Image

പള്‍സര്‍ സുനി ഒന്നുമല്ല; അതിലും വലിയ ക്വട്ടേഷന്‍ ടീം ദിലീപിനുണ്ടെന്നു ലിബര്‍ട്ടി ബഷീര്‍

സ്വന്തം ലേഖകന്‍ Published on 24 July, 2017
പള്‍സര്‍ സുനി ഒന്നുമല്ല; അതിലും വലിയ ക്വട്ടേഷന്‍ ടീം ദിലീപിനുണ്ടെന്നു ലിബര്‍ട്ടി ബഷീര്‍
പള്‍സര്‍ സുനി ഒന്നുമല്ല ,അതിലും വലിയ ക്വട്ടേഷന്‍ ടീം ദിലീപിനുണ്ടെന്നു നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍.ഒരു ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.കൂടാതെ പുതിയ ചില ആരോപണങ്ങള്‍ അദ്ദേഹം ഉന്നയിക്കുകയും ചെയ്തു.നടിക്കെതിരായ ആക്രമണക്കേസില്‍ ഹൈക്കോടതി വിധിയോടെ ദിലീപ് കുറ്റക്കാരനാണെന്നു നാട്ടുകാര്‍ക്കു ബോധ്യപ്പെട്ടെന്നു കഴിഞ്ഞു ‘ഞാനും കോടിയേരി ബാലകൃഷ്ണനും ചേര്‍ന്നു ദിലീപിനെ കുടുക്കിയെന്നാണു പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞത്. ഹൈക്കോടതി വിധിയോടെ ഇതെല്ലാം കള്ളമാണെന്നു തെളിഞ്ഞു.

നിഷാം കേസില്‍ സംഭവിച്ചതാണ് ഇവിടെയുമുണ്ടാകുക. കാലാകാലം ദിലീപിനു ജയിലില്‍ കിടക്കേണ്ടിവരും. കേസ് ഡയറിയില്‍ ദിലീപിനെതിരേയുള്ള കുറ്റം കൃത്യമായിട്ടെഴുതിയിട്ടുണ്ടാകും. ഇതിലും വലിയ ക്വട്ടേഷന്‍ നടത്താനുദ്ദേശിച്ചയാളാണു ദിലീപ്. ഇത് പാളിപ്പോയത് കൊണ്ടാണ് അത് നടക്കാതിരുന്നത്. അല്ലെങ്കില്‍ ശ്രീകുമാര്‍, സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ ആക്രമണം നടന്നേനെ. അവരൊക്കെ എന്തൊ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ്. ദിലീപിന്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് അപ്പുണ്ണിയാണ്. അപ്പുണ്ണിയെ കിട്ടിയാല്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരുമെന്നും ബഷീര്‍ പറഞ്ഞു.

സംയുക്താവര്‍മ്മയും ഗീതുമോഹന്‍ദാസും ചലച്ചിത്ര രംഗത്ത് ഇപ്പോഴും ഉണ്ടായിരുന്നെങ്കില്‍ ദിലീപിന്റെ ക്വട്ടേഷന്‍ സംഘം അവരെ അപായപ്പെടുത്തിയേനെ എന്ന ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍.പള്‍സര്‍ സുനി ഒന്നുമല്ല. അതിലും വലിയ ക്വട്ടേഷന്‍ ടീം നായകന്‍ ദിലീപിനുണ്ടെന്നും ബഷീര്‍ പറയുന്നു. അന്വേഷണം ഇനിയും മുന്നോട്ട് പോയാല്‍ അക്കാര്യങ്ങളൊക്കെ വ്യക്തമാവുമെന്ന് ബഷീര്‍ പറയുന്നു. ചലച്ചിത്ര മേഖലയില്‍ ക്വട്ടേഷന്‍ ടീമിനെ നയിക്കുന്ന നടനാണ് ദിലീപ്. കൊടും ക്രൂരനാണ് അയാള്‍. കൊച്ചിയില്‍ നടി അപമാനിക്കപ്പെട്ട സംഭവം വിജയിച്ചിരുന്നുവെങ്കില്‍ ചലച്ചിത്ര രംഗത്തെ ദിലീപ് അമ്മാനമാടുമായിരുന്നു.ദിലീപിന്റെ അടുത്ത ലക്ഷ്യം സംവിധായകന്‍ ശ്രീകുമാര്‍ മേനോനായിരുന്നു. മുബൈയില്‍ വച്ചും ഗുജറാത്തില്‍ വച്ചും അതിനുള്ള ഗൂഢാലോചന നടന്നിരുന്നു. മഞ്ജുവാര്യര്‍ക്ക് പുനര്‍ജ്ജന്മം നല്‍കി തിരിച്ചു കൊണ്ടുവന്നതിലായിരുന്നു ശ്രീകുമാറിനോടുള്ള പക. കോടതി ഇപ്പോള്‍ ദിലീപിന് ജാമ്യം നിഷേധിച്ചതു തന്നെ അയാളുടെ ക്രൂരത വെളിവാക്കുന്നു.കേസ് ഡയറി ലഭിച്ചാല്‍ ദിലീപിന്റെ ക്രൂരത മുഴുവന്‍ വ്യക്തമാകുംബഷീര്‍ പറയുന്നു. ഇപ്പോള്‍ നടിയെ ആക്രമിച്ച ക്വട്ടേഷന്‍ സംഭവം പുറത്ത് വന്നില്ലായിരുന്നുവെങ്കില്‍ ശ്രീകുമാറിന്റെ ജീവനു പോലും ഭീഷണിയാകുമായിരുന്നുവെന്നാണ് ബഷീറിന്റെ വെളിപ്പെടുത്തല്‍.

നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയത്തോടെ പ്രതിസന്ധിയിലായത് അന്‍പത് കോടിയിലേറെ രൂപയുടെ വിവിധ പ്രോജക്ടുകള്‍. ജോലികളെല്ലാം പൂര്‍ത്തിയായി ടീസര്‍ വരെ ഇറക്കിയ ‘രാമലീല’ എന്ന ചിത്രവും ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള രണ്ട് സിനിമകളും ആലോചനയിലുള്ള ഒരു പ്രോജക്ടുമാണ് ഇക്കൂട്ടത്തിലുള്ളത്. പ്രതിസന്ധിയിലായ മൂന്ന് ദിലീപ് ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതാണ്.

ബോക്‌സ്ഓഫീസില്‍ വമ്പന്‍ വിജയം നേടിയ ‘പുലിമുരുകന്റെ’ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ പുതിയ ചിത്രം ‘രാമലീല’ ആദ്യം ജൂലൈ ഏഴിന് തീയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് 21ലേക്ക് മാറ്റിയിരുന്നു . ദിലീപിനെതിരായ ആരോപണങ്ങളല്ല ഇതിന് കാരണമെന്നും സാങ്കേതികമായ ജോലികള്‍ വൈകുന്നതിനാലാണെന്നും സംവിധായകനും നിര്‍മ്മാതാവും പറഞ്ഞിരുന്നു. എന്നാല്‍, ദിലീപിന്റെ അറസ്‌റ്റോടെ ചിത്രം കുറച്ച് കഴിഞ്ഞ് തീയേറ്ററിലെത്തിക്കാനായിരുന്നു തീരുമാനം. നവാഗതനായ അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക