Image

ഡോ. സുജാ ജോസ് ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ടാലന്റ് കോമ്പറ്റീഷന്‍ ചെയര്‍പേഴ്‌സണ്‍

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 02 August, 2017
ഡോ. സുജാ ജോസ് ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ടാലന്റ് കോമ്പറ്റീഷന്‍ ചെയര്‍പേഴ്‌സണ്‍
ന്യൂയോര്‍ക്ക്: 2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോയില്‍ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ടാലന്റ് കോമ്പറ്റീഷന്‍ ചെയര്‍പേഴ്‌സണ്‍ ആയി ഡോ. സുജാ ജോസിനെ നിയമിച്ചതായി പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗിസ് എന്നിവര്‍ അറിയിച്ചു.

അമേരിക്കന്‍ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന ഒരു വക്തിത്വമാണ് ഡോ. സുജാ ജോസ് . കലാസാംസ്‌കാരിക സംഘടനകളുടെ ചുക്കാന്‍ പിടിക്കുന്ന ഡോ. സുജാ ജോസ് വിവിധ മേഖലകളില്‍ തന്റേതായ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. നോര്‍ത്ത് അമേരിക്കന്‍ ഓര്‍ത്തഡോസ് ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, വനിതാ സമാജം സെക്രട്ടറി, ചര്‍ച്ച് ബോര്‍ഡ് ഓഫ് ട്രസ്റ്റി എന്നീ മേഖലകളില്‍ രണ്ട് പതിറ്റാണ്ടിലേറെയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 

ന്യൂ ജേഴ്സി മലയാളീ അസോസിയേഷന്‍ (MANJ )സെക്രട്ടറി, ഫൊക്കാന വിമന്‍സ് ഫോറം ന്യൂ ജേഴ്സി ചാപ്റ്റര്‍ പ്രസിഡന്റ്, നോര്‍ത്ത് അമേരിക്കന്‍ ഓര്‍ത്തഡോസ് ഭദ്രാസന വനിതാ വിഭാഗം ഏരിയാ പ്രതിനിധി, MGOCSM -OCYM അലംനൈ ഏരിയ കോര്‍ഡിനേറ്റര്‍ എന്നീ ചുമതലകളും വഹിക്കുന്നു.

ന്യൂ ജേഴ്സിയിലെ ഹെല്‍ത്ത് ഫസ്റ്റ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്ടര്‍ ആയി ജോലിനോക്കുന്നു . ഭര്‍ത്താവ് ജോസ് ജോയി, മക്കള്‍ ഷെറിന്‍, ജസ്റ്റിന്‍, ജോസ്ലിന്‍. ന്യൂ ജേഴ്സിയിലെ ലിവിങ്ങ്സ്റ്റണില്‍ താമസിക്കുന്നു.

കലാ സംഘടനാ പ്രവര്‍ത്തങ്ങള്‍ക്ക് ഒപ്പം, ന്രുത്തം, സംഗീതം, എന്നീ രംഗത്തും ശോഭിക്കുന്ന അനുഗൃഹീത കലാകാരിയാണ് ഡോ. സുജാ ജോസ്. തന്റെ തിരക്കേറിയ അമേരിക്കന്‍ ജീവതത്തില്‍ നിന്ന് സമയം കണ്ടെത്തി സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്ന ഡോ. സുജാ ജോസ് ഈ സ്ഥാനത്തിന് എന്തുകൊണ്ടും ഉത്തമയായ വ്യക്തി തന്നെയെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ അഭിപ്രായപ്പെട്ടു.

ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി ഫിലോഡല്‍ഫിയ കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കുവാന്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ഡോ. സുജാ ജോസ് പറഞ്ഞു. 
ഡോ. സുജാ ജോസ് ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന്റെ ടാലന്റ് കോമ്പറ്റീഷന്‍ ചെയര്‍പേഴ്‌സണ്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക