Image

അവളുടെ രാവുകള്‍ കൊഴുപ്പിക്കാന്‍ സനൂഷ?

Published on 04 March, 2012
അവളുടെ രാവുകള്‍ കൊഴുപ്പിക്കാന്‍ സനൂഷ?
എണ്‍പതുകളില്‍ യുവമലയാളി പ്രേക്ഷകരുടെ സിരകളെ ചൂടുപിടിപ്പിച്ച് തീയേറ്ററുകളിലേയ്ക്ക് ആകര്‍ഷിച്ച അവളുടെ രാവുകള്‍ റീമേയ്ക്കില്‍ സീമ അവതരിപ്പിച്ച അനശ്വര കഥാപാത്രം 'രാജി' എന്ന അഭിസാരികയെ വിജയകരമായി അവതരിപ്പിക്കാന്‍ സനൂഷയ്ക്ക് സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ കൊണ്ടുപിടിച്ചു നടക്കുന്നത്. വേശ്യാവൃത്തി തൊഴിലാക്കിയ, രാജിയെന്ന നായികാ വേഷത്തിന് 18  20 വയസ്സുള്ള ഇളംപ്രായക്കാരിയായ നായിക മതിയെന്നുള്ളതാണ് സനൂഷയ്ക്ക് അവസരം ലഭിക്കുന്നതിന് സാധ്യത തെളിച്ചത്. രമ്യാ നമ്പീശനെയും സനൂഷയ്‌ക്കൊപ്പം പരിഗണിയ്ക്കുന്നുണ്ടെങ്കിലും സനൂഷയ്ക്ക് തന്നെയാണ് സാധ്യത കൂടുതല്‍.

മലയാളത്തില്‍ ആദ്യമായി എ സര്‍ട്ടിഫിക്കറ്റ് (അഡള്‍ട്ടസ് ഓണ്‍ലി) ലഭിച്ച ചിത്രമാണ് അവളുടെ രാവുകള്‍. ചിത്രത്തില്‍ രാജിയെന്ന വേശ്യയുടെ വേഷത്തിലെത്തിയത് സീമയായിരുന്നു. ഈ സിനിമ വന്‍ഹിറ്റായി മാറിയതോടെ സീമയെന്ന താരം മലയാള സിനിമയില്‍ തരംഗമായി മാറി. സിനിമയില്‍ ഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കുന്ന സീമയുടെ പോസ്റ്ററുകള്‍ മാത്രം മതിയായിരുന്നു അക്കാലത്തെ യുവത്വത്തെ മുഴുവനായും തിയേറ്ററുകളിലേയ്ക്ക് ആകര്‍ഷിക്കാന്‍. ഷര്‍ട്ട് മാത്രം ധരിച്ചു നില്‍ക്കുന്ന സീമ അന്ന് കാമ്പസുകള്‍ ഇളക്കിമറിച്ചിരുന്നു. വന്‍ കോളിളക്കം തന്നെ സൃഷ്ടിച്ച അവളുടെ രാവുകള്‍ മലയാളി പ്രേക്ഷക സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു.

യുവാക്കളെ ഹരം കൊള്ളിച്ച രാജിയെന്ന കഥാപാത്രം അവതരിപ്പിയ്ക്കുന്നതിനായി ദേശീയ അവാര്‍ഡ് നേടിയ പ്രിയാമണിയെയും ഒരുഘട്ടത്തില്‍ പരിഗണിച്ചിരുന്നു. എന്നാല്‍ രതിനിര്‍വേദത്തില്‍ രതിച്ചേച്ചിയെ അവതരിപ്പിച്ച ശ്വേതാമേനോന് പ്രായക്കൂടുതലായിരുന്നു എന്ന ആരോപണം പല കോണുകളില്‍ നിന്നും കേള്‍ക്കേണ്ടി വന്ന കാര്യം ചിലര്‍ ഐ.വി. ശശിയുടെ ശ്രദ്ധയില്‍ പെടുത്തി. അതുകൊണ്ട് തന്നെ ഇളം പ്രായക്കാരിമതിയെന്ന കടുംപിടുത്തത്തില്‍ ഐ.വി. ശശി എത്തുകയും ചെയ്തു. ഇതോടെ അഭിനയിക്കാന്‍ തയ്യാറായിരുന്നുവെങ്കിലും പ്രിയാമണി പുറത്തായി.

ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിട്ടും നായികയെ ലഭിയ്ക്കാഞ്ഞത് സംവിധായകന്‍ ഐവി ശശിയേയും നിര്‍മാതാക്കളെയും വെട്ടിലാക്കിയെന്നും അവളുടെ രാവുകള്‍ റീമെയ്ക്ക് പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രിയാമണിയെ ഒഴിവാക്കിയതോടെ മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സിനിമയിലെ പല നായികമാരെയങ്കിലും ആലോചിച്ചെങ്കിലും ഇവരുടെ കൂടിയ പ്രായം പ്രശ്‌നമായി. ഇതിനിടെ നിലവിലുള്ളവരെയൊന്നും പറ്റാത്ത സാഹചര്യത്തില്‍ പുതുമുഖ താരങ്ങള്‍ക്ക വേണ്ടിയും അണിയറ പ്രവര്‍ത്തകര്‍ അന്വേഷണം നടത്തിയിരുന്നു.

ഈ ഘട്ടത്തിലാണ് സനൂഷയുടെ പേര് ഉയര്‍ന്നു വന്നിരിക്കുന്നത്. ഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കുന്ന രാജിയുടെ വേഷമൊന്നും സനൂഷയ്ക്ക് പ്രശ്‌നമാവില്ല. ഇത്തരം കാര്യങ്ങളില്‍ താന്‍ പിന്നോക്കമല്ലെന്ന്  തമിഴിലെ റെനിഗുണ്ടയിലൂടെയും മലയാളത്തില്‍ ദിലീപിന്റെ നായികയായഭിനയിക്കുന്ന 'മിസ്റ്റര്‍ മരുമകനി'ല്‍ ടെന്നീസ് താരത്തിന്റെ കുട്ടിക്കുപ്പായമിട്ട് ചാടിക്കളിക്കുന്ന ചിത്രത്തിലൂടെയും സനൂഷ തെളിയിച്ചുകഴിഞ്ഞതാണ്. സനൂഷ രാജിയെ അവതരിപ്പിച്ച് കഴിഞ്ഞാല്‍ ശ്വേതാമേനോന്റെ രതിച്ചേച്ചിയൊന്നും ഏഴയലത്ത് പോലും വരില്ലെന്നാണ് ഇപ്പോള്‍ സിനിമാ ലോകത്തെ അടക്കം പറച്ചില്‍.

അവളുടെ രാവുകള്‍ കൊഴുപ്പിക്കാന്‍ സനൂഷ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക