Image

ദിലീപിന്റെ അറസ്റ്റ് അപ്രതീക്ഷിതം: മന്യ, ചെമ്പന്‍ വിനോദ്

Published on 31 July, 2017
ദിലീപിന്റെ അറസ്റ്റ് അപ്രതീക്ഷിതം: മന്യ, ചെമ്പന്‍ വിനോദ്
ന്യൂജേഴ്‌സി: ദിലീപ് അറസ്റ്റിലായ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞതല്ലാതെ കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നു നടി മന്യ. ഇങ്ങനെയൊക്കെ സംഭവിച്ചതില്‍ ഖേദമുണ്ട്.

താനും ദിലീപുമൊത്തുള്ള ആദ്യ സിനിമ ജോക്കര്‍ (2000) ആയിരുന്നു. അതു വലിയ വിജയമായി. വളരെ സ്വഭാവ മഹിമയുള്ള വ്യക്തിയായാണ് ദിലീപിനെപ്പറ്റിയുള്ള തന്റെ അനുഭവം.

ദിലീപിന്റെ വ്യത്യസ്ത ചിത്രം കുഞ്ഞിക്കൂനനിലും പ്രധാന റോളില്‍ മന്യ ഉണ്ടായിരുന്നു. ദിലീപ് മികച്ച നടനാണ്. കരുത്തുറ്റ കഥാപാത്രങ്ങളെ ദിലീപ് അവതരിപ്പിച്ചു.

ന്യൂജേഴ്‌സിയിലെ എഡിസണില്‍ കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ന്യൂയോര്‍ക്കില്‍ ബാങ്കിംഗ് രംഗത്തു ജോലി ചെയ്യുന്ന മന്യ നായിഡുവും ഭര്‍ത്താവ് സത്യ പട്ടേലും.

ദിലീപിന്റെ അറസ്റ്റും അതിലേക്കു നയിച്ച കാരണങ്ങളും സംബന്ധിച്ച് സിനിമാ രംഗത്തെ മിക്കവര്‍ക്കും വലിയ വിവരമൊന്നുമില്ലെന്നു നടന്‍ ചെമ്പന്‍ വിനോദ് പറഞ്ഞു. മാധ്യമങ്ങള്‍ ഇതിനു വലിയ പ്രാധാന്യം നല്‍കുന്നു. കാര്യങ്ങള്‍ വ്യക്തമായി അറിയാതെ പ്രതികരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ന്യൂയോര്‍ക്ക് റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധ അല്‍ഫോന്‍സാ തിരുനാളില്‍ പങ്കെടുക്കുകയായിരുന്നു വിനോദ്. ഈ ഇടവകയിലെ അംഗങ്ങളാണ്വിനോദും ഭാര്യയും.

ചന്ദ്രേട്ടന്‍ എവിടെയാ തുടങ്ങിയ സിനിമകളില്‍ ദിലീപിനൊപ്പം വിനോദും അഭിനയിച്ചിരുന്നു. താന്‍ രചിക്കുകയും അഭിനയിക്കുകയും ചെയ്ത അങ്കമാലി ഡയറീസിന്റെ വിജയത്തിനുശേഷം പുതിയ രണ്ടു ചിത്രങ്ങളുടെ പണിപ്പുരയിലാണ് വിനോദ്. 
ദിലീപിന്റെ അറസ്റ്റ് അപ്രതീക്ഷിതം: മന്യ, ചെമ്പന്‍ വിനോദ്ദിലീപിന്റെ അറസ്റ്റ് അപ്രതീക്ഷിതം: മന്യ, ചെമ്പന്‍ വിനോദ്ദിലീപിന്റെ അറസ്റ്റ് അപ്രതീക്ഷിതം: മന്യ, ചെമ്പന്‍ വിനോദ്ദിലീപിന്റെ അറസ്റ്റ് അപ്രതീക്ഷിതം: മന്യ, ചെമ്പന്‍ വിനോദ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക