Image

ട്രമ്പ് വൈറ്റ് ഹൗസ് ഒരുമുഷിപ്പേയല്ല (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ)

Published on 31 July, 2017
ട്രമ്പ് വൈറ്റ് ഹൗസ് ഒരുമുഷിപ്പേയല്ല (കണ്ടതുംകേട്ടതും: ബി.ജോണ്‍ കുന്തറ)
തിരഞ്ഞെടുപ്പു നടക്കുന്നസമയം മുതല്‍ തീര്‍ച്ചയായിരുന്നു ഡൊണാള്‍ഡ ്ട്രമ്പ് വിജയിച്ചാല്‍ വൈറ്റ്ഹൗസ് ഒരു ബോറിങ് സ്ഥലമായിരിക്കില്ലന്ന് .ആ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ സഫലീകരിക്കപ്പെട്ടിരിക്കുന്നു. ട്രമ്പിനേയും, വൈറ്റ് ഹൗസില്‍ ജോലിഎടുക്കുന്നവരേയും അനുബന്ധിച്ചുള്ള വാര്‍ത്തകള്‍ക്കാണ് ഇന്ന് സി.എന്‍.എന്‍ പോലുള്ളമാധ്യമങ്ങള്‍ക്ക് ഏറ്റവുംകൂടുതല്‍ റേറ്റിങ് ഉണ്ടാക്കികൊടുക്കുന്നത്. ഇത്തരംവാര്‍ത്തകള്‍ക്ക് ഒരുപഞ്ഞവുമില്ല.
എല്ലാദിവസവും രാവിലെ തന്നെ ട്രമ്പ് കാര്യപരിപാടികള്‍ക്കു തുടക്കമിടും ട്വിറ്റെര്‍ എന്ന സോഷ്യല്‍ മാധ്യമത്തില്‍കൂടി.

ഇതൊരടവാണോ? മാധ്യമങ്ങളെ വഴിതെറ്റിക്കുന്നതിനോ അഥവാ തന്നെക്കുറിച്ചുള്ളവാര്‍ത്തകള്‍ എന്നും ആദ്യപേജുകളില്‍ കാണണംഎന്ന ആഗ്രഹമോ ഇതിന്റെ പിന്നില്‍ എന്നത ്ഇപ്പോള്‍ ഊഹാപോഹമായി നില്‍ക്കട്ടെ. വൈറ്റ് ഹൗസില്‍ നടക്കുന്ന കാര്യങ്ങള്‍തുളകളുള്ള കുഴലില്‍ക്കൂടിപോവുന്നവെള്ളം പോലെ, വാര്‍ത്തകള്‍ ചോര്‍ന്നു കൊണ്ടേയിരിക്കുന്നു അതു കോരിയെടുക്കാന്‍ മാധ്യമങ്ങള്‍നെട്ടോട്ടമോടുന്നു. ഇതിലുംനല്ലഹാസ്യനാടകംഎവിടെകാണുവാന്‍പറ്റും?
ട്രമ്പിന്റെ വൈറ്റ് ഹൌസ് ഉപദേഷ്ട്ടാക്കള്‍ എല്ലാംതന്നെ ഒരുകസേരകളിയില്‍ പങ്കെടുക്കുന്നു എന്നുവേണമെങ്കില്‍ പറയാം. ഇന്ന് ആരുപുറത്ത്?

രണ്ടു പ്രധാനകളിക്കാര്‍ പുറത്താക്കപ്പെട്ടിരിക്കുന്നു വൈറ്റ് ഹൗസ്ചീഫ് ഓഫ്സ്റ്റാഫ് കൂടാതെ പ്രെസ്സ് സെക്രട്ടറി. ഇനിയും ആരൊക്കെകൊഴിഞ്ഞു വീഴുംഎന്നത് നമുക്കുകാത്തിരുന്നുകാണാം. ഭരണത്തിനൊരു നാടകീയത വേണം. പൊതുജനത്തിനൊരു ബോറടിയാകരുത് എന്താ നിങ്ങളുടെ അഭിപ്രായം? അറ്റോര്‍ണി ജനറല്‍ ജെഫ്‌സെഷന്‍സ് ഒരുപിടികിട്ടാ ചോദ്യമായി നില്‍ക്കുന്നു.

എ.ജി.സ്ഥാനമേറ്റ സമയത്തെടുത്ത, താന്‍ റഷ്യാസംബദ്ധമായ അന്വേഷണന്‍ങ്ങളില്‍നിന്നും മാറിനില്‍ക്കും എന്ന തീരുമാനം ട്രമ്പിനെതിരെ ഇഷ്ടമായില്ല. ആക്കാര്യം ഇപ്പോള്‍ പരസ്യമായി പറയുക യുംചെയ്തു. എന്നാല്‍ അറ്റോര്‍ണിജനറലിന്റെ ഭാഗത്തുനിന്നും ഇതിനൊരുമറുപടിവന്നിട്ടുമില്ല അ ദ്ദേഹം രാജി ഉടനെനല്‍കും എന്നും തോന്നുന്നില്ല. മാധ്യമങ്ങള്‍ രാജിക്കത്തും നോക്കി ഇരിക്കുന്നു
ട്രമ്പ്, ന്യൂയോര്‍ക്ക് ടൈംസിനോട് നടത്തിയ ആ പ്രസ്താവന അദ്ദേഹത്തിന്റെ മറ്റൊരടവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു? ഓര്‍ക്കുന്നുണ്ടോ മാറിപ്പോയ എഫ്.ബി.ഐ. മേധാവി ജെയിംസ് കോമിയെ പേടിപ്പിച്ചത്താനുമായി ഓവല്‍ഓഫീസില്‍ നടത്തിയസംഭാഷണം റിക്കാര്ഡുചെയ്തിരിക്കാം എന്നുപറഞ് .അത്‌കോമിയെ,ചിന്താകുഴപ്പത്തിലെത്തിച്ചു.
ആ ഒരടവ് ഇവിടെയും കാണുന്നുണ്ടോ? ജെഫ് സെഷന്‍സ് എ.ജി. ആയിനോമിനേറ്റ് ചെയ്യപ്പെട്ടപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിനേതാക്കളും സി.എന്‍.എന്‍ സമൂഹവുംവിളിച്ചു കൂവി ഇയാളൊരുവ ര്‍ഗീയവാദിയാണെന്നുംതികച്ചും അയോഗ്യന്‍ എന്നെല്ലാം. എന്നാല്‍ ട്രമ്പിന് സെഷന്‍സിലുള്ള അതൃപ്തി കേട്ടപ്പോള്‍, നേരത്തെകുറ്റംപറഞ്ഞവര്‍ പ്ലേറ്റ്മറിച്ചുവച്ചു ഇയാളുടെ ആരാധകരായിമാറി.

ജെഫ് സെഷന്‍സ് എ.ജി. ആയി നോമിനേറ്റ്‌ചെയ്യപ്പെട്ടപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിനേതാക്കളും സി.എന്‍ എ.ന്‍ സമൂഹവും വിളിച്ചുകൂവി ഇയാളൊരു വര്‍ഗീയവാദിയാണെന്നും തികച്ചുംഅയോഗ്യന്‍ എന്നെല്ലാം. എന്നാല്‍ ട്രമ്പിന്‌സെഷന്‍സിലുള്ള അതൃപ്തികേട്ടപ്പോള്‍, നേരത്തെകുറ്റം പറഞ്ഞവര്‍ ഇയാളുടെ ആരാധകരായിമാറി.

ട്രംപ് എന്നബിസിനസ്സ്കാരന്റെ ബുദ്ധിയാണിവിടെകാണുന്നത്. ട്രബിനുള്ളനേട്ടം പരിശോധിക്കാം എന്തായാലുംഎ. ജി, ട്രബിനെതിരായി ഒന്നുംചെയ്യില്ല. ഈസാഹചര്യത്തില്‍ എ.ജി. എടുക്കുന്ന തീരുമാനങ്ങളെ എതിര്‍പക്ഷക്കാര്‍ കാര്യമായിചോദ്യംചെയ്യുകയുമില്ല. കാരണം സെ ഷന്‍സും ട്രമ്പുമായി സ്വരച്ചേര്‍ച്ച ഇല്ലായ്മ പരസ്യമാണല്ലോ. പ്രഥമ ദൃഷ്ട്ട്യാ സെഷന്‍സ്, ട്രപിനെ സഹായിക്കുന്ന ഒന്നുംനടപ്പില്‍ വരുത്തില്ല. പാലംകുലുങ്ങിയാലും കേളന്‍കുലുങ്ങില്ല എന്നമട്ടാണ് ട്രമ്പിന്റേത്.

ട്രംപിന്റെ കൊച്ചുമക്കള്‍ മുതല്‍വളര്‍ത്തു പട്ടിവരെ ഇരുപത്തിനാലുമണിക്കൂറും പല മാധ്യങ്ങ ളുടെയും നിരന്തരവീക്ഷണത്തില്‍ എറിഞ്ഞാല്‍ മേത്തോട്ടുന്ന ചെളിയുംതേടി സി .എന്‍ എ.ന്‍ പണിപതിനെട്ടും നോക്കിയിട്ടുംതൊടുത്തുവിടുന്ന അമ്പുകളൊന്നും ട്രംപിന്റെ മേല്‍ ഏല്‍ക്കുന്നില്ല. സി.എന്‍എന്നും കൂട്ടരും കള്ളമാധ്യമങ്ങള്‍ എന്ന ട്രംബിന്റെ സ്ലാഗന്‍ വേരുറച്ചിരിക്കുന്നു.
ട്രംബിനെ ഇവിടെ പിന്തുണക്കുന്നവര്‍ രണ്ടുവിഭാഗങ്ങള്‍ ഒന്ന് കോണ്‍സെര്‍വേറ്റീവ്‌സ് അ ഥവാ യാഥാസ്ഥിതികര്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ഇതില്‍ വെള്ളക്കാര്‍ മാത്രമല്ല. ഇവര്‍ ഒരുകാരണവശാലും ഇയാളെ വിട്ടുപോകില്ല. രണ്ട് ,പ്രായോഗിക വാദികള്‍ ഇവരില്‍ ഒട്ടനവധി, ഇന്‍ഡ്യ ,ചൈനപോലുള്ള വിദേശരാജ്യങ്ങളില്‍ നിന്നും നിയമാനുസൃതമായി ഇവിടെ കുടിയേറിയവര്‍. ഇവര്‍ഒട്ടനവധി പുറമെഅവരുടെ പിന്തുണ കാട്ടുകില്ലെന്നുമാത്രം.

ഇന്നിവിടെ പുരോഗതി എന്നപേരില്‍ ആട്ടുംതോലുധരിച്ച ഒരുപാടു ചെന്നയ്കളുണ്ട്. ഈക്കൂട്ടരാണ്, െ്രെപവറ്റ്വിമാനത്തില്‍യാത്ര ചെയ്യുകയും, എല്ലാ ആഡംബരങ്ങളോടെ ജീവിച്ചു, പുറമെപരിസ്ഥിതി സംരക്ഷകരും, പാവപ്പെട്ടവന്റെ തോളത്തുകയ്യുറ ഇട്ടുപിടിക്കുന്നവരും. ഇവരില്‍ ഒട്ടനവധി ഡെമോക്രറ്റ്‌സാണ്.

ഇവരില്‍നല്ലൊരു ശതമാനത്തെ മാധ്യമപ്രവര്‍ത്തകരായും അവരെ അഭിപ്രായ മുഖാന്ദിരംതുണക്കുന്നവരുമായി കാണാം. ഡൊണാള്‍ഡ് ട്രംബിനെ കാലാവധിപൂര്‍ത്തിയാക്കാതെ വൈറ്റ് ഹൗസില്‍ നിന്നുംഇറക്കിവിടാം എന്നചിന്ത സി.എന്‍എന്നും കൂട്ടരും ഉപേഷിക്കുന്നതായിരിക്കും നല്ലത്. അതുപോലെതന്നെ ഒന്നുരണ്ടു ഡെമോക്രറ്റിക് കോണ്‍ഗ്രസ് മെന്‍ ട്രംപിനെ ഇംപീച്ചു ചെയ്യണം എന്നുംപറഞ്ഞു നടക്കുന്നുണ്ട്. ഒരര്‍ത്ഥ ത്തില്‍ ഇവരുടെ ജല്‍പ്പനങ്ങള്‍ ട്രംബിനുകൂടുതല്‍ പിന്തുണക്കാരെ സൃഷ്ടിക്കുന്നു.

പൊതു ജനം ട്രംപിനെ തിരഞ്ഞെടുത്തത് അയാളുടെ എല്ലാ കോട്ടങ്ങളും മനസിലാക്കിത്തന്നെ .അവര്‍ക്കാവശ്യം രൂപക്കൂട്ടില്‍ സ്ഥാപിക്കുന്നതിന് ഒരുപുണ്യാളനെ അല്ലായിരുന്നു . പിന്നേയോ അമേരിക്കയില്‍, നിശ്ശബ്ദ മെജോറിറ്റിയുടെ താല്പര്യങ്ങള്‍ക്കു മുന്‍തൂക്കംനല്‍കുന്ന ഒരുഭരണാധികാരി.
ഇനിഎങ്കിലും കാലഹരണപ്പെട്ട, ട്രമ്പ് റഷ്യന്‍ സമ്പര്‍ക്കവും ഇയാള്‍ ആരോടുസംസാരിച്ചാലും അവരെഎല്ലാം സൂഷ്മപരിശോധനക്കുവിധേയമാക്കുന്ന സമ്പ്രദായവും ഉപേക്ഷിക്കൂ. ട്രംബിനെ ഭരിക്കുവാന്‍അനുവദിക്കൂ ലോകം അവസാനിക്കുന്നില്ല മൂന്നുവര്‍ഷംകൂടി കാത്തിരിക്കൂ ഇയാള്‍ ന ല്ലകാര്യങ്ങള്‍ഒന്നും നടപ്പില്‍വരുത്തുന്നില്ലെങ്കില്‍ നമുക്കിയാളെ തിര െഞ്ഞടുപ്പിലൂടെ ഇറക്കിവിടാം. ജനാതിപത്യമര്യാദകള്‍ക്കു മുന്‍തൂക്കം നല്‍കൂ.

Join WhatsApp News
മാധവൻ ചീരത്തു 2017-07-31 08:11:10
ഒബാമകെയർ എടുത്തുകളഞ്ഞില്ലെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടും
ആ ഒറ്റ ഉറപ്പിൻറെ പുറത്താണ് ഒട്ടനവധി അമേരിക്കക്കാർ ട്രംപിന് വോട്ട് ചെയ്തത്
സോബിൻ മാത്യൂ നെടുവേലി 2017-07-31 08:18:47
ഇതുവരെയുള്ള എല്ലാ ഇലക്ഷനിലും ട്രംപിന് ജനങ്ങൾ സപ്പോർട്ട് ആയിരുന്നു. ഇനി അങ്ങനെ ആയിക്കൊള്ളണമെന്നില്ല.

ഒബാമകെയർ ജനങ്ങളേയും തൊഴിലുടമകളേയും ഒരേപോലെ പിഴിയുന്ന ഒന്നാണ്. അമേരിക്കയിലെ കമ്പനികൾ ഓരോന്നായി പൂട്ടാനുള്ള മൂല കാരണവും. അതിനെ പുറം കാലുകൊണ്ട് തട്ടിയെറിയേണ്ട സമയം അതിക്രമിച്ചു.

ചോറിങ്ങും കൂറു കെനിയയിലുമാണെങ്കിൽ, രാജ്യത്തെ നശിപ്പിക്കാൻ ഇതിനപ്പുറവും ചെയ്യും.
പക്ഷേ ഈമണ്ണിനോട് സ്നേഹവും ബഹുമാനവും നന്ദിയും ഉണ്ടെങ്കിൽ, പുറത്തുപോയ കള്ളനാണയങ്ങളെ തിരിച്ചറിയണം. ഒട്ടുമിക്ക മല്ലുക്കളും ഇതു മനസ്സിലാക്കി ട്രംപിന് വോട്ട് ചെയ്തവരുമാണ്
CID Moosa 2017-07-31 10:13:07

ട്രംപിന്റെ ഫിനാഷ്യൽ ചരിത്രം കുഴിച്ചെടുക്കുമ്പോൾ അറിയാൻ കഴിയും അയാൾ ബുദ്ധിമാനായ ഒരു കച്ചവടക്കാരനാണോ അതോ തട്ടിപ്പ്കാരനാണോ എന്ന്.  അമേരിക്കയിലെ കോടിശരന്മാരായ ബ്ലൂം ബർഗും വാറൻ ബഫറ്റും ബുദ്ധിശൂന്യന്മാർ ആയതുകൊണ്ടാണോ അവർ ട്രംപിനെ തട്ടിപ്പു കാരൻ (കോൺ ആർട്ടിസ്റ്റ്) എന്ന് വിളിച്ചത്? റഷ്യയിൽ നിന്ന് ടൺ കണക്കിന് പണം ട്രംപ് റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് ഒഴുകുന്ന എന്ന് പറഞ്ഞത് ട്രംപിന്റെ മകനാണ്. അനധികൃതമായി റഷ്യൻ പണത്തിന്റെ കൈവഴികൾ തിരയുമ്പോൾ അതിന് അമേരിക്കൻ മക്കൻസ്കി ആക്ടുമായി ബന്ധമുള്ളതായി കാണാൻ കഴിയും. എന്തുകൊണ്ടാണ് റഷ്യ അമേരിക്കൻ അഡോപ്‌ഷനെ നിറുത്തിയത്, എന്തുകൊണ്ടാണ് ട്രംപിന്റെ മകൻ റഷ്യൻ ലോയറുമായി ട്രമ്പ് ടവറിൽ സമ്മേളിച്ചപ്പോൾ റഷ്യൻ അഡോപ്‌ഷൻ വിഷയം കൊണ്ടുവന്നത്, എന്തുകൊണ്ടാണ് ജി 20 മീറ്റിങ്ങിൽ ട്രംപ് പൂട്ടിനുമായുള്ള രഹസ്യ സമ്മേളനത്തിൽ വീണ്ടും അമേരിക്കൻ അഡോപ്‌ഷൻ വിഷയം ചർച്ച ചെയ്യതത് എന്ന് ആരായുമ്പോൾ മക്കൻസ്‌ക്കി ആക്ടിന്റെ ചരിത്രം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്
  ബിൽ ബ്രൗഡർ എന്ന റഷ്യയിലെ അമേരിക്കൻ ബിസിനസ്കാരനുവേണ്ടി ജോലി ചെയ്യത റഷ്യൻ ലോയറാണ്  മക്കെൻസ്കി. അദ്ദേഹത്തിന്റ തൊഴിലുമായുള്ള ബന്ധത്തിൽ 230 മില്ലിയൻ ഡോളറിന്റെ ടാക്സ് വെട്ടിപ്പ് വെളിച്ചത്തു കൊണ്ടുവരികയും അതിന്റെ പിന്നിൽ പ്രവർത്തിച്ചിരുന്നവർ പൂട്ടിൻ അടക്കം റഷ്യയിലെ വൻ തോക്കുകളായിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു   ബിൽ ബൗഡറിന്റെ സ്ഥാപനം റഷ്യൻ ഇൻവെസ്റ്റേഴ്സിന്റെ പണവും യൂറോപ്പിലും അമേരിക്കയിലും കമ്പനികളിലും വ്യവസായങ്ങളിലും മുടക്കി ലാഭം ഉണ്ടാക്കി കൊടുക്കുകയായിരുന്നു. പണം മുടക്കലിന്റെ പിന്നിലെ രഹസ്യങ്ങൾ വെളിച്ചത്തു വന്നപ്പോൾ മക്കൻസ്കിയെ അറസ്റ്റു ചെയ്യുകയും ജയിലിൽ ഇട്ട് പീഡിപ്പിച്ച് കൊല്ലുകയും ചെയ്യുത്.  തന്റെ ഏറ്റവും വിശ്വസ്തനായ തൊഴിലാളിയെ കൊന്നതിൽ പ്രതിക്ഷേതിച്ച് റഷ്യൻ സ്ഥാപനം അടച്ചുപൂട്ടി ബിൽ ബ്രൗഡർ  അമേരിക്കയിൽ വരികയും കോൺഗ്രസ്സിനെ സ്വാധീനിച്ച് മക്കൻസ്‌ക്കി ആക്ട് 2012 ൽ ഉണ്ടാക്കി. ഇതിന്റെ പ്രധാന ഉദ്ദ്യശ്യം പൂട്ടിനടക്കമുള്ള തട്ടിപ്പു സംഘത്തിന്റെ പണം ഇടപാടുകൾ മരവിപ്പിക്കുകയും അയാളുമായി ബന്ധമുള്ളവർക്ക് അമേരിക്കയിൽ വരാനുള്ള വിസ നിഷേധിക്കുകയും ചെയ്യുക ആയിരുന്നു.  ഇതിൽ പ്രതിക്ഷേധിച്ചാണ് 2012 ൽ പൂട്ടിൻ അമേരിക്കക്കാർക്ക് റഷ്യൻ കുട്ടികളെ അഡോപ്റ്റ് ചെയ്യുന്നതിന്റെമേൽ നിരോധനം ഏർപ്പെടുത്തിയത്
      ട്രംപിന്റെ മകനും ട്രംപും യഥാർത്ഥത്തിൽ ശ്രമിക്കുന്നത് മക്കൻസ്കി ആക്ട് ഇല്ലാതെയാക്കുക എന്നതാണ്. ട്രംപിന്റെ പണമിടാപാടുകളുടെ കൈവഴികൾ അയാളുടെ അധോലോകത്തിലേക്ക് അമേരിക്കൻ ജനതയെ കൊണ്ട്ചെന്ന് എത്തിക്കും എന്ന് കരുതാം.  സെഷനും, കോമിയും, മുള്ളറിന്റെ (മുള്ളർ അയാളുടെ പണം ഇടപാടുകളിലേക്ക് നോക്കാൻ തുടങ്ങിയപ്പോളാണ് ട്രംപ് പറഞ്ഞത് അയാളെ ഫയർ ചെയ്യണമെന്നു  അന്വേഷണത്തിന്റെ ബലിയാടുകളാണ്.  ട്രംപിന് വോട്ടു ചെയ്ത മില്ലിയൻസും കൂടാതെ വിവരം ഇല്ലാത്ത മലയാളികളും ഈ നാടകത്തിൽ വിഡ്ഢിവേഷം കെട്ടുന്നവർ മാത്രം

     സി എൻ എൻ വളരെ വിശ്വസനീയമായി ന്യൂസ് റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനമാണ്. എന്നാൽ ഫോക്സ് ട്രംപിനെ പിന്താങ്ങുന്ന ന്യുസും. സി എൻ എന്നിൽ ഇന്റർവ്യൂ ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും പല പ്രസിഡണ്ടന്മാരുടെയും കീഴിൽ ജോലി ചെയ്തവരും പരിചയ സമ്പന്നരുമാണ്.  നിക്സൻറെ കള്ളക്കഥകൾ പുറത്തുകൊണ്ടുവന്നവരും അതുപോലെ അയാളെ പ്രോസ്ക്കൂട്ടു ചെയാത്തവരും ഇതിൽ പങ്കെടുക്കാറുണ്ട്. ട്രംപ് വിജയിക്കാൻ കാരണം റഷ്യ ഡെമോക്രാറ്റിക് പാർട്ടിയുടെ കമ്പ്യൂട്ടർ ആക്സസ് ചെയ്യത് രഹസ്യങ്ങൾ വെളുപ്പെടുത്തി ഇലക്ഷനെ തകിടം മറിക്കുകയായിരുന്നു. ട്രംപ് അധികാരത്തിൽ വന്നാൽ മക്കൻസ്‌ക്കി ആക്ട് അസാധുവാക്കി അനധികൃതപണത്തിന്റെ ഒഴുക്ക് അനുസ്യുതം തുടരാം എന്നുള്ള കണക്കുകൂട്ടലുകളാണ്.
     എന്തായാലും എല്ലാ അന്വേഷണങ്ങളും ഒടുവിൽ സത്യത്തിൽ എത്തിച്ചേർക്കും എന്ന് വിഷ്വസിക്കാം. അതുവരെ ചില ട്രംപ് തൊഴിലാളികളുടെ കമന്റുകൾ കേട്ട മതിയാവു. 

വിക്രമാദിത്യൻ 2017-07-31 11:00:46
ട്രംപിന്റെ പതനത്തിന്റെ കാരണം അയാളുടെ അവിഹിത പണം ഇടപാടലുകളായിരിക്കും. അതിന്റെ വേരുകൾ റഷ്യയിലാണ് .  സി. ഐ ഡി മൂസ ശരിക്കും കുന്തറയുടെ പള്ളക്കിട്ട് ഒരു കുത്തുകൊടുത്തു അതുപോലെ പല വിഡ്ഢിമലായാളികൾക്കും
Anthappan 2017-07-31 11:56:57

Trump watch

"Anthony Scaramucci out as White House communications director"  cnn

Trump is getting everyone before his great exit!!


സിബി അരഞ്ഞാണിയിൽ 2017-07-31 16:20:28
പേരില്ലാത്ത പേടിത്തൊണ്ടന്മാർക്ക് മറുപടിയില്ല. ആദ്യം സ്വന്തം പേരുവെച്ചെഴുതു.

ജോലീം കൂലീം ഇല്ലാ അല്ലേ? Think ഒളിച്ചിരുന്ന് കുറക്കുന്ന ശ്വാനൻ കുരച്ചാൽ പടി തുറക്കുമോ?

Look at Trump's army, hardcore supporters come and comment one after another. That too writing with their full name. What a courage.
കുളിക്കടവിൽ തോമാച്ചൻ 2017-07-31 19:21:17
സിബി ഒരു അരഞ്ഞാണം ഇട്ടതുകൊണ്ടു അത് പേരാകില്ല. പിന്നെ ഇക്കാലത്തെ പുരുഷന്മാരുടെ അരയിൽ അരഞ്ഞാണം പോയിട്ട് ഒരു ചരടുപോലും കാണില്ല . അല്ലെങ്കിലും ഇതൊന്നും രാത്രിയിലെ എക്സർസൈസിന് പറ്റിയതല്ല. അവിടേം ഇവിടേം ഉടക്കി ഉള്ള സുഖം പോകും. പിന്നെ സിബി പേടിതൊണ്ടനായതുകൊണ്ടു അരഞ്ഞാണം ഓതി കെട്ടിയതായിരിക്കും. അത് രാത്രിയിൽ അഴിച്ചു വച്ചാൽ ഒരു ഭൂതവും വരില്ല. കൂടെകിടക്കുന്ന ഭൂതത്തെ കണ്ടാൽ വന്ന ഭൂതം പൊയ്‌ക്കോളും.
Alert 2017-08-01 06:25:12

Jeff Flake, a Republican senator from Arizona, has published a searing piece in Politico accusing his party of being in “denial” about Trump. “We created him, and now we're rationalizing him,” he writes. “When will it stop?”

In the piece, Flake traces his own journey of denial, writing about the “defense mechanisms” he deployed to protect himself from facing up to Trump’s behavior:

I even found myself saying things like, “If I took the time to respond to every presiden­tial tweet, there would be little time for anything else.” Given the volume and velocity of tweets from both the Trump campaign and then the White House, this was certainly true. But it was also a monumental dodge. It would be like Noah saying, “If I spent all my time obsessing about the coming flood, there would be little time for anything else.” At a certain point, if one is being honest, the flood becomes the thing that is most worthy of attention. At a certain point, it might be time to build an ark.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക