Image

നോക്കുകൂലിയും ഹര്‍ത്താലും. (കണ്ടതും കേട്ടതും: ബി.ജോണ്‍കുന്തറ)

Published on 29 July, 2017
നോക്കുകൂലിയും ഹര്‍ത്താലും. (കണ്ടതും കേട്ടതും: ബി.ജോണ്‍കുന്തറ)
നവകേരളത്തിന്റെ രണ്ടുശാപങ്ങളായി ഇന്നും, നോക്കുകൂലിയും, ഹര്‍ത്താലും, മുന്നോട്ടുപോകുന്നു എന്നതാണ് മ്ലേച്ഛമായസത്യം. സ്വന്തമായി ഒരാള്‍ തന്റെ വസ്തുക്കള്‍ ഒരു ടിപ്പര്‍ ലോറിപോലുള്ള വാഹനനത്തില്‍നിന്നും ഇറക്കുവാന്‍ ശ്രമിച്ചാലും, അതുപോലെതന്നെ യന്ത്രവല്‍കൃത ഉപകരണം ഇറക്കുന്നതിനുപയോഗിച്ചാലും, ബീഡിയും വലിച്ചു കറങ്ങി നടക്കുന്ന, ഒരുതൊഴിലും ചെയ്യാത്തതൊഴിലാളി നേതാക്കള്‍ അവിടെത്തും നോക്കുകൂലിയും ചോദിച്ചു. സത്യസന്ധമായി ജോലിചെയ്തുപ്രതിഭലംവാങ്ങുന്ന തൊഴിലാളിയുടെ അന്മാഭിമാനം കെടുത്തുന്ന ഇത്തിക്കണ്ണികളാണിവര്‍.

1950 1960 കളില്‍ അമേരിക്കയില്‍ പലേപട്ടണങ്ങളിലും മാഫിയാ എന്ന ക്രിമിനല്‍സംഘങ്ങള്‍ ഇതുപോലെതൊഴില്‍ മേഖലകളില്‍ വിളയാ ടിയിരുന്നു എന്നാല്‍ അവയെല്ലാം ശക്തമായ നിയമപരിപാലനയുടെ മുന്നില്‍കാലക്രമേണ നശിപ്പിക്കപ്പെട്ടു.

ഈഅടുത്ത കാലത്ത് മന്ത്രി ജി.സുധാകരന്‍ നടത്തിയ പ്രസ്താവന അഭിനന്ദനാര്‍ഹമാണ്. ആലപ്പുഴയിലെ കളര്‍കോട്ട് റോഡില്‍ പാകാന്‍ തറയോട് ഇറക്കിയതിന് ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലിചോദിച്ചതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ടിപ്പറില്‍നിന്നും തറയോട്ഇറക്കുമ്പോള്‍ ഓരോ ലോഡിനും 2500 രൂപവീതം നോക്കുകൂലിവേണമെന്ന് എ.ഐ.ടി.യു.സി. യൂണിയന്‍ കാര്‍ ആവശ്യപ്പെട്ടു. ഒരുപണിയും ചെയ്യാതെ ഇങ്ങനെ പണം വാങ്ങുന്നതിനെ ന്യായീകരിച്ച് എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറിരംഗത്തെത്തുകയും ചെയ്തു.

ഇതിനെത്തുടര്‍ന്നാണ് മന്ത്രി കോപിതനായത് ആലപ്പുഴയുടെ അളിഞ്ഞസംസ്കാരമാണ് നോക്കുകൂലിയെന്ന് അദ്ദേഹംപറഞ്ഞു.

ഈലേഖകനും ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇതുപോലൊരനുഭവം ഉണ്ടായി. എറണാകുളത്തുനിന്നും വാങ്ങിയ ഗൃഹോപകരണങ്ങളുമായി ആലുവാ യില്‍ എത്തിയവണ്ടിയില്‍ നിന്നുംകൊണ്ടുവന്നവര്‍ ഇറക്കുവാന്‍ തുട ങ്ങിയപ്പോള്‍ സ്ഥലത്തോഴിലാളികള്‍ എന്നപേരില്‍ ഏതാനുംപേരെത്തി തടസപ്പെ ടുത്തി അന്ന് ഇവകൊണ്ടുവന്നവര്‍ നൂറുരൂപ ഈഹൂളിഗന്‍സിനു നല്‍കിപറഞ്ഞു വിട്ടു.

ടിപ്പര്‍ലോറിക്കു പുറമേ കോണ്‍ക്രീറ്റ്മിക്‌സിങ് യന്ത്രം, ജെ.സി.ബി. എന്നിവ ഉപയോഗിച്ചാലും നോക്കുകൂലി കൊടുത്തേപറ്റൂ. മണ്ണുമാന്തി ഉപയോഗിച്ചാല്‍ മണിക്കൂറിന് 300രൂപ വീതം നല്കണമെന്നതര്‍ക്കത്തില്‍ കലവൂര്‍മേഖലയില്‍ റോഡുപണിതടസ്സപ്പെട്ടു കിടക്കുകയാണിപ്പോഴും. ചായക്കാശ്, വെള്ളംകുടിക്കാശ്, ഉത്സവബത്ത, അട്ടിക്കൂലി, കെട്ടുകൂലി എന്നിവയുടെയെല്ലാം പേരില്‍നോക്കുകൂലി ഇപ്പോഴും നിലനില്ക്കുന്നുണ്ട്.

2014 ഡിസംബര്‍ ഹൈക്കോടതി നോക്കുകൂലിക്കാര്‍ക്കെതിരേ ഗുണ്ടാനിയമപ്രകാരം കേസെടുക്കണമെന്നും ഈനിയമവിരുദ്ധവ്യവസ്ഥ അവസാനിപ്പിക്കണം എന്നും പറഞ്ഞിരുന്നു. എന്നാല്‍ത്തന്നെയും രാഷ്ട്രീയക്കാരും പോലീസും ഇതിനെതിരെ ശക്തമായി നീങ്ങിയിട്ടില്ല. ഇപ്പോള്‍നടക്കുന്നത് പരാതിക്കാരനും നോക്കുകൂലിനേതാവും തമ്മില്‍പോലീസ് ഒരൊത്തുതീര്‍പ്പാണ് നടത്തിക്കൊടുക്കുന്നത്.ഇവിടെപോലീസ് ഒരുഇടനിലക്കാരനല്ല നിയമം കയ്യിലെടുക്കുന്ന ഗുണ്ടായിസത്തില്‍ നിന്നുംപൊതുജനങ്ങളെ രഷിക്കുക. അതാണവരുടെ ജോലി.
അടുത്തത്, ഹര്‍ത്താല്‍ എന്ന രാഷ്ട്രീയക്കാരുടെ കാടത്തരം. ദേശികതലത്തിലുള്ള ഹര്‍ത്താലുകളാണ് ഇപ്പോള്‍കേരളത്തില്‍ ഫാഷന്‍. ജില്ലാതലത്തിലും താലൂക്കു തലത്തിലും പഞ്ചായത്ത് തലത്തിലും ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സന്തോഷമേയുള്ളു.

തങ്ങളുടെ അവകാശമാണെന്നമട്ടില്‍ ഏതുപ്ര ാദേശികനേതാവിനും പാര്‍ട്ടി ഘടകത്തിനുംഹര്‍ത്താല്‍ പ്രഖ്യാപിച്ച്‌പൊതു ഗതാഗതം തടസ്സപ്പെടുത്തിയും, കടകള്‍പൂട്ടിച്ചും ജനങ്ങളെ വിഷമിപ്പിക്കാം.സ്വൈരമായി ജീവിക്കാനുള്ള ജനങ്ങളുടെ അവകാശംലംഘിക്കപ്പെടുകയാണെന്ന പ രാതികള്‍ക്ക് ജനപ്രാതിനിധ്യം അവകാശപ്പെടുന്നവര്‍ ചെവികൊടുക്കാറില്ലെന്നു മാത്രം.
ഈവേണ്ടാതീനങ്ങള്‍ക്ക് ഒരറുതിവന്നേക്കാന്‍ സാധ്യതഉള്ളതായി കാണുന്നുഎക്യജനാധിപത്യ മുന്നണ ിതീരുമാനിച്ചിരിക്കുന്നു. ഹര്‍ത്താലുകള്‍ നടത്തുന്നതിന് കര്‍ശനനിയന്ത്രണമാണ് ഭരണകൂടം ഇപ്പോള്‍ അനുശാസിക്കുന്നത്. വേണ്ടതിനും വേണ്ടാത്തതിനും രാഷ്ട്രീയകക്ഷികള്‍ പൊടുന്നനെ പ്രഖ്യാപിക്കു ന്നഹര്‍ത്താലുകളാല്‍ വലഞ്ഞിരിക്കുന്ന മലയാളികള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയാണിത്.

ബ്രിട്ടീഷ് അധിനിവേശ ഭരണകൂടത്തിനെതിരേ മഹാത്മാഗാന്ധി ഉള്‍പ്പെടെയ ുള്ളവര്‍ആവിഷ്കരിച്ച ഒരു സമരമാര്‍ഗമായിരുന്നിത്. എന്നാല്‍ ഇന്നിവിടെ ഏത് വിദേശശക്തിക്കോ, സേഛ്ഛാധിപത്യത്തിനോ എതിരായിട്ടാണ് ഈ തെമ്മാടിത്തരം?

കേരളത്തിന്റെ വികസനവും സാമാന്യജനങ്ങളുടെ അവകാശങ്ങളും തട സ്സപ്പെടുത്തുന്ന ഈ ദുഷ്പ്രവണതകള്‍ മാറേണ്ടകാലം എന്നേകഴിഞ്ഞു. മുഖ്യമന്ത്രിപിണറായി വിജയന്‍ഇവിടെനേതൃത്വം കൊടുക്കണം കൂടാതെ കക്ഷിരാഷ്ട്രീയംവെടിഞ്ഞു ജനതയും മാധ്യമങ്ങളും മുകളില്‍പറഞ്ഞ ജീര്ണ്ണിച്ച പ്രവണതകള്‍ എന്നേക്കുമായി കേരളമണ്ണില്‍നിന്നും പറയിച്ചു മാറ്റുന്നതിന് രംഗത്തിറങ്ങുക.
Join WhatsApp News
vayankaaran 2017-07-29 13:19:06
ദിലീപിനെ ക്രൂശിക്കാൻ പല്ലും നഖവും ഉപയോഗിക്കുന്ന മാധ്യമ ഗുണ്ടകൾ സാധാരണക്കാരന്റെ ബുധ്ധിമുട്ടുകൾ കാണുന്നില്ലേ? ശ്രീ കുന്തറ മാധ്യമ ശ്രധ്ധ
ആകർഷിക്കുക . ഹർത്താലും, നോക്കുകൂലിയും നിറുത്തുന്ന വരെ അമേരിക്കൻ മലയാളികൾ യാതൊരുവിധ പണ സഹായവും
നാട്ടിലേക്ക്  ചെയ്യില്ല എന്ന് തീരുമാനിക്കണം. കുന്തറ , നിങ്ങൾ പേന ഏതായാലും കയ്യിലെടുത്ത്. ഇനി എന്തെങ്കിലും ഒരു നന്മ പൊതുസമൂഹത്തിനു ചെയ്തേ അത് താഴ് വയ്ക്കാവു. 

ചന്ത മത്തായി 2017-07-29 18:27:40
ശ്രീമാൻ കുന്ദ്ര : ഇതൊന്നും ആരും പറയാത്ത എഴുതാത്ത  വിഷയമല്ല.  പലവട്ടം  പലരും  എഴുതിയ പഴയ വിഷയങ്ങൾ  കുന്ദ്ര  ഇപ്പൊൾ  കണ്ടതും  കേട്ടതുമായി  കുറിക്കുന്നു.  ഒരു പുതുമയുമില്ല. പിന്നെ  ചുമ്മാ ഓര്മിപ്പിച്ചുകൊണ്ടിരിക്കാം.  
പിന്നെ  ദിലീപ് കാര്യം.  ടിയാനെ  രക്ഷിയ്ക്കാൻ  സിനിമാക്കാരും, സർക്കാർ  സംവിധാനവും  ഒത്തിരി  ശ്രമിക്കുന്നുടാല്ലോ. എന്നാലും  ദിലീപിനെതിരേ  ഒത്തിരി പ്രൂഫ്  ഉണ്ടല്ലോ. എന്തല്ലാം തട്ടിപ്പും  വെട്ടിപ്പുമാണ്  വെളിയിൽ വന്നിരിക്കുന്നത്. അതെല്ലാം  ഇൻവെസ്റിഗേറ്റ്  ചെയ്യണം.  പാവപ്പെട്ട  എന്ന പോലെയോ മറ്റോ  ആയിരുന്നുവെങ്കിൽ  പോലീസ് എന്നൈ  അടിച്ചു  പഞ്ചർ ആക്കുമായിരിന്നു. ദിലീപിനെ  രാജാവായി 
വിഡ്ഢികളായ  ആരാധകർ  കരുതുന്നു.  ദിലീപിന്റ  ഭൂമി  കൈയേറ്റം കണ്ടില്ലെ. ഒരു  സാധാരണക്കാരന്  ഒരു കൂര പുറം പോക്കിൽ  വച്ചാൽ  അവനെ പോലീസ്  അടിച്ചു തുരത്തും. 
ഒരു നേതാവും  മാദ്യമക്കാരും ആ പാവത്തിനെ  സപ്പോർട്ട്  ചെയ്യാൻ  ഉണ്ടാവില്ല.  എല്ലാ സുപെർണയും  റിലീജിയസ്  ഗുണ്ടകളെയും  പൊക്കണം. എല്ലാ  മേഖലയിലും  സുധികാരണം  നടത്തണം. സത്യം  പറയുമ്പോൾ  എന്റ മേൽ  കുതിര കേറരുത്.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക