Image

യഹൂദ സിനഗോഗുകളിലെ അതിക്രമം: ആകാഷ് ദലാലിനു 35 വര്‍ഷം തടവു ശിക്ഷ

Published on 31 July, 2017
യഹൂദ സിനഗോഗുകളിലെ അതിക്രമം: ആകാഷ് ദലാലിനു 35 വര്‍ഷം തടവു ശിക്ഷ
ന്യു ജെഴ്‌സി: ചെറുപ്രായത്തില്‍ ചെയ്ത കുറ്റ ക്രുത്യത്തിനു 35 വര്‍ഷം തടവു ശിക്ഷ ആകാഷ് ദലാലിനും (24) കൂട്ടാളി ആന്തണി ഗ്രാസിയനോക്കും-35 വര്‍ഷം വീതം തടവ്.

കുറ്റത്തേക്കാള്‍ വലിയ ശിക്ഷ ആയിപ്പോയി ഇതെന്നു പല ആക്ടിവിസ്റ്റുകളും വിമര്‍ശിക്കുന്നു.

സതീര്‍ഥ്യരായ ഇരുവരും 19 വയസുള്ളപ്പോള്‍-2011, 2012 വര്‍ഷങ്ങളില്‍-ഏതാനു ജൂവിഷ് സിനഗോഗുകളില്‍ ആന്റി-സെമിറ്റിക് ഗ്രാഫിറ്റി വരച്ചു വയ്ക്കുകയും പരാമസിലെയും റഥര്‍ഫോര്‍ഡിലെയും സിനഗൊഗുകളിലേക്കും മോളട്ടോവ് കോക്ക്‌ടെയില്‍ (കുപ്പിയില്‍ പെട്രോള്‍ ഒഴിച്ചുണ്ടാക്കുന്ന ബോംബ്) എറിഞ്ഞുവെന്നുമാണ് കേസ്. ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ സിനഗോഗില്‍ കാര്യമായ തീപിടുത്തം ഉണ്ടാവുകയൊ ചെയ്തില്ല

എങ്കിലും ഏതാനും മാസം മുന്‍പ് ഇരുവരെയും ഭീകരപ്രവര്‍ത്തനം (ടെററിസം) അടക്കം 17 ചാര്‍ജുകള്‍ക്ക് ജൂറി കുറ്റക്കാരനെന്നു വിധിച്ചിരുന്നു. എങ്കിലും ഇത്ര കഠിന ശിക്ഷ കിട്ടുമെന്നു കരുതിയതല്ല.
വര്‍ഷങ്ങള്‍ ഏകാന്ത തടവില്‍ കഴിഞ്ഞ ആകാഷിനു മില്യനുകളാണു ജാമ്യം നിശ്ച്ചയിച്ചത്. അതിനാല്‍ ജാമ്യമെടുക്കാന്‍ മാതാപിതാക്കള്‍ക്കയില്ല. ഏക പുത്രനാണു ആകാശ്.

റട്ട്‌ഗേഴ്‌സില്‍ വിദ്യാര്‍ഥി ആയിരുന്ന ആകാഷ് നേരിട്ട് ആക്രമണത്തില്‍ പങ്കെടുത്തില്ല. എന്നാല്‍ ടെക്സ്റ്റ് മെസേജിലുടേ ഗ്രാസിയാനോയെ പ്രോത്സാഹിപ്പിച്ചുവെന്നും ആക്രമണത്തിന്റെ സൂത്രധാരന്‍ ആകാഷ് ആണെനും പ്രോസിക്യൂഷന്‍ വാദിച്ചു.

ഏകാന്ത തടവില്‍ കിടന്ന് എല്ലും തോലുമായ ആകാഷിനെയാണു വിചാരണ വേളയില്‍ കോടതിയില്‍ കണ്ടത്.

കൗമാര പ്രായത്തില്‍ ചെയ്ത പിള്ളേരു കളി മാത്രമായിരുന്നു ഇതെന്നും ഭീകര പ്രവര്‍ത്തനം ഒന്നുമല്ലെന്നും പ്രത്ഭാഗം വാദിച്ചുവെങ്കിലുംജൂറി അതംഗീകരിച്ചില്ല. യാഹുദ സമൂഹവും കടുത്ത ശിക്ഷ നല്‍കണമെന്ന നിലപാടാണെടുത്തത്.

യാഹുദരെ മനുഷ്യരായിട്ടല്ല താണജീവികളൊ ഇഴജന്തുക്കളൊ ഒക്കെ ആയാണു ഇരുവരും കണ്ടതെന്നു ബെര്‍ഗന്‍ കൗണ്ടി അസി. പ്രോസിക്യൂട്ടര്‍ ബ്രയന്‍ സിങ്ക്‌ലയര്‍ പറഞ്ഞു. കുറ്റക്രുത്യത്തിലെ പങ്കാളികളാണു ഇരുവരും.

ആകാഷിന്റെ വലയില്‍ വീണു പോയതാണെന്നും ഗ്രാസിയാനോ എന്നും സ്വന്തമായി ഇത്തരം കുറ്റക്രുത്യമൊന്നും ചെയ്യില്ലെന്നും. ഗ്രാസിയാനോയുടെ അറ്റോര്‍ണി വാദിച്ചു.

ഇരുവരെയും പിടി കൂടിയിരുന്നില്ലെങ്കില്‍ കൂടുതല്‍ ആക്രമണം നടക്കുമായിരുന്നെന്നു പ്രോസിക്യൂഷന്‍ വാദിച്ചു. ഒരു യഹുദനെ കൊല്ലുന്നതു വരെ ഗ്രാസിയാനോയെ വിശ്വസിക്കില്ലെന്നും ആകാഷ് ടെക്സ്റ്റ് ചെയ്തുവെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 
യഹൂദ സിനഗോഗുകളിലെ അതിക്രമം: ആകാഷ് ദലാലിനു 35 വര്‍ഷം തടവു ശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക