Image

ആശുപത്രിയില്‍ നിന്നു രോഗികളുടെ വിവരം സമാഹരിച്ചു: മലയാളി ദമ്പതികള്‍ക്ക് 30 മാസം തടവ്

Published on 02 August, 2017
ആശുപത്രിയില്‍ നിന്നു രോഗികളുടെ വിവരം സമാഹരിച്ചു: മലയാളി ദമ്പതികള്‍ക്ക് 30 മാസം തടവ്
ഡാലസ്: ഡാലസ് ഹോം ഹെല്‍ത്ത് കെയര്‍ ഉടമ വിജു മാത്യു, (52)ഭാര്യ മറിയാമ്മ(52) എന്നിവരെ ഫെഡറല്‍ ജയിലില്‍ 30 മാസത്തെ തടവിനു യു.എസ്. ഡിസ്ട്രിക്ട് ജഡ്ജ് ജെയ്ന്‍ ബോയ്ല്‍ ശിക്ഷിച്ചു.2,97,000 ഡോളര്‍ മെഡിക്കെയറിനു തിരിച്ചു നല്‍കുകയും വേണം. ഓഗസ്റ്റ് 30 മുതല്‍ ശിക്ഷ അനുഭവിക്കണം

നിയമ വിരുദ്ധമായി രോഗികളുടെ പേരും വിവരങ്ങളും ആശുപത്രികളില്‍ നിന്ന് സമാഹരിച്ചു(ഐഡന്റിറ്റി തെഫ്ട്) എന്നതാണു കുറ്റം

വീട്ടില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാത്ത രോഗികള്‍ക്ക് മെഡിക്കെയര്‍ വഴി ലഭിക്കുന്ന സേവനം ലഭ്യമാക്കുന്ന സ്ഥാപനമാണു ഇരുവരും നടത്തിയിരുന്നത്. എന്നാല്‍ സേവനം സ്വീകരിച്ചവരില്‍ പലരും അതാവശ്യമില്ലാത്തവരായിരുന്നുവെന്നു അധിക്രുതര്‍ കണ്ടെത്തി

കിടക്കയില്‍ നിന്നു എഴുന്നേല്‍ക്കാന്‍ പറ്റാത്തരോഗികള്‍ക്കു സേവനം നല്‍കി എന്നു രേഖയിലുണ്ടെങ്കിലും പലരും പുല്ലു വെട്ടുകയും കാറോടിക്കുകയുമായിരുന്നെന്നു അസി. യു.എസ്. അറ്റോര്‍ണി ഡഗ് ബ്രഷര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
രോഗികളുടേ ലിസ്റ്റ് പാര്‍ക്ക് ലാന്‍ഡ് മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നും ബെയ്‌ലര്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ നിന്നും മോഷ്ടിച്ചാണു ബിസിനസ് വളര്‍ത്തിയതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

പാര്‍ക്ക് ലാന്‍ ഡില്‍ നിന്നു രോഗികളുടെ പേര് സമാഹരിച്ചതിനു 2014-ല്‍ മാത്യു ഐഡന്റിറ്റി തെഫ്ടിനു കുറ്റം സമ്മതിച്ചിരുന്നു. അവിടെ പേഷ്യന്റ് രെജിസ്‌ട്രേഷന്‍ സ്‌പെഷലിസ്റ്റ് ആയിരുന്ന മാത്യുവിനെ ഹോസ്പിറ്റല്‍ പിരിച്ചു വിടുകയായിരുന്നു.

മാത്യു 2006-ല്‍ ആണു കമ്പനി സ്ഥാപിച്ചത്. 2011-ല്‍ അന്വേഷണം ആരംഭിച്ചു. ബെയ്‌ലറില്‍ നിന്ന് രോഗികളുടെ പേരുകള്‍ സമാഹരിച്ച ആര്‍.എന്‍. ആയിരുന്ന മറിയാമ്മ 2016-ല്‍ രോഗികളുടെ വിവരം പുറത്തു(ഹിപ്പാ വയലേഷന്‍) എന്ന കുറ്റം സമ്മതിച്ചു

നാലു വര്‍ഷാത്തില്‍ ഒട്ടേറെ അനുഭവിച്ചുവെന്നും ശിക്ഷയില്‍ പരമാവധി ഇളവ് നല്‍കണമെന്നു ഇരുവരുംകോടതിയോടപേക്ഷിച്ചു. മാനസിക കുഴപ്പമുള്ള മൂത്ത പുത്രനെ സംരക്ഷിക്കേണ്ടതുണ്ടെന്നും ആറു വയസുള്ള ഇളയ പുത്രി ഉണ്ടെന്നും ചൂണ്ടിക്കാട്ടി.

മറിയാമ്മയുടെ നഴ്‌സിംഗ് ലൈസന്‍സും റദ്ദാകും.

Garland Couple Who Stole/Unlawfully Obtained Patient Identification Information Sentenced to Federal Prison Terms 

Husband is a Former Parkland Hospital Employee and Wife is a Former Nurse at Baylor Medical Center in Dallas - Used Info toSolicit Patients for Their Home Health Agency 

DALLAS — A former employee at Parkland Health and Hospital System in Dallas (Parkland), Viju Mathew, and his wife, Mariamma Viju, a registered nurse who worked at Baylor University Medical at Dallas (Baylor), who pleaded guilty to federal charges stemming from their theft/unlawfully obtaining patient identification information, were sentenced today by U.S. District Judge Jane J. Boyle, announced U.S. Attorney John Parker of the Northern District of Texas.

Viju Mathew, 52, and his wife, Mariamma Viju, also 52, were sentenced to 30 months imprisonment and ordered to pay $297,957.89 in restitution to Medicare. Mathew pleaded guilty in November 2014 to one count of fraud and related activity in connection with identification documents, authentication features and information (identity theft) and Viju pleaded guilty in May 2016 to one count of wrongful disclosure of individually identifiable health information (HIPAA violation). Both defendants reside in Garland, Texas. Judge Boyle ordered they surrender to the Bureau of Prisons on August 30, 2017.

According to plea documents filed in the cases and the evidence produced during the sentencing hearing, which spanned four days, Mathew and Viju both stole patient identities from their jobs at local hospitals and used the stolen patient information to solicit patients for the home health care agency they jointly owned and operated, Dallas Home Health. Mathew worked as a registration specialist at Parkland, where he was responsible for entering patient information into Parkland’s computer system. Mathew used his position to obtain confidential information for more than 3,000 patients, including patients’ names, telephone numbers, dates of birth, participation in the Medicare program, and government-issued health insurance claim numbers. Mathew admitted that he knowingly removed the confidential information intending to use it to gain an economic benefit by contacting prospective patients for his home health care business, Dallas Home Health.

Viju worked as a registered nurse at Baylor until she was terminated in October 2012. While employed at Baylor, she surreptitiously collected Baylor patient identification information, specifically, identifying health information, to recruit them as patients of Dallas Home Health, where she served as Director of Nursing.

The evidence also showed that Dallas Home Health obtained patient certifications from a number of doctors who have been convicted or charged in other health care fraud cases in the Northern District of Texas including Nicholas Padron (Case No. 3:12-CR-310), Jacques Roy (3:12-CR-054-L), and Hector Molina (Case No. 3:15-CR-163-K).

The FBI, Department of Health and Human Services Office of Inspector General, and the Texas Attorney General’s Medicaid Fraud Control Unit investigated. Assistant U.S. Attorney Doug Brasher prosecuted the cases.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക