Image

നഴ്സിംഗ് സമരം വിജയമായതില്‍ എന്തിന് പിണറായി വിജയന് കൈയ്യടിക്കണം എന്ന് ചോദിക്കുന്നവര്‍ അറിയാന്‍...(ജോസ് കാടപ്പുറം)

Published on 23 July, 2017
നഴ്സിംഗ് സമരം വിജയമായതില്‍ എന്തിന് പിണറായി വിജയന് കൈയ്യടിക്കണം എന്ന് ചോദിക്കുന്നവര്‍ അറിയാന്‍...(ജോസ് കാടപ്പുറം)
ഇരുപത്തി രണ്ട് ദിവസം നീണ്ടുനിന്ന സഴ്‌സിംഗ് സമരം ഒത്തുതീര്‍പ്പാക്കിയതില്‍ എന്തിന് മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കണം? അതൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുക മാത്രമായിരുന്നില്ലേ എന്ന പ്രചാരണം ചില കോണുകളില്‍ നിന്ന് ബോധപൂര്‍വ്വം ഉയര്‍ത്തുന്നുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച 20,000 രൂപയെന്ന അടിസ്ഥാന ശമ്പളം എന്തുവന്നാലും കൊടുക്കില്ല എന്ന് അവസാന നിമിഷം വരെ വാശിപിടിച്ച മാനേജ്‌മെന്റിനെ വിരട്ടലും വിലപേശലും ഒന്നും ഇങ്ങോട്ട് വേണ്ട എന്ന് തന്റെ സ്ഥിരം നിശ്ചയദാര്‍ഢ്യ ശൈലിയിലൂടെ പിണറായി വിജയന് വരച്ച വരയില്‍ നിര്‍ത്തി എന്നതാണു സത്യം.
ചില വസ്തുതകള്‍ :
സുപ്രീം കോടതി നിര്‍ദ്ദേശം വന്നിട്ട് മാസങ്ങളായല്ലോ? കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം കേട്ട് ഭയന്നാണ് എന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് ബിജെപിയും കോണ്‍ഗ്രസ്സും ഭരിക്കുന്ന ബാക്കിയുള്ള ഇരുപത്തി എട്ടു സംസ്ഥാനങ്ങളില്‍ ഈ നിര്‍ദ്ദേശം നാളിതു വരെ നടപ്പിലാക്കാഞ്ഞത് എന്നു കൂടി വിശദീകരിക്കാന്‍ തയ്യാറാവണം. പോട്ടെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളത്തിന്റെ വര്‍ദ്ധനവ് നടപ്പിലാക്കാന്‍ ആലോചിക്കുന്നു എന്ന ഒരു വരി വാര്‍ത്തയെങ്കിലും ഇവിടെ നിന്ന് വിമര്‍ശന വിശാരദര്‍ക്ക് കാണിച്ചു തരാനാകുമോ ? അതിനു തയ്യാറായത് മനസ്സ് കാണിച്ചത് പിണറായി വിജയന്‍ ഭരിക്കുന്ന കേരളം മാത്രമാണ്
പാര്‍ലമെന്റില്‍ ഈ വിഷയം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഉന്നയിച്ചപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി സുപ്രീം കോടതി നിര്‍ദ്ദേശം അനുസരിച്ച് നഴ്‌സുമാര്‍ക്ക് ശമ്പളം കൊടുക്കണമെന്നും അത് സംസ്ഥാന സര്‍ക്കാരുകളാണ് നടപ്പിലാക്കേണ്ടത് എന്നുമാണ് പറഞ്ഞത് .അല്ലാതെ സുപ്രീം കോടതി വിധി നടപ്പിലാക്കണ്ട എന്ന് കേന്ദ്ര സര്‍ക്കാരിന്പറയാന്‍ കഴിയുമോ ? ഇനി ഇതിലും ചില സൂത്ര കളികള്‍ ഇല്ലന്നു തീര്‍ത്തു പറയാനാകുമോ ?
ഇരുപതാം തീയതി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം ആവുമെന്ന് മനസ്സിലാക്കി അതിന്റെ ക്രെഡിറ്റ് അങ്ങനെ മുഖ്യമന്ത്രി മാത്രം പോക്കറ്റിലാക്കണ്ട എന്ന് തീരുമാനിച്ച കോണ്‍ഗ്രസ്സ് എംപി മാരുടെ ഒരു അതി ബുദ്ധി ഇതിനു പിന്നിലില്ല എന്ന് തീര്‍ത്തു പറയാനാവില്ല .
ഇനി കേന്ദ്രത്തിന്റെ നിര്‍ദേശം വന്നതു പാടെ പേടിച്ചു വിറച്ചു മുട്ടിടിക്കുന്ന ആളല്ല പിണറായി വിജയന്‍ എന്ന് ആര്‍ക്കാണറിയാത്തത് ? ഇതേ കേന്ദ്രം തന്നെ അതി വൈകാരികമായി പുറപ്പെടുവിച്ച കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ച ഉത്തരവ് പുല്ലുപോലെ പറ്റില്ലെന്ന് പറഞ്ഞത് മറക്കാനുള്ള സമയം ആയിട്ടില്ല. ആ ഉത്തരവിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു ഇന്ത്യയിലെ ബദല്‍ രാഷ്ട്രീയത്തിന്റെ പ്രതീക്ഷ ആയ സര്‍ക്കാരാണ് കേരളത്തിലെ പിണറായി വിജയന്റേത്. അപ്പോള്‍ വിരട്ടലും വിലപേശലുമല്ല, ഭൂമിയിലെ മാലാഖമാരോടുള്ള പിണറായി വിജയന്റെ അനുഭാവ മനോഭാവത്തിന്റെയും അവരുടെ ന്യായമായ ആവശ്യങ്ങള്‍ സാധിച്ച് കൊടുക്കണം എന്നുമുള്ള അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹത്തിന്റെയും കൂടി ഫലം തന്നെയാണ് ഈ സമര വിജയം.
സുപ്രീം കോടതി നിര്‍ദേശം വന്നതിനു ശേഷം തന്നെയാണ് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ മദ്ധ്യസ്ഥയില്‍ ചര്‍ച്ച നടത്തിയത് .അണുവിടക്ക് വിട്ടു വീഴ്ചക്ക് തയ്യാറാകാത്ത മാനേജുമെന്റിനെ മുട്ടുകുത്തിച്ചത് ഇരട്ട ചങ്കന്‍ എന്ന് ഓമന പേരിട്ടു വിളിക്കുന്ന പിണറായി വിജയന്‍ തന്നെയാണ് .
കഴിഞ്ഞ യു ഡി എഫ് ഭരണകാലത്തും നേഴ്‌സിങ്ങ് സമൂഹം ഇതേ മുദ്രാവാക്യവുമായി സമരം ചെയ്തിരുന്നു എന്ന് നമ്മള്‍ ഓര്‍ക്കണം . 2012 ല്‍ യു ഡി എഫ് ന്റെ കാലത്തു തന്നെ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വെച്ച ബാലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വീരകുമാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ എന്തെ യുഡിഎഫ് തയ്യാറായില്ല. അന്ന് നേഴ്‌സുമാരുടെ സമര പരമ്പരകള്‍ തന്നെ അരങ്ങേറിയിട്ടും പച്ച കൊടി കാണിക്കാഞ്ഞതിന്റെ കാരണം യുഡിഎഫ് കുനിഞ്ഞു കുമ്പിടുന്ന മത മേലധ്യക്ഷന്‍മാരും മുതലാളിമാരും ഒക്കെ ചേരുന്നതാണ് കേരളത്തിലെ ഈ ആശുപത്രി മാനേജ്‌മെന്റുകള്‍ എന്നത് തന്നെയാണ്.
അവിടെയാണ് അവരെ ഒക്കെ കണ്ണുരുട്ടിയും ചൂരലെടുത്തും പിണറായി വിജയന്‍ എന്ന നട്ടെല്ലുള്ള മുഖ്യമന്ത്രി നിലക്ക് നിര്‍ത്തിയത്. എസ്മയുടെ ആനുകൂല്യത്തില്‍ ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്നു തീരുമാനിച്ച മാനേജുമെന്റിനെ കൊണ്ട് നേഴ്‌സിങ്ങ് സമൂഹത്തിന്റെ ന്യായമായ ആവശ്യം അംഗീകരിപ്പിച്ചെടുക്കാന്‍ അദ്ദേഹം തയ്യാറായത് അത് അദ്ദേഹം ഇവിടുത്തെ മാലാഖമാരോടൊപ്പം തന്നെയാണ് എന്നതിന്റെ തെളിവ് തന്നെയാണ്. മറ്റ് ട്രേഡ് യൂണിയനുകളില്‍ നിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും നഴ്‌സിംഗ് സമൂഹത്തിന് ഒപ്പം പിണറായിയും സര്‍ക്കാരും നിന്ന് ഇത് നേടിയെടുത്തെങ്കില്‍ അദ്ദേഹത്തിന് കൈയ്യടി കൊടുക്കുന്നതില്‍ ആര്‍ക്കാണ് ഇത്ര ചേദം.
എന്തുകൊണ്ട് നേഴ്‌സിങ്ങ് സമൂഹത്തിനു മാത്രം ഈ വര്‍ദ്ധനവ് എന്ന ചോദ്യത്തിന് പിണറായി കൊടുത്ത മറുപടി നമുക്ക് മറക്കാനാവില്ല അത് നേഴ്‌സിങ്ങ് സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കും മീതെ ആയിരുന്നു. എംബിബിഎസ് പഠിച്ചു പുറത്തിറങ്ങുന്നവരും നേഴ്‌സുമാരും ചെയ്യുന്നത് ഒരേ ജോലി എന്നായിരുന്നു
എന്ന് പറഞ്ഞാല്‍ തുല്ല്യ നീതി നേഴ്‌സുമാര്‍ക്ക് അവകാശപ്പെട്ടതാണെന്ന് !
മനസ്സിലായോ പ്രിയരേ ഇതാണ് യാഥാര്‍ഥ്യം. അപ്പൊ ഭൂമിയിലെ മാലാഖമാരുടെ കഷ്ടപ്പാടില്‍ ഒപ്പം നിന്നവര്‍ക്ക്, അവരുടെ നേട്ടത്തില്‍ സന്തോഷിക്കുന്നവര്‍ക്ക്, അവരുടെ സമര വിജയത്തില്‍ അഭിമാനിക്കുന്നവര്‍ക്ക് കൊടുക്കാം കേരളത്തിലെ ചങ്കുറപ്പുള്ള മുഖ്യമന്ത്രിക്ക് ഒരു വലിയ കയ്യടി.
വിമര്‍ശനം തൊഴിലാക്കി മാറ്റിയവര്‍ ചോദിക്കുന്നത് വെറുതെയല്ലല്ലോ ശമ്പളം കൂട്ടിയത് സമരം ചെയ്തിട്ടല്ലേ എന്നതാണ് .സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ പാര്‍ട്ടി അടക്കം എത്രപേര്‍ എത്ര സമരങ്ങള്‍ കാലങ്ങളായി നടത്തുന്നുണ്ട് .
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടു തന്നെ നൂറു കണക്കിനു നിവേദനങ്ങളും പ്രതിഷേധങ്ങളും രാജ്യമെമ്പാടും നടക്കുന്നുണ്ട് . അതിനൊക്കെ പരിഹാരം കാണാന്‍ ഭരണാധികാരികള്‍ക്ക് കഴിയാറുണ്ടോ ? ഇല്ല എന്ന് പറയാന്‍ ഗവേഷണം നടത്തണ്ട കാര്യം ഒന്നുമില്ല .
അടുത്ത ചോദ്യം ചോദിക്കും ഇവര്‍ .അങ്ങനെ ആണെങ്കില്‍ സമരം ചെയ്യിപ്പിക്കാതെ ആദ്യ ദിവസം തന്നെ അല്ലെങ്കില്‍ നിവേദനം കിട്ടിയ ഉടന്‍ മുഖ്യമന്ത്രിക്ക് ഈ തീരുമാനം എടുക്കാമായിരുന്നില്ലേ എന്ന് ?
എല്ലാ സമരങ്ങളിലും മുഖ്യമന്ത്രി നേരിട്ട് ഇടപെടാറില്ല അതിനു ആ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി ഉണ്ട് .
മിനിമം വേജസ് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം ആദ്യ ഘട്ടത്തില്‍ ഒരു ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിരുന്നു .അതില്‍ അപാകതയുണ്ട് എന്ന് നേഴ്‌സിങ്ങ് സംഘടന ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്ന സാഹചര്യം വന്നത് .
പിന്നെ ആശുപത്രികള്‍ അടച്ചിടും ശമ്പളം വര്‍ധിപ്പിച്ചാല്‍ എന്നും പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ നിന്നും സമരക്കാരെ എസ്മ ' പ്രകാരം അറസ്റ്റ് ചെയ്യാനുമുള്ള ഉത്തരവ് സമ്പാദിച്ചു നില്‍ക്കുന്ന ആശുപത്രി മാനേജുമെന്റുകളെ കൊണ്ട് ഈ കാര്യങ്ങള്‍ അംഗീകരിപ്പിക്കാന്‍ സ്വാഭാവികമായ ഒരു സാഹചര്യം കൂടി ഉണ്ടാവേണ്ടതുണ്ട് .
വലിയ ഒരു വിഭാഗത്തിന് അസ്വീകാര്യമായ ശക്തമായ ഒരു തീരുമാനം എടുക്കാന്‍ സമരങ്ങള്‍ ശക്തമാവേണ്ടത് ആവശ്യം തന്നെയായിരുന്നു .
നേഴ്‌സിങ്ങ് സമൂഹവും സംഘടനയും ,മുഖ്യമന്ത്രിക്ക് നന്ദിയും സ്‌നേഹവും അറിയിക്കുമോഴേക്കും അത് ചെയ്ത നേഴ്‌സിങ്ങ് സംഘടനയുടെ സമരവീര്യമോ സന്നദ്ധതയോ ഒട്ടും കുറയുന്നില്ലന്ന് അവര്‍ക്ക് അറിയാം . അനാവശ്യ അവകാശ വാദങ്ങള്‍ക്കോ കുമ്മനടിക്കാനോ വലിഞ്ഞു കയറാനോ ആഗ്രഹിക്കുന്ന ഒരു വ്യക്തിയല്ല പിണറായി വിജയന്‍ എന്ന് വിമര്‍ശിക്കുന്നവര്‍ പോലും അംഗീകരിക്കുന്ന കാര്യം ആണ് .
ഉറച്ച തീരുമാനം നടപ്പിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്‌നേഹവും അഭിനന്ദനവും ഈ ഒരു കാര്യത്തില്‍ അര്‍ഹിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ ! 
Join WhatsApp News
Vaynakkaran 2017-07-23 23:48:29
Here in emalayalee itself, Jose Kadappuram you are condradicting the opinion of George Thumayil here. You nare praising Pinarai Vijyan for this issue, where as George Thumpaylil blaming Pnarai and praising  supreme court and the central goverment for this issue. You people also can differ in your opinions. Any way it is Nurses victory ,not a victoryfor any political party.
Observer 2017-07-24 09:22:25
ഇത്രയും കഴിവുള്ള പിണറായി വിജയന് എന്തുകൊണ്ട് ടി.പി ചന്ദ്രശേഖരൻ കൊലപാതകം വീണ്ടും അന്വേഷിപ്പിച്ച് യഥാർത്ഥ പ്രതിയെ കണ്ടെത്തിക്കൂടാ. വായനക്കാരൻ പറഞ്ഞാതാണ് ശരി. അവസരവാദികളാണ് രാഷ്ട്രീയക്കാർ. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ നഴ്സിസസിനെ  നിരത്തിലിറക്കിയ വർഗ്ഗം. സുപ്രീം കോർട്ടിനെ വിധിമാനിക്കാതെ ഉരുട്ടിപെരട്ടി സമരം പൊളിക്കാൻ ശ്രമിച്ചവർ ഇപ്പോൾ മുഴുവൻ ക്രെഡിറ്റെടുക്കുന്നത് ഈ വർഗ്ഗത്തിന്റെ തനി നിറം കാണിക്കുന്നു എന്നേയുള്ളു 
andrew 2017-07-24 18:41:18

മുഞ്ഞ പിടിച്ച മലയാളികള്‍

നോഹയുടെ പെട്ടകത്തില്‍ എല്ലാ ജന്തുക്കളും ഉണ്ടായിരുന്നു എന്ന് ബൈബിള്‍ , എന്നാല്‍ അതില്‍ മലയാളി ഇല്ലായിരുന്നു എന്ന് അനുമാനിക്കാം .കാരണം നന്മ്മകള്‍ കാണാന്‍ കഴിയാത്ത ഒരു പ്രതേക ജന്തു ആയി പരിണമിച്ചു മലയാളി എന്നു ന്യായമായി അനുമാനിക്കാം.

if Malayalee was in the Ark; Noah would have been thrown out, there would have been couple of Malaya lee Associations and even few Press Clubs too.

Chinese are eating anything and everything now a days, they are going to be evolved as a special breed of humans. For Malayalees, the cause of evolutionary transformation is not food but may be years of pesticide intake, like Furidan, Endosulfan, Paramer ,DDT to poisonous Alcohol .

Those chemicals has triggered genetic mutation and Malayalee evolved into a quotation Mafia.

A good pay rate for Nurses was way overdue and was pushed aside as no one cared. Politicians, priests all became killers and rapists and human value are pushed down to dirt. Even though it is late, the Chief Minister took a bold decision, he should be given support and not biased criticism. Same type of negative critics may be behind supporting a film actor while forgetting a woman was bullied and harassed. They forget their mother, sister, wife & daughter – all are women. Any society where woman is not safe or regarded inferior to a male is barbaric. സനാദന ദര്‍മ്മ , women goddesses all are fabricated by males to deceive women & keep them submissive. It was a theocratic slavery imposed on women. Remember in the same land we had “SATI” & ignorant males kept women in sub- human huts during menstruation. All, so called scriptures look good on paper, but we have to judge a society by what they practice.

Thank you Smt. Parvathi  & Mr. Jose Kadapuram for bring out some great positive attitude in Journalism & human values.

പോത്തുള്ള 2017-07-25 11:49:09
 ആൻഡ്രൂസിനും അവസാനം സമ്മതിക്കേണ്ടി വന്നു നോഹയുടെ പെട്ടകം സത്യം ആണെന്ന്.  ഉപദേശിയുടെ ഉപദേശം ഫലിക്കുന്നതു കണ്ടോ. എല്ലാ ബി ജെ പി ക്രിസ്ത്യാനികളും ജാഗ്രതൈ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക