Image

ആദ്യത്തെ കണ്മണി എത്തുമ്പോള്‍.....

Published on 04 March, 2012
ആദ്യത്തെ കണ്മണി എത്തുമ്പോള്‍.....
സ്‌ത്രീയുടെ ജീവിത സാക്ഷാത്‌കാരമാണ്‌ അമ്മയാകുക എന്നത്‌. ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയുക.

വ്യായാമം നിത്യശീലമാക്കുക. അത്‌ വളരെ ലളിതമായവ ആയിരിക്കണം. ഏറ്റവും നല്ലത്‌ അര മണിക്കൂര്‍ നടക്കുക എന്നതാണ്‌. രാവിലെ സൂര്യനുദിച്ചുവരുമ്പോള്‍ വേണം. ആ സമയത്തു സൂര്യപ്രകാശത്തില്‍ നിന്നു ശരീരത്തിനു വൈറ്റമിന്‍ ഡി ശരീരം വലിച്ചെടുക്കും. അയഡിന്‍ ആഹാരത്തില്‍ ഉറപ്പുവരുത്തുക. അയഡൈസ്‌ഡ്‌ ഉപ്പ്‌ കഴിക്കുക. ഗര്‍ഭിണികള്‍ ധാരാളം വെള്ളം കുടിക്കണം. പെട്രോള്‍, പുക എന്നിവ ശ്വസിക്കുന്നത്‌ ഒഴിവാക്കുക. കീടനാശിനികളും കെമിക്കലുകളും ഇല്ലാത്ത പ്രകൃതിദത്തമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ധാരാളം പഴങ്ങള്‍ കഴിക്കുകയും ചെയ്യുക.

സൗന്ദര്യവര്‍ധകോല്‍പന്നങ്ങള്‍ ശ്രദ്ധിച്ചു തിരഞ്ഞെടുക്കുക. കൂടുതല്‍ മേക്കപ്പുകള്‍ ഉപേക്ഷിക്കുക.
പുതുവസ്‌ത്രം അണിയും മുന്‍പു കഴുകുക. വസ്‌ത്രങ്ങളില്‍ സിന്തറ്റിക്‌ ഡൈകളും കെമിക്കലുകളും പൂശിയിട്ടുണ്ടാകും. അതിനാല്‍ ധരിക്കും മുന്‍പു ചൂടുവെള്ളത്തില്‍ മുക്കിവച്ച ശേഷം ഉണക്കി ഉപയോഗിക്കണം. അയഞ്ഞ വസ്‌ത്രങ്ങള്‍ കഴിവതും ഉപയോഗിക്കുകയും, ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുകയും ചെയ്യുക.

ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്‌ അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്കും നല്ലതാണ്‌.
ആദ്യത്തെ കണ്മണി എത്തുമ്പോള്‍.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക