Image

കൊട്ടാരം സ്‌നേഹികള്‍ കാണാത്ത ആറ്റിങ്ങല്‍ കൊട്ടാരം ! (രഞ്ജിത് പിള്ള, ഹൂസ്റ്റണ്‍)

Published on 27 July, 2017
കൊട്ടാരം സ്‌നേഹികള്‍ കാണാത്ത ആറ്റിങ്ങല്‍ കൊട്ടാരം ! (രഞ്ജിത് പിള്ള, ഹൂസ്റ്റണ്‍)
നിഞ്ഞൊഴുകുന്ന കോലമ്പുഴ ...അതിന്റെ തീരത്തു തല ഉയര്‍ത്തി ആ നാടിനെ കൈ കുമ്പിളില്‍ തലോടുന്ന പുത്തന്‍ കാവില്‍ 'അമ്മ !

കഴിഞ്ഞ കാലത്തിന്റെ കരുത്തിന്റെയും പ്രൗഡിയുടെയും പ്രതീകമായി , ഇന്ന് വിസ്മൃതിയിലേക്കു മാഞ്ഞു കൊണ്ടിരിക്കുന്ന ആറ്റിങ്ങല്‍ കൊട്ടാരം. കാലം ബാക്കി വച്ച കല്പടവുകളും , നിലം പൊത്താറായ ഉമ്മറവും , തലയെടുപ്പ് നഷ്ട്ടപെട്ട കവാടവും ഒരു പക്ഷെ കാലം ഇനിയും ബാക്കിവച്ച ഒരു കൊട്ടാര കാഴ്ചയാകാം . കൊട്ടാരങ്ങള്‍ക്കു പ്രിയെമേറുന്ന കാലത്തില്‍ , ചരിത്രത്തിന്റെ മൂര്‍ത്തീഭാവമായ ഈ  കൊട്ടാരം വിസ്മൃതിയിലേക്കു നീങ്ങുന്നു ! ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്ര കല പരിശീലനം ഈ  പൊളിഞ്ഞു വീഴാറായ കെട്ടിത്തടത്തില്‍ ആണ് ഇപ്പോള്‍ നടക്കുന്നത് , ഒരു പക്ഷെ നാളെ നമുക്ക് അഭിമാനത്തോടെ ഉയര്‍ത്തി കാണിക്കാന്‍ കഴിയുന്ന ഒരു സ്മാരകം ആകേണ്ട ഇയി കൊട്ടാരം , ഇപ്പോഴത്തെ കൊട്ടാര സ്‌നേഹികള്‍ കാണാത്തതു എന്ത് എന്ന്  ഒരു ആശ്ചര്യവും ഉണ്ട് ലേഖകന് ! കൊല്ലമ്പുഴയും , പുത്തന്‍കാവും , കൊട്ടാരമുറ്റത്തെ ക്രിക്കറ്റ് കളിയും ഒക്കെ ലേഖകന്‍ എന്ന എന്നെ 
ഈ  ഏഴാം കടലിനു അക്കരെയിലും ബാല്യത്തിന്റെ പടവുകളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു ! ചരിത്രം നമുക്ക് ഒന്ന് തിരിഞ്ഞു നോക്കാം ...

1721 ഏപ്രില്‍ 15 ഒരു പക്ഷെ ആറ്റിങ്ങല്‍കാര്‍ക്കും ഈസ്റ്റ് ഇന്ത്യന്‍ പട്ടാളത്തിനും മറക്കാന്‍ കഴിയാത്ത ഒരു ദിനം  ആയിരിക്കും . എതിരാളി ആരെന്നും , അവന്റെ അംഗം ബലം എന്താണ് എന്നും ചിന്തിക്കാതെ സ്വന്തം ദേശത്തിന്റെ നാശം , അതിനു പിന്നില്‍ ഏതു 
കൊലകൊമ്പന്‍ ആണേലും അവനെ നേരിടും എന്ന നിശ്ചദാര്‍ഢ്യം ആണ് കുടമണ്‍ പിള്ളയുടെ നേതൃത്വത്തില്‍ 1721 ഏപ്രില്‍ 14ന് നടന്ന ആറ്റിങ്ങല്‍ കലാപം , ആറ്റിങ്ങല്‍ റാണിക്ക് ഉപഹാരവുമായിപ്പോയ 140 ബ്രിട്ടീഷ് സൈനികരെ നാട്ടുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തി.

ആറ്റിങ്ങല്‍ കലാപത്തില്‍ കൊല്ലപ്പെട്ട ഇംഗ്ലീഷുകാരുടെ സംഖ്യ, പ്ലാസി യുദ്ധത്തില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ എത്രയോ ഇരട്ടിയാണ്. പ്ലാസിയെ ഇംഗ്ലീഷ് ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി കരുതുമ്പോള്‍ ആറ്റിങ്ങല്‍ കലാപം ഇന്നും വിസ്മൃതിയില്‍ തന്നെയാണ്. ആറ്റിങ്ങല്‍ കേന്ദ്രമാക്കി കൊട്ടാരക്കരയും, നെടുമങ്ങാടും, തിരുവനന്തപുരവും കൊല്ലവും കായംകുളവും കരുനാഗപ്പള്ളിയും കാര്‍ത്തികപള്ളിയുമൊക്കെ ഭരിച്ചിരുന്നത് ആറ്റിങ്ങല്‍ റാണിയായിരുന്നു. ആറ്റിങ്ങല്‍ റാണിയില്‍ നിന്ന് സുഗന്ധ വ്യഞ്ജനങ്ങള്‍ വാങ്ങുവാന്‍ വേണ്ടി കരാര്‍ നേടിയ ബ്രട്ടിഷുകാര്‍ ആ കരാറിന്റെ ബലത്തില്‍ അഞ്ചുതെങ്ങില്‍ കോട്ട കെട്ടാന്‍ ശ്രമിച്ചു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു തോക്കുകളും പീരങ്കികളും കൊണ്ട് വന്നു. ബ്രട്ടിഷുകാര്‍ നാട്ടുകാരെ ഭയപ്പെടുത്താനും അവരില്‍ നിന്ന് നേരിട്ട് സുഗന്ധ വ്യഞ്ജനങ്ങള്‍ വാങ്ങുവാനും ശ്രമം നടത്തി. 1721 ഏപ്രില്‍ 15 നു ഗിഫോര്‍ഡ് എന്ന ബ്രിട്ടീഷ് ഇന്ത്യയുടെ കരു
ത്തന്‍ 140 ബ്രിട്ടീഷ് പട്ടാളക്കാരുമായി ആറ്റിങ്ങല്‍ മഹാറാണിയെ കാണാന്‍ വന്ന രാത്രി , അവര്‍ക്കു വിസ്മൃതിയിലേക്കുള്ള ഒരു യാത്രയാക്കി മാറ്റിയ ആറ്റിങ്ങല്‍കാര്‍ എന്തു കൊണ്ടും ചരിത്രത്തില്‍ കരുത്തിന്റെയും 

 നേതാവും സൈനിക സന്നാഹവുമില്ലാതെ ഒരു നാടു മുഴുവന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ കേരളത്തിലെ ആദ്യത്തെ സ്വാതന്ത്ര്യ സമരമായിരുന്നു ഇവിടത്തേതെന്ന് ആ നാട് പറഞ്ഞു തന്നു. വെള്ളക്കാരുടെ സാമ്രാജ്യത്വ മോഹത്തെ മുളയിലെ നുള്ളിക്കളഞ്ഞ ഒരു നാടിന്‍െറ ഉണര്‍വ് ഇന്ത്യയില്‍ തന്നെ അപൂര്‍വമായിരിക്കും. വില്ല്യം ഗൈഫോര്‍ഡിന്റെ ശരീരം മരത്തടിയില്‍ കെട്ടി നദിയില്‍ ഒഴുക്കിവിട്ടു ബ്രിട്ടിഷുകാരുടെ ശവശരീരം നദിയില്‍ വലിച്ചെറിഞ്ഞു. ആ നദിക്കു ഇന്ന് പേര് കൊല്ലംപുഴ !

ആറ്റിങ്ങല്‍ കൊട്ടാരത്തിന്റെ വഴികളില്‍ കാതു കൂര്‍പ്പിച്ചു നിന്നാല്‍ നിങ്ങള്‍ക്ക് കേള്‍ക്കാം അഭിമാനം പണയം വെയ്ക്കാത്ത ആത്മാഭിമാനത്തിന്റെ പ്രതീകമായ ഒരു ജനതയുടെ പോര്‍വിളികളും ശത്രുവിനെതിരെയുള്ള ഒത്തൊരുമയും , ചരിത്രമെഴുതിയവര്‍ മറന്നു പോയാലും ആറ്റിങ്ങല്‍കാര്‍ വിസ്മരിക്കില്ല  ഈ കലാപം. ദേശത്തിന്റെ മാനത്തിനു വില ചോദിച്ച വിദേശിയുടെ രക്തം വീണു ചുവന്ന ഈ മണ്ണില്‍ ചവിട്ടി നിന്ന് ആറ്റിങ്ങല്‍കാര്‍ പറയും. ഇവിടെ,  ഇവിടെയാണ് സ്വതന്ത്രത്തിന്റെ ആദ്യ അഗ്‌നിനാളങ്ങള്‍ ജ്വലിച്ചതും , സൂര്യ
സ്തമിക്കാത്ത രാജ്യത്തെ , അഭിമാനത്തിന്റെ കരുത്തു എന്താണ് എന്ന് മനസിലാക്കി കൊടുത്തതും എന്നും.
കൊട്ടാരം സ്‌നേഹികള്‍ കാണാത്ത ആറ്റിങ്ങല്‍ കൊട്ടാരം ! (രഞ്ജിത് പിള്ള, ഹൂസ്റ്റണ്‍)
Join WhatsApp News
mathew v zacharia 2017-07-28 09:14:12
Interesting and Boastful !
Mathew V. Zacharia, NY
Jithin Xavier 2017-07-28 11:35:12
Wonderfull and i am from Anjengo. Wrote well and he really needs a great appreciation.
Raza Husaiin 2017-07-29 07:31:56
ഇതാണ് ആറ്റിങ്കാരുടെ ആവേശം .അടിപൊളി 

ത്ധാൻസി റാണി 2017-07-29 07:41:07
ലേഖനം നല്ലതാണെങ്കിലും കുടമൺ പിള്ളയെ കരുത്തനായിട്ടും ആറ്റിങ്ങൽ റാണിയെ ദുർബലയായിട്ടും കാണിക്കാനുള്ള നിങ്ങളുടെ ശ്രമം ശരിയല്ല. ധീരവനിതകളായ റാണിപദ്മിനി, ഹാഠിരാണി, ത്ധാന്‍സിറാണി എന്നിവര്‍ ധീരതയുടേയും പരിശുദ്ധിയുടേയും പ്രതീകങ്ങളായിരുന്നു. അവരുടെ പോരാട്ടം മഹത്തായ നമ്മുടെ നാടിന് വേണ്ടിയായിരുന്നു. അവര്‍ചെയ്ത മാതൃക ഇന്നും എന്നും മാതൃകതന്നെയാണ്. പക്ഷെ കേരളത്തിലെ പുരുഷന്മാർ ഈ സത്യം മുന്നിൽ പൂച്ചകളാണ് . ദിലീപിനെപ്പോലെയും പൾസി സുനിയെപ്പോലെയും, കുഞ്ഞാലിക്കുട്ടി, കുര്യൻ, ജോസഫ് തുടങ്ങിയവർ കാട്ടികൂട്ടുന്ന അതിക്രമങ്ങളെ കണ്ണടച്ച് പൂച്ചയെപ്പോലെ ആവോളം ആസ്വാധിക്കുകയും ഇതുപോലെയുള്ള ലേഖനങ്ങളിൽ പിള്ളമാരെ പൊക്കി കാണിക്കുകയും ചെയ്യുന്നത് തികച്ചും അപലപനീയമാണ്.   ത്ധാൻസി റാണി ബ്രിട്ടീഷ്കാരുമായ സഖ്യം ഉണ്ടാക്കിയെങ്കിലും അതിലും നാറിയ പരിപാടിയല്ല ദിലീപ് കാണിച്ചതെന്ന് ആരോപിക്കപ്പെടുന്നത്.  അമേരിക്കൻ പ്രസിഡണ്ട് പന്ത്രണ്ട് സ്ത്രീകളുടെ പാവടക്കുള്ളിൽ കൈയിട്ടെന്നാണ് ആരോപിക്കപ്പെടുന്നത്.  പക്ഷെ ഇവരെയൊക്കെ ആരെങ്കിലും വിമർശിക്കുമ്പോൾ തോമസും ജേക്കബും ശശിയും ഒക്കെ അവരുടെ രക്ഷക്ക് കുടമൺ പിള്ളയെപ്പോലെ വാളും പരിചയുമായി വരുന്നത് കാണാം.

ഒരുനേതാവിനെ ധീരനും പരാക്രമശാലിയുമായി താരമായും  ചിത്രീകരിക്കുന്നതിന് മുൻപ് അവൻ ആ രാജ്യത്തെ സ്ത്രീകളെ എത്രമാത്രം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് അറിഞ്ഞിരിക്കണം. കുടമൺ പിള്ളയും ദിലീപും അവരുടെ സ്ത്രീകളെ ആദരിച്ചിരുന്നോ ?
Sivasankaran Nair 2017-07-29 06:32:19
Excellent and well narrated. eMalayali should focus on this type of news and it should open up the third eye of public and government. Good Job.
Raju Thankarajan 2017-07-29 06:29:11
തീർച്ചയായും സംരക്ഷിക്കണം , യി വാrത്ത ഇന്നലെ മന്ത്രി തലത്തിൽ ചർച്ച ആയി എന്ന് അറിഞ്ഞു . 

Simon 2017-07-29 13:31:39
പതിനാറാം നൂറ്റാണ്ടിൽ 130 ബ്രിട്ടീഷ്കാരെ ആറ്റിങ്ങൽ കലാപത്തിൽ കൊന്നെങ്കിൽ അതൊരു വലിയ സംഭവമായിരിക്കണം. ഇത്തരം അതിപ്രധാനമായ ചരിത്രം എന്തുകൊണ്ട് സ്‌കൂളിൽ പഠിപ്പിച്ചില്ലെന്നും വിസ്മയകരം തന്നെ!!!

1990 നു മുമ്പെഴുതിയ പലരുടെയും കേരളചരിത്രം പുസ്തകങ്ങൾ വായിച്ചിട്ടും ആറ്റിങ്ങൽ ചരിത്രം മാത്രം വായിക്കാൻ സാധിച്ചിട്ടില്ല. മലബാർ ലഹള, വൈക്കം സത്യാഗ്രഹം, മാറു മറയ്ക്കാനുള്ള ചാന്നാർ ലഹള, വേലുത്തമ്പി ദളവയെ ബ്രിട്ടീഷുകാർ വധിച്ചത്, എന്നിങ്ങനെ കേരള ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. അങ്ങനെയുള്ള ചരിത്രങ്ങൾ ഇന്ത്യ ചരിത്രത്തിന്റെ ഭാഗവുമാണ്. എന്നിട്ടും ആറ്റിങ്ങൽ ചരിത്രം മാത്രം വിസ്മൃതിയിലായത് അവിശ്വസിനീയം തന്നെ. 

ഏതായാലും പതിനാറാം നൂറ്റാണ്ടിൽ നടന്ന ഈ സംഭവം സത്യമാവണമെന്നില്ല. അടുത്ത കാലത്തെ ഏതോ പിള്ളമാരുടെ ചരിത്രസൃഷ്ടിയായി ആറ്റിങ്ങൽ ചരിത്രത്തെ കരുതണം. കേരളത്തിലെ ചില കുടുംബങ്ങളിലെ കുടുംബ ചരിത്രത്തിൽ ഇത്തരം കഥകൾ എഴുതിപ്പിടിപ്പിക്കാറുണ്ട്. ഇത് ഏതോ കള്ള ഗവേഷകരുടെ ചരിത്ര സൃഷ്ടിയാണ്. വൈക്കോ പീഡിയായിൽ യാതൊരു ഡോകുമെന്റുകളും മാനുസ്ക്രിപ്റ്റും സൂചിപ്പിക്കാതെ ആറ്റിങ്ങൽ ചരിത്രത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. 

വായനക്കാർ ഇത്തരം വ്യാജ ചരിത്രത്തിനു വലിയ ഗൗരവം കൊടുക്കേണ്ട ആവശ്യമില്ല. ഈ ചരിത്രം വിജ്ഞാനകോശത്തിലോ ബ്രിട്ടാനിക്കായുടെ പേജുകളിലോ ഇന്ത്യ ചരിത്രത്തിലോ ഇല്ല. സെന്റ്. തോമസ് ഇന്ത്യയിൽ വന്നുവെന്നുള്ള തരത്തിലുള്ള വെറുമൊരു വ്യാജ കഥയെന്നു കരുതിയാൽ മതി.

മുക്കവൻമാരാണ് ആറ്റിങ്ങലിൽ ബ്രിട്ടീഷ്കാരെ കൊന്നതെന്ന് മറ്റൊരു വ്യാജ ചരിത്രം പറയുന്നു. പിള്ളമാരുടെ ധീര കൃത്യം കാണിക്കാൻ ഏതോ പിള്ള കെട്ടി ചമച്ചതായിരിക്കാം ആറ്റിങ്ങൽ സ്വാതന്ത്ര്യ സമരം. ഈ ചരിത്രം ശരിയെങ്കിൽ തന്നെ രാജ്യം ഭരിക്കുന്ന റാണിക്ക് നൽകേണ്ട സമ്മാനം എട്ടു വീട്ടിൽ പിള്ളമാർക്കെന്തു കാര്യം. എട്ടു വീട്ടിൽ പിള്ളമാർ ക്രൂരന്മാരായിരുന്നുവെന്നു തിരുവിതാംകൂർ ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. മാർത്താണ്ഡ വർമ്മ മഹാരാജാവ് അവരിൽ പലരെയും അന്ന് കൊന്നൊടുക്കിയിരുന്നു. 
SANJAYAN 2017-07-29 16:50:38
ഏതൊരു വിഷയത്തിന്റെ ഉള്ളിലും മനുഷ്യന്റെ സംകുചിത ചിന്ത  എന്താണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എനിക്ക് ആദ്യത്തെ 2 കമന്റ് വായിച്ചപ്പോളും എനിക്ക് തോന്നിയത് . ഒരു സമൂഹ ശ്രദ്ധ നേടേണ്ട വിഷയം , അധികാരികൾ കാണേണ്ട വിഷയം ഒരു വ്യക്തി ചൂണ്ടി കാണിക്കുമ്പോൾ അതിലെ ജാതി ചൂഴ്ന്നു എടുകുന്ന് ആ മനസുണ്ടല്ലോ ..അതാണ് ആദ്യം നന്നാവേണ്ടത് ..ഇങ്ങനെയുള്ള മനസുള്ളവർ ഉള്ളടത്തോളം ഇനിയും മരിക്കും ഇങ്ങനെയുള്ള കോട്ടഅരങ്ങളും . ഇയീ ദുഷിച്ച ചിന്തയുടെ ഫലമാണ് ഇന്ന് കാണൂന്ന യി കൊലപാതകങ്ങളും , നാശങ്ങളും , താങ്കളോട് ഒരു അപേക്ഷയുണ്ട് താങ്കൾ ചമത്കാരമായി ഉപയോഗിക്കുന്ന ഝാൻസി എന്ന പേരെങ്കിലും കളങ്കം ആക്കാതെ ഇരിക്കൂ 
ലാൽ കൃഷ്‌ണൻ 2017-07-29 17:09:45
നല്ല വാർത്ത , ഇതൊക്കെ അധികാരികൾ കണ്ടാൽ നന്ന്. ഒരു ലലേഖനത്തിന്റെ അടിയിലും കൂറേ നാറികൾ ദിലീപിനെ ഉണ്ടാക്കാൻ വരും. ഝാൻസി റാണി ആണ് പോലും! വല്റ്രത്തന്റെ പതനത്തിൽ സന്തോഷിക്കുന്ന ഒരു സമൂഹം മലയാളികൾ മാത്രമേ ഉള്ളു. കോടതി തെറ്റുകാരൻ എന്ന് പറയുന്നതിന് മുന്നേ അയാളെ മലയാളികൾ ശിക്ഷിച്ചു കഴിഞ്ഞു. ഇനി നാളെ അയാൾ തെറ്റു കാരൻ അല്ല എങ്കിൽ അതേയ് പ്രതിക്കൂട്ടിൽ ഇവിടുത്തെ നിയമം തെറ്റെന്നു പറയും ഇതാണ് മലയാളി മറ്റൊരാളുടെ പതനം ആഹോഷിക്കുന്ന വൈകൃതം ഉള്ള സമൂഹം !!

Dr Ram cherath 2017-07-29 17:45:17

Right move needed to pull up historical building, May be a fake of a treasure news lift it up as what happened in the Padmanabha Temple. May be there will be some “ ARA’s “ C,D or E.  Lets pray! Don't know what God’s plan on it.

On Other side some bullshitters are always bullshitters hanging on Balls of an article to compare there blood. These fools should be kicked away from commenting thrashes as comments for a good news like this. Those the inventible examples of the spoiled blood and misspelled evolution. Everyone makes mistakes. No One Shouldn't be judging !Just another reason we should not be taking in any of these people.

FOMA 2017-07-29 18:34:17
FOMA is going to buy this property and make it a resort. Then all are welcome.
ആറ്റുമണമേൽ കാർത്തു. 2017-07-29 21:07:50
ആറ്റുമണമേൽ ഉണ്ണിയാർച്ചയെ കുറിച്ച് കേട്ടിട്ടുണ്ട് . ആട്ടുങ്ങൽ കൂടമൺ പിള്ളമാർ ചെല്ലുന്നേടത്തെല്ലാം സംബന്ധം കഴിയ്ക്കുകയും ഇഷ്ടംപോലെ അച്ചിമാരും ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. സ്ത്രീകളെ എങ്ങനേം ഒതുക്കണം എന്ന ചിന്ത മാത്രം. ആ കാലം കഴിഞ്ഞുപോയി . ഇനി സ്ത്രീകളുടെ സമയം.  നിന്നെ ഒക്കെ വരച്ച വരയിൽ നിറുത്തും.
തോമസ് 2017-07-30 08:42:13
നീ കേട്ടതൊക്കെ സത്യം ആണ് എന്നുള്ള വിശ്വാസം നല്ലതാണു ! വിശ്വം അതല്ലേ എല്ലാം കാർത്തു ...പിന്നെ ആറ്റുമണലിൽ ചുമ്മാ പോയി ഇരിക്കരുത് കേട്ടോ 

Mathew Palathimuttom 2017-07-30 08:45:19
Congratulation FOMA. You are the BEST and hats off to the author who bring this up
kathunuvendi 2017-07-30 09:05:01
താന തന തന താന തന തന താന തന തന തന്തിനനോ എന്റെ കാർത്തു 
ഒരു ചാലുഴുതില്ല
ഒരു വിത്തും വിതച്ചില്ല കാർത്തു 
താനേ മുളച്ചൊരു പൊന്‍തകര എന്റെ കാർത്തു 
താന തന തന താന തന തന താന തന തന തന്തിനനോ എന്റെ കാർത്തു
ഒരു നാളൊരു വട്ടി കാർത്തു 
രണ്ടാം നാള്‍ രണ്ടു വട്ടി കാർത്തു 
മൂന്നാം നാള്‍ മൂന്നു വട്ടികാർത്തു 


കർത്തുവെ ആവേശം ഒക്കെ കൊള്ളാം ...ചുമ്മാ കേരളത്തിലൊട്ടൊന്നും പോകേണ്ട കേട്ടോ 
Azad elapuram 2017-07-29 23:33:42
love it. jai attingal!!!!!!
Sacria jose 2017-07-30 20:40:47
wrote well . appreciate Mr Renjith. Where you from , good language.
Narayanan Kuttapan 2017-07-31 21:57:35
Absolutely correct, All dudes are behind the Beach Palace, if the kollampuzha can extend to be a Kollamsea may be a chance to get a Hit, Pray good for small tsunami to make it deeper and get a sea outlook. I like the way the author wrote this. It shows his true spirit in his born land and his nostalgic memories. Good Job Dude and keep going and push out similar issues .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക