Image

ബലമായി ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചെടുത്തു

Published on 01 August, 2017
ബലമായി ചുംബിക്കാന്‍ ശ്രമിച്ച യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചെടുത്തു
 വൈപ്പിന്‍: മദ്യലഹരിയില്‍ വീട്ടമ്മയെ കടന്നുപിടിച്ചു ബലമായി ചുംബിച്ച യുവാവിന്റെ നാക്ക് വീട്ടമ്മ കടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഞാറക്കലാണ് സംഭവം. കടിച്ചെടുത്ത രണ്ട് സെന്റിമീറ്ററോളം വരുന്ന നാക്കിന്റെ ഭാഗം വീട്ടമ്മ പിറ്റേന്ന് പരാതിയോടൊപ്പം ഞാറക്കല്‍ പോലീസിനു നല്‍കി.

വീട്ടമ്മ രാത്രി പാത്രങ്ങളെല്ലാം കഴുകിയ ശേഷം കിടക്കുന്നതിനു മുന്പായി പ്രാഥമിക ആവശ്യത്തിന് പുറത്തിങ്ങിയ സമയത്ത് പിന്നില്‍ നിന്നെത്തി പിടികൂടിയ ശേഷമായിരുന്നു യുവാവിന്റെ പരാക്രമം. പ്രതി ആരെന്ന് വീട്ടമ്മക്ക് വ്യക്തമായിരുന്നില്ല. നാക്കില്‍ കടിച്ചതോടെ വേദനകൊണ്ട് പുളഞ്ഞ പ്രതി വീട്ടമ്മയെ തട്ടിത്തെറിപ്പിച്ച് വീഴ്ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നത്രേ.അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തുടര്‍ നടപടിക്കുള്ള നീക്കത്തിനാണ് പോലീസ് തയാറെടുക്കുന്നത്. 

Join WhatsApp News
നിജലിഗംപ്പസ്വാമി 2017-08-01 12:40:12
നാക്ക് മൂക്ക് പല്ല് ലിംഗം ഇങ്ങനെ ഓരോന്ന് നിങ്ങൾ കടിച്ചും മുറിച്ചും അടിച്ചും എടുത്താൽ ഞങ്ങൾ സ്വാമിമാർ എന്ത് ചെയ്യും?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക