Image

ജര്‍മന്‍ സമ്പദ്‌ വ്യവസ്ഥ മാന്ദ്യത്തെ മറികടക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 03 March, 2012
ജര്‍മന്‍ സമ്പദ്‌ വ്യവസ്ഥ മാന്ദ്യത്തെ മറികടക്കുന്നു
ബര്‍ലിന്‍: ജര്‍മന്‍ ലേബര്‍ മാര്‍ക്കറ്റ്‌ യൂറോസോണ്‍ കടക്കെണിയില്‍ നിന്നും സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപെടുന്നതിന്റെ സൂചനകള്‍ കൂടുതല്‍ ശക്തമയി നല്‍കിത്തുടങ്ങി.

ഫെബ്രുവരിയിലെ തൊഴിലില്ലായ്‌മാ നിരക്ക്‌ മുന്‍ മാസത്തെ അപേക്ഷിച്ച്‌ മാറ്റമില്ലാതെ തുടരുകയാണ്‌. വര്‍ഷത്തിന്റെ ആദ്യപാദത്തിലെ സാമ്പത്തിക സ്ഥിരത മാന്ദ്യകാലത്തെ അതിജീവിക്കാന്‍ പര്യാപ്‌തമാകുമെന്നും പ്രതീക്ഷ.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌ വ്യവസ്ഥയായ ജര്‍മന്‍ ഇക്കോണമി കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 0.2 ശതമാനം കണ്ട്‌ ചുരുങ്ങിയത്‌ യൂറോപ്പിനാകെ ആശങ്കയ്‌ക്ക്‌ കാരണമായിരുന്നു. എന്നാല്‍, ഇപ്പോള്‍ തൊഴിലവസരങ്ങള്‍ വീണ്ടും വര്‍ധിക്കുന്ന പ്രവണതയും ദൃശ്യമാകുന്നുണ്ട്‌.
ജര്‍മന്‍ സമ്പദ്‌ വ്യവസ്ഥ മാന്ദ്യത്തെ മറികടക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക