Image

ജീപ്പ് പുഴയിലേയ്ക്ക് മറിഞ്ഞ് അമ്മയും മകനും മരിച്ചു

Published on 03 March, 2012
ജീപ്പ് പുഴയിലേയ്ക്ക് മറിഞ്ഞ് അമ്മയും മകനും മരിച്ചു
കല്പറ്റ: വയനാട് വൈത്തിരിയില്‍ ജീപ്പ് പുഴയിലേയ്ക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പാല്‍ച്ചുരം സ്വദേശി ജയ്‌സണ്‍(35), മാതാവ് അച്ചാമ്മ(60) എന്നിവരാണ് മരിച്ചത്. ജെയ്‌സണ്‍ മേരിമാതാ കോളേജ് അധ്യാപകനാണ്. എറണാകുളത്ത് കുടുംബപരമായ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയായിരുന്നു അപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരെ കല്പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശീയപാതയില്‍ രാവിലെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ജീപ്പ് പുഴയിലേയ്ക്ക് മറിയുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക