Image

ഡാളസ്സിന് ആദ്യമായി വനിതാ പോലീസ് ചീഫ്

പി പി ചെറിയാന്‍ Published on 20 July, 2017
ഡാളസ്സിന് ആദ്യമായി വനിതാ പോലീസ് ചീഫ്
ഡാളസ്സ്: ഡാളസ്സിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ പോലീസിന്റെ തലപ്പത്ത് വനിതയെ നിയമിച്ചു.

ഡിട്രോയ്റ്റ് ഡെപ്യൂറ്റി പോലീസ് ചീഫും പത്തൊമ്പത് വര്‍ഷവും സര്‍വ്വീസുള്ള ഉലിഷ റിനെ ഹോളിനെയാണ് ഡാളസ്സിന്റെ പ്രഥമ വനിതാ പോലീസ് ചീഫായി നിയമിക്കുന്നതെന്ന് ഡാളസ്സ് സിറ്റി മാനേജര്‍ ഇന്ന് (ജൂലായ 19) ന്
 മാധ്യമങ്ങളെ അറിയിച്ചു.

കളമറ്റ പൊതു ജീവിതത്തിന്റെ ഉടമയാണ് റിനെ ഹോളെന്ന് സിറ്റി മാനേജര്‍ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ പോലീസ് ചീഫായിരുന്ന ഡേവിഡ് ബ്രൗണ്‍ റിട്ടയര്‍ ചെയ്ത ഒഴിവിലാണ് പുതിയ നിയമനം.

റിനെ ഹാളിന് 6 വയസ്സായിരുന്നപ്പോള്‍ റിനെയുടെ പിതാവും പോലീസ് ഓഫീസറുമായിരുന്ന ഉലിസസ് ബ്രൗണ്‍ 1971 ആഗസ്റ്റില്‍ ഡ്യൂട്ടിക്കിടെ വെടിയേറ്റ് മരിച്ചിരുന്നു.

ഡേവിഡ് ബ്രൗണ്‍ റിട്ടയര്‍ ചെയ്ത് ചില മാസങ്ങള്‍ക്ക് ശേഷമാണ് അഞ്ച് പോലീസുകാര്‍ ഡാളസ്സില്‍ ഡ്യൂട്ടിക്കിടയില്‍ വെടിയേറ്റ് മരിച്ചത്. പുതിയ പോലീസ് ചീഫ് ഡാളസ്സിലെ ഡ്യൂട്ടിക്കിടയില്‍ വെടിയേറ്റ് മരിച്ചത്. പോലീസ് ചീഫ് ഡാളസ്സിലെ പൗരന്മാരുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി മാനേജര്‍ പ്രത്യാഷ പ്രകടിപ്പിച്ചു.
ഡാളസ്സിന് ആദ്യമായി വനിതാ പോലീസ് ചീഫ്
Join WhatsApp News
Annamma Philipose 2017-07-20 07:14:38
          "WISH YOU ALL THE BEST"
Annamma Philipose 2017-07-20 13:25:27
My prayers are with you,as you are going to face new challenges every day,and you need power from
above.I know,Mr.Brown was depending on that power,so he did the right thing when his colleagues were
assassinated on 07/07/2016!!!
    ( This message is for Ms.Hall) the newly elected police chief of Dallas)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക