Image

ഫൊക്കാനാ നേഴ്‌സ് സെമിനാറിന് ചെയര്‍പേഴ്‌സണ്‍ മേരി ഫിലിപ്പ്.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 25 July, 2017
ഫൊക്കാനാ നേഴ്‌സ് സെമിനാറിന് ചെയര്‍പേഴ്‌സണ്‍ മേരി ഫിലിപ്പ്.
ന്യൂയോര്‍ക്ക്: 2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡല്‍ഫിയായില്‍   വെച്ച്  നടക്കുന്ന  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ നടത്തുന്ന   നേഴ്‌സ് സെമിനാറിന്റെ ചെയര്‍പേഴ്‌സണ്‍ ആയി  മേരി ഫിലിപ്പിനെ  നിയമിച്ചതായി  പ്രസിഡന്റ് തമ്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍  അറിയിച്ചു.

കഴിഞ്ഞ ഇരുപത്തിയാറു വര്‍ഷമായി ഫൊക്കാനായുടെ സന്തത സഹചാരിയാണ് മേരി ഫിലിപ്പ്. ഫൊക്കാനായുടെ ടാലെന്റ്‌റ് കോംപറ്റീഷന്‍ ചെയര്‍, വിമെന്‍സ് ഫോറം ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്, കഴിഞ്ഞ  പല ഫൊക്കാനാ കണ്‍വന്‍ഷനുകളിലും നേഴ്‌സ് സെമിനാറിന്റെ കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുള്ള  മേരി,ഫൊക്കാനാ റീജിണല്‍ ജോയിന്റ് സെക്രട്ടറി ,  ഇന്ത്യന്‍ നേഴ്‌സ് അസോസിയേഷന്‍ ന്യൂ യോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്,ഇന്ത്യന്‍  കാത്തലിക് അസോസിയേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ചു വരുന്നു.

 കേരളത്തിലെ    നേഴ്‌സുമാര്‍ക്ക് അര്‍ഹമായ വേദനം നല്‍കിയേ തീരു എന്ന് വാദിച്ചത്  ഫൊക്കാനയാണ്.  ഒരു സാധരണ നേഴ്‌സിന്റെ   ശമ്പളം 10,000,അവരുടെ സ്റ്റുഡന്‍ ലോണ്‍ അടവ് 7000, മിച്ചം ആകെ 3000.  കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സ്ഥിതിയാണിത്.   നിത്യ വൃത്തിക്കുള്ള വേതനം പോലും ലഭിക്കുന്നില്ല എന്നുവരുമ്പോള്‍ നഴ്‌സുമാര്‍ എത്ര വലിയ ചൂഷണത്തിനാണ് ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്. രോഗികളുടെ ജീവന്റെ പ്രാധാന്യം പോലെ തന്നെയാണ് അവരുടെ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന നഴ്‌സുമാരുടെ ജീവിതവും. സേവനവേതന പരിഷ്‌കരണം ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നഴ്‌സുമാരുടെ സംഘടനകള്‍ നടത്തിയെങ്കിലും ഇപ്പോഴത്തേ സമരം വിജയിച്ചതു കേരളത്തിലെ നഴ്‌സുമാരുടെ ശക്തമായ സമരം മൂലമാണെന്നും ഫൊക്കാനായുടെ പിന്തുണ  അവര്‍ക്കു എന്നും ഉണ്ടാകുമെന്നും മേരി ഫിലിപ്പ് അഭിപ്രായപ്പെട്ടു.

ഫൊക്കാനാ നേഴ്‌സ് സെമിനാറിന് ചെയര്‍പേഴ്‌സണ്‍ മേരി ഫിലിപ്പ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക