Image

പ്രവീണ്‍ വധ കേസില്‍ പ്രതി ബഥൂന്‍ കുറ്റം നിഷേധിച്ചു

Published on 19 July, 2017
പ്രവീണ്‍ വധ കേസില്‍ പ്രതി ബഥൂന്‍ കുറ്റം നിഷേധിച്ചു
മര്‍ഫിസ്‌ബൊറൊ, ഇല്ലിനോയി: പ്രവീണ്‍ വറുഗീസ് വധ കേസില്‍ കുറ്റക്കാരനല്ലെന്നു ഗേജ് ബഥൂന്‍ (22) കോടതിയില്‍ പറഞ്ഞു. 

ഒരു മില്യന്‍ ഡോളര്‍ ജാമ്യം നല്‍കി ശനിയാഴ്ച ജയിലില്‍ നിന്നു പുറത്തിറങ്ങിയ ബഥൂന്റെ ആദ്യ കോടതി ദിനമായിരുന്നു ഇന്നലെ.

പ്രവീണിന്റെ അമ്മ ലവിലിയും പിതാവ് മാത്യുവും സഹോദരിയും മറ്റു കുടുംബാംങ്ങളും കോടതിയില്‍ എത്തിയിരുന്നു. ആദ്യമായാണ് അവര്‍ ബഥൂനെ നേരില്‍ കാണുന്നത്. 'ഒരു നാള്‍ ബഥൂനെ നേരിട്ടു കാണുമെന്നു താന്‍ സ്വപനം കണ്ടിരുന്നു. അതിന്നു യാഥാര്‍ഥ്യമായി-ലവ്‌ലി പ്രാദേശിക മാധ്യമങ്ങളോടു പറഞ്ഞു. 'അയാളെ ഞാന്‍ ശരിക്കും നോക്കി. അയാളുടെ കൈകളില്‍ തന്നെ ഞാന്‍ നോക്കി നിന്നു. എന്റെ കുഞ്ഞിനെ ഈ കൈ കൊണ്ടണ് നീ ഇടിച്ചത്.'

2014 ഫെബ്രുവരി 13-നു പ്രവീണിനെക്രൂരമായി മര്‍ദ്ദിക്കുകയുംകൊള്ളയടിക്കുകയും ചെയ്തു എന്ന രണ്ട് ചാര്‍ജുകളുള്ള ഫസ്റ്റ് ഡിഗ്രികൊലപാതകമാണു ചാര്‍ജ് ചെയ്തിരിക്കുന്നത്. കുറ്റവളിയെന്നു കണ്ടാല്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാം.

എന്നാല്‍ തന്റെ കക്ഷി നിരപരാധിയാണെന്നതില്‍ സംശയമൊന്നുമില്ലെന്നു ബഥൂന്റെ അറ്റോര്‍ണി മൈക്ക് വെപ്‌സീക്ക് പറഞ്ഞു. ജൂറി ബഥൂനെ കുറ്റവിമുക്തനാക്കുമെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.
മര്‍ദ്ദനമേറ്റ പ്രവീണ്‍ കടുത്ത തണുപ്പില്‍ (ഹൈപ്പോതെര്‍മിയ) മരിക്കുമെന്നത് സംശയിക്കേണ്ടതില്ലെന്നുഗ്രാന്‍ഡ് ജൂറി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നീതിക്കായുള്ള തന്റെ പോരാട്ടം കഴിഞ്ഞുവെന്നു ലവ്‌ലി പറഞ്ഞു. ഇനി കോടതിയും നിയമവുമാണു തീരുമാനിക്കേണ്ടത്. പ്രവീണിന്റെ ശരീരത്തില്‍ കടുത്ത മര്‍ദ്ദനത്തിന്റെ അടയാളമുണ്ടായിരുന്നു. അതിനുത്തരവാദിയെ കണ്ടെത്തി നിയമത്തിനു മുന്നില്‍ എത്തിക്കുക എന്നതായിരുന്നു തന്റെ ലക്ഷ്യം. അതു നടന്നു. തന്റെ ഭാഗം കഴിഞ്ഞു-അവര്‍ പറഞ്ഞു.
ബഥൂന്റെ അടുത്ത കോര്‍ട്ട് ഡേറ്റ് തീരുമാനിച്ചില്ല. അതിനു പ്രോസിക്യൂഷനും പ്രതിഭാഗം വക്കീലും ഇന്ന് ജഡ്ജിയുമായി കൂടിക്കാഴ്ച നടത്തും.
കാര്‍ബണ്ടേയ്‌ലില്‍ സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നുപത്തൊന്‍പതുകാരനായ പ്രവീണ്‍.

Bethune faces Varughese family for the first time 

MURPHYSBORO -- The man accused of murdering an SIU student in 2014 pleaded not guilty Tuesday in a Jackson County court. Gaege Bethune was indicted last week on two counts of first-degree murder. 

It became difficult for spectators to make it into the courtroom after the room filled up, so the judge stopped anyone else from coming in. Bethune entered the Jackson County Courthouse surrounded by supporters and holding the hands of two woman.

"I dreamed of that moment, seeing him face to face one day," said Lovely Varughese, Pravin's mother. This is the first time Lovely has laid eyes on the man she believes is responsible for the death of her son.

"I got a good look at him. I kept on looking at his hand. When he had his hand he was standing like this and I'm like, 'You hit my baby with that hand,'" said Lovely. 

Bethune is charged with two counts of first-degree murder. Prosecutors say he committed murder through aggravated battery by punching Pravin multiple times in the head and face, and by robbing him on February 13, 2014.

Investigators believe Bethune was the last person to see Pravin alive after giving him a ride. Pravin's body was found several days later, in a wooded area more than 400 yards south of Illinois Route 13 on the east side of Carbondale.

Bethune's attorney Mike Wepsiec says his client is innocent.

"He's very confident in his innocence, and we're resolute to see this thing to the end where a jury acquits him," said Wepsiec.

The grand jury says Pravin's hypothermic death was a "natural and foreseeable consequence" of Bethune's actions. 

Lovely said her part of the fight is now over, and the rest is up to the courts.

"Pravin had injuries and that [were] caused by someone, and that person is responsible for Pravin's injuries and to make him responsible and that happened, and I am done," said Lovely.

The judge did not decide when Bethune will be back in court. His attorney and the special prosecutors will meet Wednesday to decide on the next hearing date.

see the video and story at:

 http://www.wsiltv.com/story/35915984/bethune-faces-varughese-family-for-the-first-time

പ്രവീണ്‍ വധ കേസില്‍ പ്രതി ബഥൂന്‍ കുറ്റം നിഷേധിച്ചുപ്രവീണ്‍ വധ കേസില്‍ പ്രതി ബഥൂന്‍ കുറ്റം നിഷേധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക