Image

പി.സി.ജോര്‍ജിന് ഭാഗ്യ ലക്ഷ്മിയുടെ ചുട്ട മറുപടി

Published on 01 August, 2017
പി.സി.ജോര്‍ജിന് ഭാഗ്യ ലക്ഷ്മിയുടെ ചുട്ട മറുപടി
ഒന്നും മിണ്ടാതെയിരിക്കാന്‍ ആവത് ശ്രമിക്കുന്നുണ്ട്...എന്ത് ചെയ്യാന്‍..
അപമാനിക്കപ്പെട്ടതിനു പുറമേ,
പെണ്‍കുട്ടിക്കെതിരെ ഇത്ര നീചമായ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ എങ്ങനെ പ്രതികരിക്കാതെയിരിക്കും...
പെണ്‍കുട്ടിക്കെതിരെ പരിഹാസവുമായി MLA PC GEORGE..
പീഡിപ്പിക്കപ്പെട്ട നടി പിറ്റേ ദിവസം ഷൂട്ടിങിന് പോയതിനെ പരിഹസിച്ച് ശ്രീ പി സി ജോര്‍ജ്ജ് പറയുന്നു.
'പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കെങ്ങനെ പിറ്റേ ദിവസം ജോലിക്ക് പോകാന്‍ സാധിച്ചു?
അവരേത് ആശുപത്രിയിലാണ് അന്ന് പോയത്? എന്നൊക്കെയാണ് അദ്ദേഹത്തിന്റെ സംശയം.
അപ്പൊള്‍ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടാല്‍ അവള്‍ പുറത്തിറങ്ങാതെ കരഞ്ഞ് കരഞ്ഞ് ജീവിതമവസാനിപ്പിക്കണമെന്ന് ഒരു
ജനപ്രതിനിധിതന്നെ പറയുന്നു..
പീഡനമെന്നത് താങ്കള്‍ക്കൊരു തമാശയാണോ?അതോ അവര്‍ ഒരു നടി ആയതുകൊണ്ടാണോ..?താങ്കളുടെ പെണ്‍മക്കള്‍ക്കാണിത് സംഭവിച്ചതെങ്കില്‍ താങ്കളവരെ വീട്ടില്‍ പൂട്ടിയിടുമോ?അവര്‍ നുണയാണ് പറയുന്നതെന്ന് അപ്പോഴും താങ്കള്‍ പറയുമോ?
ജോര്‍ജ് സാറേ താങ്കള്‍ ഉളള കാര്യം പച്ചക്ക് വിളിച്ച് പറയുന്നവനാണെന്ന് സ്വയം അഭിമാനിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ട്..അതിന് കൈയ്യടിക്കുന്നവരേയും കണ്ടിട്ടുണ്ട്....പക്ഷേ
ഇതിത്തിരി ക്രൂരമായ പ്രസ്താവനയായിപ്പോയി സാറേ...
ഇതിന് ജനം കൈയ്യടിക്കുമെന്ന് കരുതരുത്..
ആരെ സംരക്ഷിക്കനാണീ നാടകം?.പള്‍സര്‍ സുനിയേയോ?പള്‍സര്‍ സുനിയും കൂട്ടരുമാണ് തന്നെ ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി..അപ്പൊള്‍ താങ്കള്‍ വാദിക്കുന്നത് പള്‍സര്‍ സുനിക്ക് വേണ്ടിയാണോ?അത് വ്യക്തമാക്കൂ..
നല്ല ജനപ്രതിനിധി... അവനവന് വേദനിക്കണം.
എന്നാലേ വേദനയെന്തെന്നറിയൂ..
തോക്കും ചൂണ്ടി നടന്ന്
റബ്ബറും ഏലവും പണംവും മാത്രം കണ്ട് വളര്‍ന്ന താങ്കള്‍ക്ക് പെണ്ണിന്റെ മാനമെന്തെന്നോ അപമാനമെന്തെന്നോ മനസിലാവില്ല...
നടിയും ഞങ്ങളുടെ മകളാണെന്നാണ് അന്ന് അമ്മ ഭാരവാഹികള്‍ പറഞ്ഞത്...
തന്റെ മകളെ അപമാനിച്ച വ്യക്തിക്കെതിരെ അമ്മ സംഘടന എന്തെങ്കിലും ചെയ്യുമോ?
Join WhatsApp News
Tom abraham 2017-08-01 07:38:37

Actress if she went for shooting the next day, it shows her interest in movie industry s finance, contract obligations, her own need for fighting back, other legal advice she may have received. This MLA better mind his mouth. Big filthy mouth.


വിദ്യാധരൻ 2017-08-01 10:47:22

ആനയുടെ ശരീരം അരണയുടെ ബുദ്ധി. ഇവൻ ഒരിക്കലും ശരിയാകില്ല. നാട്ടുകാർക്കും, വീട്ടുകാർക്കും ശാപമായിരിക്കുന്നു പണത്തിന്റെയും അധികാരത്തിന്റെയും പ്രശസ്തിയുടെയും മറവിൽ നിന്നുകൊണ്ട് നിയമത്തെ വളച്ചൊടിച്ച് എന്തും ചെയ്യാം എന്നുള്ള വിചാരമാണ് സിനിമാനടൻ നടിയെ പീഡിപ്പിക്കുന്നതും, എം എൽ എ സ്ത്രീയെ ബലാൽ സംഗം ചെയ്യാൻ ശ്രമിക്കുന്നതും, സൂര്യനെല്ലിയിലെ പെൺകുട്ടിയെ പീഡിപ്പിച്ചിട്ട് ഡൽഹിയിൽ ഒളിവിലിരിക്കുനന്നതും, പ്ലെയിനിൽ സഞ്ചരിക്കുന്ന സ്ത്രീകളുടെ ചന്തിക്കു കുത്തുന്നതും, ഐസ്‌ക്രീം വാങ്ങിക്കൊടുത്തു സ്ത്രീകളെ പീഡിപ്പിക്കുന്നതും നടുറോഡിൽ പട്ടാപകൽ വെട്ടിയും കുത്തിയും കുലപ്പെടുത്തിയിട്ട് അധികാരത്തിൽ ഇരിക്കുന്നതും. ഇവനെ പിടിച്ച് ദിലീപിന്റെ മുറിക്കകത്തിട്ടാൽ പരസ്പരം ആശ്വാസ വചനങ്ങൾ പറഞ്ഞും പണ്ട് നടത്തിയ വൃത്തികേടിന്റെ കഥകൾ ഷെയർ ചെയ്‌തും കഴിയാം

നടി ഏറ്റവും ധീരമായ നടപടിയാണ്. മറ്റുള്ളവർ പീഡിപ്പിച്ചിട്ടും, പീഡിപ്പിക്കപ്പെട്ടവരെ കുറ്റവാളിയായി കാണുന്ന അധമ സംസ്കാരത്തിന്റെ കലവറയാണ് കേരളം. വിഷാദരോഗിയായി ജീവിതം തുല്ക്കാനല്ല അവർ ശ്റമിച്ചത് ചിന്നിച്ചിതറിച്ച ജീവിത കഷണങ്ങളെ കൂട്ടിച്ചേർത്ത് മുന്നോട്ട് പോകാനാണ് അവർ ശ്രമിച്ചത്.  നീതിയുടെ ത്രാസിൽ അവരേ തുക്കുമ്പോൾ അവരോടൊപ്പം നിൽക്കാൻ ഈ അധമന്മാർക്ക് കഴിയാതെ പോകട്ടെ എന്ന് പ്രത്യാശിക്കുന്നു. ഈ നടിയുടെ ധീരത കേരള വനിതകൾക്ക് ഇത്തരം അക്രമങ്ങളെ ചെറുക്കാനുള്ള കരുത്തു നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു

Johny 2017-08-01 12:12:18
മാതൃഭൂമി പറയുംപോലെ പ്രസ് കോൺഫറൻസ് വീട്ടിൽ ജോർജ് (പി സി ജോർജ്) നാലോ അഞ്ചോ സിനിമയിൽ മുഖം കാണിച്ച വ്യക്തി ആണ്. അപ്പൊ സിനിമ നടനും,രാഷ്ട്രീയക്കാരനും ആണ്. ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട.
Justice 2017-08-01 12:14:19
ഇവന് ചുട്ട അടിയാണ് വേണ്ടത്  
ഡോ.ശശിധരൻ 2017-08-01 17:01:02
പി .സി . ജോർജ്  കേരള നിയമ നിർമാണസഭയിലെ ഏറ്റവും കരുത്തനായ ഒരു സാമാജിക പ്രവർത്തകനാണ് .ഈ സന്തപ് ത സംഭവുമായി ബന്ധപ്പെട്ട സത്യാവസ്ഥ  പുറത്തുകൊണ്ടുവരാൻ  അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങളെ  കണ്ടില്ലെന്നു നടിക്കരുത് .അദ്ദേഹം ചോദിച്ച ചോക്ഷമായ ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് വേണ്ടത് ?അല്ലാതെ  ഭാഗ്യലക്ഷ്മി സ്വന്തം ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത പുരുഷ പുരളിയിലൂടെ മെനഞ്ഞെടുത്ത മെയ്യക്കാം പി .സി . ജോർജ് എന്ന കരുത്തനായ വ്യക്തിയോട് കാണിക്കുന്നതിന്  പകരം  ഭാഗ്യലക്ഷ്മി  പരാർത്ഥം വിരൽ ചുണ്ടേണ്ടത്  ഇപ്പോൾ  കേരളം ഭരിക്കുന്ന ഭരണകർത്താക്കൾക്ക് നേരെയാണ് . മുകേഷ് ,ഇന്നസെന്റ് ,മമ്മുട്ടി , നിങ്ങളെ ഇന്റർവ്യൂ  ചെയത് നിങ്ങളുടെ  മാനത്തിനു മജ്ഞത്വം വരുത്തിയ   പല പ്രകാരത്തിൽ പ്രശസ്തനായ ജേർണലിസ്റ്  ജോൺ ബ്രിട്ടാസ്  എന്നിവരോട് അന്വേഷണത്തിന്റെ  അതിവേലം ആക്കം കൂട്ടാൻ ഒന്ന് പരാതി പെട്ടുകൂടെ? നിങ്ങളുടെ മൂക്കിന്   താഴെയിരുന്നല്ലെ    നടിക്ക് സുനിയുമായി  ബന്ധമുണ്ടെന്ന വാർത്ത കൈരളി ടെലിവിഷൻ പ്രക്ഷേപണം ചെയ്തത് .നിങ്ങൾ എന്ത് കൊണ്ട്  പരാതിപെട്ടില്ല ? മമത്വ ബോധം വെടിഞ്ഞു യഥാർത്ഥ കറ്റവാളികളെ  പുറത്തുകൊണ്ടു വരാനുള്ള ഏതു ശ്രമത്തെയും   നല്ലപോലെ അനുസന്ധാനം  ചെയ്ത് ആ പ്രവർത്തങ്ങൾക്ക് ആക്കം  കൂട്ടാൻ ആയതു പോലെ ശ്രമിച്ചു നിങ്ങൾ ഇപ്പോൾ ചെയ്യുന്ന അഭിരതിയോടു  ആത്മാർഥമായി  സഹകരിച്ചു  സമുഹത്തിൽ  അതിശ്രേഷ്ഠമായ അഭിസന്ധാനം ഉണ്ടാക്കാൻ ശ്രമിക്കു.
(ഡോ.ശശിധരൻ)

Dr. Know 2017-08-01 18:37:17
അമേരിക്കയിലെ ഏറ്റവും വൃത്തികെട്ട കവിതയിൽ ആർക്കും മനസിലാകാത്ത ആശയം ഒളിഞ്ഞു കിടപ്പുണ്ടെന്നും ഏറ്റവും വൃത്തികെട്ടവന്മാരിൽ ,മനുഷ്യ രാശി ഇന്നേവരെ കണ്ടിട്ടില്ലാത്ത സംസ്കാരം ഒളിഞ്ഞു കിടപ്പുണ്ടെന്നും, പറഞ്ഞു നടക്കുന്നവന്മാർക്ക് ഡോക്റ്ററേറ്റ് ഉണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം ? ഇണയുടെ മേല്‍ക്കോയ്‌മയിലും ക്രൂരതയിലും ആനന്ദിക്കുന്ന രതിവൈകൃതം ചേര്‍ന്ന മാനസികാവസ്ഥയുള്ളവർക്കേ ജോർജ്ജിന് വ്യൈക്തിത്വം ഉണ്ടെന്ന് പറയാൻ കഴിയു.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക