Image

അമ്മയും ഫെഫ്കയും ചാനലുകള്‍ ബഹിഷ്‌കരിക്കുന്നു

Published on 01 August, 2017
അമ്മയും ഫെഫ്കയും ചാനലുകള്‍ ബഹിഷ്‌കരിക്കുന്നു

ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ സിനിമ സംഘടനകളായ അമ്മയും ഫെഫ്ക്കയും തീരുമാനിച്ചു. ഇന്നലെ ചേര്‍ന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. ചാനലുകള്‍ ബഹിഷ്‌കരിക്കാന്‍ സിനിമ മേഖലയിലുളള സംഘടന പ്രതിനിധികളുടെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.

അമ്മ സംഘടനയിലെ ഇടവേള ബാബു, ഫെഫ്കയിലെ ബി ഉണ്ണികൃഷ്ണന്‍, പ്രൊഡ്യൂസര്‍ അസോസിയേഷനിലെ ആന്റോ ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചാനലുകള്‍ മത്സരബുദ്ധിയോടുകൂടി പെരുമാറി ഇത് സിനിമ മേഖലയില്‍ വളരെയധികം പ്രതിസന്ധിയുണ്ടാക്കിയെന്നും യോഗത്തില്‍ അംഗങ്ങള്‍ വ്യക്തമാക്കി.


Join WhatsApp News
Vivaradoshi 2017-08-01 18:31:01
Shame on you AMMA and FEFKA people.  You are like leeches in the society.  You take our blood and flourish on us.  Then, you continue to cheat us in many ways.
Tom Tom 2017-08-02 05:31:08
Ammayum Fefkaum chanalukal bahishkarikkunnu!!! Keralthinte oru nashtamae!!! Kerala janangalkku ethil kudutal ethandu varanirunnatha!!! Kaaashtam!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക