Image

ഹൂസ്റ്റണില്‍ നിന്ന് അരിവാള്‍ രോഗികള്‍ക്ക് ഹെല്‍പ് ലൈനുമായി ബിന്ദു വീട്ടില്‍

അനില്‍ കെ.പെണ്ണുക്കര Published on 23 July, 2017
ഹൂസ്റ്റണില്‍ നിന്ന്   അരിവാള്‍ രോഗികള്‍ക്ക് ഹെല്‍പ് ലൈനുമായി ബിന്ദു വീട്ടില്‍
ഒരു അമേരിക്കന്‍ മലയാളി വനിതകൂടി കാരുണ്യത്തിന്റെ സ്പര്‍ശവുമായി വയനാടന്‍ ആദിവാസി മേഖലയില്‍ സജീവമാകുന്നു.

ഏഷ്യാനെറ്റ് സ്ത്രീ ശക്തി പുരസ്കാരം നേടിയ സി.ഡി സരസ്വതിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു ഹൂസ്റ്റണില്‍ നേഴ്‌സും സാമൂഹ്യപ്രവര്‍ത്തകയുമായ ബിന്ദു വീട്ടില്‍ ആണ് സഹായ ഹസ്തവുമായി എത്തിയത്.

അമേരിക്കന്‍ മലയാളി സംഘടനകള്‍ ശ്രദ്ധിക്കാത്ത മേഖലയില്‍ ആണ് ബിന്ദുവിന്റെ പ്രവര്‍ത്തനം. ആദിവാസി സമൂഹത്തിലെ അരിവാള്‍ രോഗികള്‍ക്കായി (sickle cell anemia) ഒരു ഹെല്‍പ് ലൈന്‍ തുടങ്ങുന്നതിന്റെ ആദ്യ ചുവട്  വയനാട് ബ്ലോക്ക് പഞ്ചായത്ത് െ്രെടസം ഹാളില്‍ നടന്നു. ഹെല്‍പ്പ് ലൈനിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി സി.ഡി സരസ്വതിക്കു തുക കൈമാറി . സോഷ്യല്‍ മീഡിയയിലൂടെ തന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടായി നില്‍ക്കുന്ന നിരവധി സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. നിരവധി അരിവാള്‍ രോഗികളും ചടങ്ങില്‍ പങ്കെടുക്കുകയും തങ്ങളുടെ ദുരവസ്ഥ വിശദീകരിക്കുകയും ചെയ്തു.

ഇത്തരം സാഹചര്യങ്ങളില്‍ തന്നാല്‍ ആകുന്നതു ഈ രോഗികള്‍ക്കായി ചെയുവാന്‍ ആണ് ബിന്ദുവിന്റെ തീരുമാനം. ഹൂസ്റ്റണില്‍ നേഴ്‌സായി ജോലി നോക്കുന്ന ബിന്ദു സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി . പത്രത്താളുകളില്‍ വാര്‍ത്തകള്‍ വരുന്നതിലല്ല പ്രവര്‍ത്തനങ്ങളില്‍ ആണ് ഈ വിളക്കേന്തിയ വനിതയ്ക്കു താല്പര്യം. 

കോഴിക്കോട് ഗവണ്മെന്റ് സര്‍വീസില്‍ നേഴ്‌സ് ആയി തുടങ്ങിയ ജീവിതം ഇന്ന്അമേരിയ്ക്കയില്‍ എത്തി നില്‍ക്കുമ്പോള്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കു ഒരു ദൈവ നിയോഗം ഉണ്ടെന്നു അവര്‍ വിശ്വസിക്കുന്നു . അരിവാള്‍ രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സരസ്വതിക്കൊപ്പം എല്ലാ സഹായവുമൊരുക്കി മുന്നോട്ടു പോകാനാണ് ബിന്ദു വീട്ടിലിന്റെ തീരുമാനം 

(ബിന്ദു വീട്ടിലുമായുള്ള അഭിമുഖം വരും ദിവസങ്ങളില്‍ Eമലയാളി പ്രസിദ്ധീകരിക്കും )

വയനാട്ടില്‍ അരിവാള്‍ രോഗികളുടെ എണ്ണത്തില്‍ രണ്ടുവര്‍ഷത്തിനിടെ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഏതാണ്ട് ആയിരത്തിലധികവും അരിവാള്‍ രോഗികള്‍ വയനാട്ടില്‍ ഇപ്പോള്‍ ഉണ്ട് . എന്നാല്‍ ഇവരുടെ ദുരിതം അകറ്റാന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാവുന്നില്ല. രോഗം സ്ഥിരീകരിക്കാന്‍ വൈകുന്നുവെന്ന് ആരോഗ്യ വകുപ്പും സമ്മതിക്കുന്നു. ഈ സാഹചര്യത്തില്‍ സന്നദ്ധ സംഘടനകളുടെയും , വ്യക്തികളുടെയും സഹായം ആവശ്യമാണ് . ആദിവാസി മേഖലകളില്‍ സഹായങ്ങള്‍ എത്തിക്കുന്നതിന് പരിമിതികള്‍ ഉള്ളതുകൊണ്ടാണ് സാമൂഹ്യപ്രവര്‍ത്തകയും ഏഷ്യാനെറ്റ് സ്ത്രീ ശക്തി പുരസ്കാരം നേടിയ സി.ഡി സരസ്വതിയെ ഈ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കിയതെന്നു ബിന്ദു വീട്ടില്‍ E-മലയാളിയോട് പറഞ്ഞു.

