രന്റ് രാജ്യമായ അമേരിക്കയുടെ അതിർത്തിയും ഇമിഗ്രൻഷനും പരിഷ്‌ക്കരിക്കണ്ടത് ആവശ്യമത്രെ. പക്ഷെ ട്രംപിന്റെ ലക്‌ഷ്യം ഒരു വെളുത്ത അമേരിക്കയാണ്. അതിൽ താനുൾപ്പടെ ഒരു വിദേശികളും ഇല്ല. ആയതുകൊണ്ട് കഥയറിയാതെ ആടണ്ട.  പിന്നെ തന്റെ കാര്യത്തിൽ പേര് വയ്ക്കാതെ എഴുതുന്നതാണ് നല്ലത്. മരിച്ചവരുടെ പേരും സോഷ്യൽ സെക്യൂരിറ്റിയും ഉപയ്ഗിക്കുന്നത് ഏറ്റവും കുറ്റകരമാണ് 
റെജി 2017-08-07 07:36:15
തെങ്ങിൽ ചാരി പനവെട്ടിയത് ജനങ്ങൾ. ഒബാമ കൊണ്ടുവന്ന മണ്ടൻ നിയമത്തിന്, ജനങ്ങൾ ശിക്ഷിച്ചത് ഹിലരിയെ!!

ഹിലരി തോൽക്കണം, അമേരിക്ക തോൽക്കണം ഇതായിരുന്നു സൗദി രാജാവിൻറെ മുന്നിൽ മുട്ടുകുത്തിയ കെനിയൻറെ ലക്ഷ്യം.
പീറ്റർ ജോർജ് 2017-08-07 07:39:02
മണ്ണിനോട് കൂറുള്ള അമേരിക്കൻസ്സ, അമേരിക്ക തകരാൻ സമ്മതിക്കുമോ? ട്രംപ് ജയിച്ചു വന്നു, അതായിരുന്നു അമേരിക്കയുടെ ആവശ്യം.

രാജ്യ സുരക്ഷ, ഒബാമ തകർത്ത വ്യവസായങ്ങൾ... എല്ലാം ഒന്നൊന്നായി തിരികെ പേടിക്കേണ്ടേ 

എന്നാലും എളുപ്പമല്ല ഒബാമകെയർ എടുത്തുകളയാൻ..ഡെമോക്രാറ്റ് പോലും പറയുന്നു ഒബാമകെയർ ഒത്തിരി നന്നാവാനുണ്ട്...പക്ഷേ അവരുകൊണ്ടുവന്ന നിയമം അവർക്കുപോലും നന്നാക്കാൻ പറ്റുന്നില്ല...അറിയാവുന്നവർക്കറിയാം ഒബാമകെയർ ഈ രാജ്യത്തെ നശിപ്പിക്കുകയാണെന്നു...

ഒബാമകെയർ എടുത്തുകളയാൻ വേണ്ടി മാത്രമാണ് ജനങ്ങൾ ട്രംപിന്റെ പാർട്ടിയെ വീണ്ടും വീണ്ടും വിജയിപ്പിക്കുന്നതു. ഫേക്ക് ചാനൽ ഇതൊന്നും റിപ്പോർട്ട് ചെയ്യാറില്ലാത്തതുകൊണ്ടു അറിഞ്ഞില്ലായിരിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക