തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി)യില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന്് മന്ത്രി കെ.ബി.ഗണേഷ്കുമാര് പറഞ്ഞു. പാര്‍ട്ടി വിധേയനാകണമെന്ന ആര്.ബാലകൃഷ്ണപിള്ളയുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ല. പിറവത്ത് കാണാമെന്ന പിള്ളയുടെ അഭിപ്രായത്തിന് എല്ലാവര്ക്കും സ്നേഹത്തോടെ ഒന്നിച്ചുകാണാമെന്നാണു അര്‍ഥം. അല്ലാതെ ദോഷമൊന്നുമല്ല ഉദ്ദേശിച്ചതെന്നും ഗണേഷ് കുമാര്‍ വിശദീകരിച്ചു.