അരിവാള്‍ രോഗി കൂടി ആയ സരസ്വതി ഈ മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്രദ്ധേയമാണ് . വയനാട് ജില്ലയില്‍ ആദിവാസി ഊരുകളില്‍ നിന്ന് ഈ രോഗം മറ്റു മേഖലകളിലേക്കും കടന്നു വന്നത് ഭീതി ജനകമാണ് . ഈ രോഗം കണ്ടെത്താന്‍ കൃത്യമായ പരിശോധന ആദിവാസി ഊരുകളില്‍ നടന്നിട്ടില്ല. മറ്റു രോഗം ബാധിച്ച് ആശുപത്രിയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് മിക്കതും കണ്ടെത്തിയത്. ഇങ്ങനെ പോലും റിപ്പോര്‍ട്ട് ചെയ്യാത്തവ ഇനിയുമുണ്ടാകാം. ആദിവാസി വിഭാഗങ്ങളെ മാത്രം ബാധിക്കുന്ന രോഗമായതിനാല്‍ ഫലപ്രദമായ ഔഷധങ്ങള്‍ക്കു വേണ്ടിയുള്ള ഗവേഷണം പോലുമില്ല. രക്തകോശം അരിവാള്‍പോലെ..ജനിതക കാരണങ്ങളാല്‍ രക്തത്തിലെ ചുവന്ന രക്താണുക്കളില്‍ സംഭവിക്കുന്ന രൂപമാറ്റമാണ് അരിവാള്‍രോഗം (സിക്കിള്‍സെല്‍ അനീമിയ). ഉഷ്ണ–ഉപോഷ്ണ മേഖലകളിലാണ് രോഗം കാണപ്പെടുന്നത്.

കേരളത്തില്‍ വയനാട്ടിലും അട്ടപ്പാടിയിലും മലപ്പുറം ജില്ലയിലും ഉള്ള ആദിവാസികളാണ് ഇരകള്‍. മനുഷ്യരില്‍ കുട്ടിക്കാലം കഴിഞ്ഞാല്‍ ചുവന്ന രക്താണുക്കളില്‍ സാധാരണ കണ്ടുവരുന്നത് ഹീമോഗ്‌ളോബിന്‍ എ ആണ് (എച്ച്ബിഎ). എന്നാല്‍ അരിവാള്‍ രോഗികളില്‍ ഇത് ജനിതകമാറ്റത്തിലൂടെ ഹീമോഗ്‌ളോബിന്‍ എസ് (എച്ച്ബിഎസ്) ആകും. ഈ എച്ച്ബിഎസ് ചുവന്ന രക്താണുവിനെ അരിവാള്‍ രൂപത്തിലാക്കുന്നു. തുടര്‍ന്ന് രക്തയോട്ടത്തിന് തടസ്സമുണ്ടാകും. തലച്ചോറിലേക്കുള്ള രക്തപ്രവാഹംതടസ്സപ്പെട്ട് സ്‌ട്രോക്ക് വരെ സംഭവിക്കാം. ശക്തമായ പനിയും അസഹ്യമായ വേദനയുമാണ് ലക്ഷണം. മഴയോ തണുപ്പോ രോഗത്തെ കഠിനമാക്കും. 

ഹൃദയത്തിന്റെയും കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനവും അവതാളത്തിലാകും. രോഗപ്രതിരോധശേഷി നഷ്ടമാകുന്നതോടെ മറ്റുരോഗങ്ങളും ഇത്തരക്കാര്‍ക്ക് വേഗത്തില്‍ പിടിപെടും. 

ഹൈഡ്രോക്‌സിയൂറിയ എന്ന മരുന്നാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. രോഗത്തെ നിയന്ത്രിക്കാന്‍ മാത്രമേ ഇതിന് കഴിയൂ. ഭേദമാക്കാനാവില്ല. എല്ലാ ദിവസവും കൃത്യമായ അളവില്‍ മരുന്ന് കഴിക്കേണ്ടിവരും. മരുന്നിന്റെ ലഭ്യത സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട് എങ്കിലും ഇത് കൃത്യ സമയത്തു ലഭിക്കുകയില്ല.

രോഗ ബാധിതരില്‍ പലരും കടക്കെണിയില്‍ ആണ് .വയനാട്ടില്‍ ചികിത്സ ലഭിക്കാതെ വരുമ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആണ് ഈ രോഗികള്‍ക്ക് ശരണം. പല രോഗികള്‍ക്കും സ്വന്തമായി കിടപ്പാടം പോലുമില്ല.

ഹൂസ്റ്റണില്‍ നിന്ന്   അരിവാള്‍ രോഗികള്‍ക്ക് ഹെല്‍പ് ലൈനുമായി ബിന്ദു വീട്ടില്‍
Join WhatsApp News
Manikantan Thenery 2017-07-24 20:52:38
Ithile oru thettu njan thiruthunnu . C D Saraswathi oru cashum kaipattiyitilla . Roghikal aaya Rajan , Sheena ennivark 5000 rupa veedham Bindhu mam nerit kodhuthu . . 
By Manikantan Thenery ( SCAPA President)
Vysakh ar 2017-07-25 23:38:33
The above comment of Mr Manikandan ( President SCAPA ) is truly right ,, Mrs. SARASWATHI has not 
Accepted any money from anyone , rather Bindu has given financial aid to two patients ,, there is great misunderstanding in this news ,, SCAPA HAS REQUESTED REMOVAL OF THIS MATERIAL SEVERAL TIMES , ' READER'S PLEASE BE ACKNOWLEDGED'.

VYSAKH

ANY QUERIES CONTACT ME :: officialarc7@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക