Image

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ മര്‍ത്ത മറിയം സമാജം ഏകദിന സെമിനാര്‍ ലെസ്റ്ററില്‍

അപ്പച്ചന്‍ കണ്ണഞ്ചിറ Published on 03 March, 2012
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ മര്‍ത്ത മറിയം സമാജം ഏകദിന സെമിനാര്‍ ലെസ്റ്ററില്‍
ലെസ്റ്റര്‍: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ യുകെ യൂറോപ്പ്‌ ഭദ്രാസനത്തിലെ മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ സോണല്‍ സോണ്‍ കേന്ദ്രീകരിച്ച്‌ ക്രിസ്‌തീയ രക്ഷകര്‍തൃപദ്ധതി യുടെ ഭാഗമായി നടന്നു വരുന്ന ഏകദിന സെമിനാര്‍ 2012 മാര്‍ച്ച്‌ മൂന്നിന്‌ രാവിലെ 10 ന്‌്‌ മര്‍ത്തമറിയം ഭദ്രാസന വൈസ്‌ പ്രസിഡന്റ്‌ റവ. ഫാ: വര്‍ഗീസ്‌ റ്റി. മാത്യു ഉദ്‌ഘാടനം ചെയ്യും. ലണ്ടന്‍ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവക വികാരി റവ. ഫാ: തോമസ്‌ പി. ജോണ്‍ സെമിനാറിന്‌ നേതൃത്വം നല്‍കും.

ലെസ്റ്റര്‍ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക മര്‍ത്ത മറിയം യൂണിറ്റ്‌ ആതിഥേയത്വം വഹിക്കുന്ന സെമിനാര്‍ ഓര്‍ത്തഡോക്‌സ്‌ സഭ സെന്‍ട്രല്‍ സോണിലെ ആറ്‌ ഇടവകകളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞ്‌ പ്രതിനിധികള്‍ക്കായി കലാമത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.

ലെസ്റ്റര്‍ ഇടവക വികാരി റവ. ഫാ. ടോം വര്‍ഗീസ്‌, സ്‌ത്രീസമാജം ഭദ്രാസന സെക്രട്ടറി, ഇടവക സെക്രട്ടറിമാര്‍, സോണല്‍ കോ ഓര്‍ഡിനേറ്റേര്‍സ്‌ എന്നിവര്‍ സെമിനാറിനായി ഒരുക്കങ്ങള്‍ ആരംഭിച്ചു.

സെമിനാര്‍ നടക്കുന്ന സ്ഥലം: മെതോഡിസ്റ്റ്‌ ചര്‍ച്ച്‌, 75, ന്യൂ പാര്‍ക്ക്‌ വേ, ലെസ്റ്റര്‍, LE3 9PU
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക