Image

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്‌; മരണം 28

Published on 03 March, 2012
അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്‌; മരണം 28
ഇന്ത്യാന: അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ കുറഞ്ഞത്‌ 28 പേര്‍ മരിച്ചു. കെന്റക്കി, ഇന്ത്യാന, ടെന്നീസി എന്നീ സംസ്ഥാനങ്ങളിലാണ്‌ കാറ്റ്‌ ആഞ്ഞടിച്ചത്‌. ഇന്ത്യാനയില്‍ 14 പേരും, കെന്റക്കിയില്‍ 12 പേരും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്‌. റോഡ്‌, റെയില്‍ ഗതാഗതം സ്‌തംഭിച്ചു. നിരവധി പേര്‍ക്ക്‌ പരിക്കേറ്റതായും വീടുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. കഴിഞ്ഞ ദിവസം മിസോറി, ഇലിനോയി,കന്‍സാസ്‌ സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 13 പേര്‍ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക