ലെഫ്‌റ്റനന്റ് ജനറല്‍ ബിക്രം സിംഗ് പുതിയ കരസേനാ മേധാവി
Published on 03 March, 2012
ന്യൂഡല്‍ഹി: കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് വിരമിക്കുന്ന ഒഴിവില്‍
ലെഫ്‌റ്റനന്റ് ജനറല്‍ ബിക്രം സിംഗിനെ പുതിയ കരസേനാ മേധാവിയായി നിയമിക്കാന്‍
തീരുമാനമായി. നിലവിലെ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് വിരമിക്കുന്ന
ഒഴിവിലേക്കാണ് പുതിയ നിയമനം. പ്രായവിവാദത്തെ തുടര്‍ന്ന് ആരോപണവിധേയനായ
വി.കെ.സിംഗ് മേയ് 31നാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.
ഇതിന്
ശേഷം ബിക്രം സിംഗ് സ്ഥാനമേല്‍ക്കും. ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ്
പിന്നീട് പുറത്തിറങ്ങും.
ഇതിനിടെ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന
ഒരാളുടെ വധവുമായി ബന്ധപ്പെട്ട് ബ്രിക്രംസിങിനെതിരെ ഒരു കുടുംബം ഹര്‍ജി
നല്‍കിയിരുന്നു. എന്നാല്‍ ഈ ആരോപണത്തെ മറികടന്നാണ് ബിക്രംസിങിനെ തന്നെ കരസേനാ
മേധാവിയാക്കാന്‍ കേന്ദ്രം തീരുമാനിച്ചത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല