Image

എഴുത്തുകാരി സൂസന്‍ നഥാന്‌ തീവ്രവാദി സംഘടനകളുമായി ബന്ധമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 03 March, 2012
എഴുത്തുകാരി സൂസന്‍ നഥാന്‌ തീവ്രവാദി സംഘടനകളുമായി ബന്ധമെന്ന്‌ റിപ്പോര്‍ട്ട്‌
കൊച്ചി: അനധികൃതമായി കേരളത്തില്‍ തങ്ങുന്ന വിവാദ ഇസ്രായേല്‍ എഴുത്തുകാരി സൂസന്‍ നഥാന്‌ തീവ്രവാദി സംഘടനകളുമായി ബന്ധമെന്ന്‌ റിപ്പോര്‍ട്ട്‌. സിമി,എന്‍ഡിഎഫ്‌ സംഘടനകളുമായി ബന്ധമുണ്ടെന്ന്‌ പോലിസ്‌ ഹൈക്കോടതിയെ അറിയിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. കോഴിക്കോട്ടെത്തിയ നഥാന്റെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ പോലിസ്‌ നിരീക്ഷണത്തിലായിരുന്നു. കേരളത്തില്‍ അവരെ പ്രമോട്ട്‌ ചെയ്യുന്നതും സംരക്ഷിക്കുന്നതും സിമിയുടെയും എന്‍ഡിഎഫിന്റെയും പ്രവര്‍ത്തകരായിരുന്നവരാണെന്നാണ്‌ പ്രധാന ആരോപണം.

മൂവാറ്റുപുഴയിലെ കൈവെട്ടുകേസുമായി ബന്ധപ്പെട്ട്‌ പോലിസ്‌ അന്വേഷണപരിധിയിലുണ്ടായിരുന്ന കോഴിക്കോട്ടെ അദര്‍ ബുക്‌സാണ്‌ ഇസ്രായേല്‍ ആത്മവഞ്ചനകളുടെ പുരാവൃത്തം എന്ന പേരില്‍ നഥാന്റെ പുസ്‌തകം വിവര്‍ത്തനം ചെയ്‌തത്‌. ഇതും പോലിസിന്റെ സംശയം ശക്തമാകുന്നതിന്‌ കാരണമായി.

എന്‍ഡിഎഫുമായി ബന്ധമുള്ള പ്രസിദ്ധീകരണങ്ങളില്‍ സൂസന്‍ നഥാന്‍ കോളം കൈകാര്യം ചെയ്‌തിരുന്നതായും പോലിസ്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്‌.അദര്‍ സൈഡ്‌ ഓഫ്‌ ഇസ്രായേല്‍ എന്ന പേരില്‍ എഴുതിയ പുസ്‌തകത്തിലൂടെയാണ്‌ നഥാന്‍ ശ്രദ്ധിക്കപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക