Image

തനിനിറത്തിന്റെ നിറമെന്ത്? (ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 13 July, 2017
തനിനിറത്തിന്റെ നിറമെന്ത്? (ജ്യോതിലക്ഷ്മി നമ്പ്യാര്‍)
എല്ലാവരെപ്പോലെ ഞാനും ജൂലൈ 10നു നടന്‍ ദിലീപിനെ യുവ നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഡാലോചനയ്‌ക്കെതിരായി അറസ്റ്റു ചെയ്ത വാര്‍ത്ത വായിച്ചുകൊണ്ടിരുന്നു. പലരും അഭിപ്രായപ്പെട്ടതുപോലെ ഇത് തീര്‍ച്ചയായും കേരള പോലീസിന്റെ നേട്ടത്തിന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ തന്നെ. ഒരു സ്ത്രീ എന്ന നിലയില്‍ ദിലീപിനെതിരെയെടുത്ത നടപടി ഉചിതം തന്നെ എന്ന അഭിപ്രായം എനിയ്ക്കുമുണ്ട്. സ്ത്രീയ്‌ക്കെതിരെ പുരുഷന്റെ ഏതു രീതിയിലുള്ള ആക്രമണമാണെങ്കിലും അതിനെതിരെ കര്ശനമായ നടപടിയെടുക്കണം.

എന്നിരുന്നാലും ഈ അറസ്റ്റിനെ കയ്യടിച്ച് പ്രോസ്താഹിപ്പിയ്ക്കുന്നവരില്‍ എത്ര പേര്‍ യാഥാര്‍ഥ്യത്തെ അറിയുന്നവരുണ്ട്? നടിയുടെ ആരാധകരോ, ദിലീപെന്ന നടനില്‍ അസൂയയുള്ളവരോ അല്ലെങ്കില്‍ വ്യക്തിപരമായി ദിലീപിനോട് ശത്രുതയുള്ളവരോ, സ്ത്രീവിമോചനവാദികളോ അല്ലാത്ത ആരെല്ലാം ഇക്കൂട്ടത്തട്ടിലുണ്ട്? 'എല്ലാ കഴിവുകളും, നല്ല ഒരു നടിയും കൂടിയായ മഞ്ജുവാര്യരെ, അതും ഇത്ര വലിയ ഒരു കുട്ടിയുള്ളപ്പോള്‍ അവള്‍ക്കില്ലാത്ത എന്ത് പ്രത്യേകതയാണ് കാവ്യ മാധവനില്‍ ദിലീപ് കണ്ടത്?' എന്ന് പല വീട്ടമ്മമാരും ചോദിയ്ക്കുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്

ദിലീപിന്റെ അറസ്റ്റില്‍ ആനന്ദം കണ്ടെത്തുന്നവരില്‍ ഇക്കൂട്ടരും ഇല്ലേ? അപ്പോള്‍ ഇത്തരക്കാരെ എല്ലാം ഒഴിച്ച് നിര്‍ത്തിയാല്‍ യാഥാര്‍ഥ്യം അറിയുന്നവര്‍ ആരാണ്? മൂന്നുവര്‍ഷത്തെ ഗുഢാലോചനയ്ക്കുശേഷം ഇത്തരത്തിലൊരു കടുത്ത പ്രതികാരം ആസൂത്രണം ചെയ്യണമെങ്കില്‍ ഇതിനുപിന്നില്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയ ദിലീപ് മഞ്ജുവാര്യര്‍ ബന്ധം പിരിയാന്‍ യുവനടി കാരണമായി എന്നതിലുപരി മറ്റെന്തെങ്കിലും കൂടിയ പങ്കു യുവനടിയ്ക്കുണ്ടോ?

അതും മാത്രമല്ല കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം വിവാഹമെന്ന ചടങ്ങിലൂടെ പൊതുജനത്തിന് മുന്നില്‍ സ്ഥിരീകരിയ്ക്കപ്പെട്ടതിനു ശേഷം ഇത്തരമൊരു പ്രതികാരത്തിന്റെ ആവശ്യകതയുണ്ടായിരുന്നുവോ? വിവാഹജീവിതത്തില്‍ പലര്‍ക്കും പലരോടും ഇഷ്ടം തോന്നുകയും, വിവാഹബന്ധങ്ങള്‍ വേര്‍പ്പെടുന്നതും സമൂഹത്തില്‍ ഇത് ആദ്യത്തെ സംഭവമൊന്നുമല്ലല്ലോ! അറിയപ്പെടുന്നവരിലല്ലാതെ സാധാരണകാരിലും ഇത്തരം ഒരുപാട് സംഭവങ്ങള്‍ ഉണ്ടാകാറുണ്ടല്ലോ? അത്തരം സാഹചര്യത്തില്‍ പലര്‍ക്കും അവരുടേതായ മതിയായ കാരണങ്ങളും ഉണ്ടാകാറുണ്ട്.

രണ്ടു ദിവസമായി കാണുന്ന ഈ അമിതമായ മാധ്യമങ്ങളുടെ പ്രതികരണം വെള്ളിത്തിരയില്‍ കാണുന്ന ദിലീപെന്ന നടനും, യുവനടിയും എന്നതുതന്നെയല്ലേ? ദിലീപെന്ന വ്യക്തിയെ കുറിച്ച് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നതായ വിശദാശംസങ്ങള്‍ സത്യമായതാണെങ്കില്‍ ഈ അറസ്റ്റിനും , തുടര്‍ന്നുള്ള നടപടിയ്ക്കും അര്ഹതപ്പെട്ടവന്‍ തന്നെ. പക്ഷെ സത്യം വെളിപ്പെടുന്നതുവരെ മാധ്യമങ്ങളെ വ്യക്തി വൈരാഗ്യങ്ങള്‍ തീര്‍ക്കാനും, ഒരാളുടെ അധഃപതനത്തില്‍ ആനന്ദം കണ്ടെത്തുന്നതിനിതിനുമായി വിനിയോഗിയ്ക്കുന്ന വിലകുറഞ്ഞ സംസ്‌കാരം ഉപേക്ഷിച്ച് കൂടെ?

ഫെബ്രുവരി 17നു നടന്ന സംഭവത്തിനു വെറും നാലു മാസകാലത്തില്‍ മതിയായ നടപടികള്‍ എടുത്തുവെന്നത് അംഗീകരിയ്‌ക്കേണ്ടതു തന്നെ ദിലീപിന്റെ അറസ്റ്റിനെ കുറിച്ച്ള്ള തന്റെ ലേഖനത്തില്‍ മറ്റുള്ളവരില്‍ നിനും തികച്ചും വ്യത്യസ്ത കാഴ്ചപ്പാടോടെ ശ്രീ സുധിര്‍ പണിയ്ക്കവീട്ടില്‍ പ്രതിപാദിച്ചതുപോലെ മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ യുവനടി എത്തിനോക്കി എന്ന അടിവരയിട്ടു പറഞ്ഞത് തീര്‍ത്തും ശരിവച്ച് പറയുകയാണ് ഇവിടുത്തെ സാഹചര്യത്തില്‍ യുവനടിയ്ക്കും ഈ സംഭവത്തില്‍ പങ്കുണ്ട് എന്നത് വ്യക്തമാണ്.

എന്നാല്‍ എത്രയോ നിരപരാധികളായ പെണ്കുട്ടികള്‍ക്കെതിരെ മദ്യത്തിന്റെയും, പിടിപാടുകളുടെയും തണലില്‍ പുരുഷന്‍ നടത്തുന്ന തോന്നിവാസങ്ങള്‍ക്കും വേട്ടയാടലിനും എതിരെ മതിയായ നടപടികള്‍ എടുക്കാതെ തേഞ്ഞു മാഞ്ഞു പോകുന്നു. ഇതും കൂടാതെ നിഷ്‌കളങ്കരായ കുട്ടികള്‍ക്കെതിരെയും, വയോജനങ്ങള്‍ക്കെതിരെയും അധികാരത്തിന്റെ, ലഹരിയുടെ ചവിട്ടിമെതിക്കലിനെതിരെയും ഈ കേസില്‍ കാണിച്ച അഭിനിവേശത്തില്‍ പോലീസിന്റെയും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ഇടപെടല്‍ ഉണ്ടായാല്‍ 'സുന്ദരകേരളം' എന്ന സ്വപ്ന സാക്ഷാത്കാരം സംഭവിച്ചെയ്ക്കും.
Join WhatsApp News
vayanakaaran 2017-07-14 07:31:47
മിസ് നമ്പ്യാർ നിങ്ങൾ അമേരിക്കൻ മലയാളിയാണോ? എങ്കിൽ ഇങ്ങനെ എഴുതില്ല. ഇവിടെ ഭൂരിപക്ഷം പേരും ഒഴുക്കിനൊപ്പം നീന്തുന്നവരാണ്.  ദിലീപിനെ ശിക്ഷിക്കണമെന്ന വാശി ചിലരൊക്കെ പ്രകടിപ്പിക്കുന്നു.  സമ്പന്നനായ അമേരിക്കൻ മലയാളിക്ക് അവന്റെ പേരും പടവും പത്രത്തിൽ വരുക എന്നത് വളരെ വലിയ കാര്യമാണ്~. എന്തുകൊണ്ട് ജനം (അമേരിക്കൻ മലയാളികൾ അടക്കം-നിങ്ങൾ എഴുതിയതല്ല)
ഇപ്പോൾ  കാണിക്കുന്ന ആവേശം പാവം  പെൺകുട്ടികളുടെ കാര്യത്തിൽ ഉണ്ടാകുന്നില്ല എങ്കിൽ സുന്ദരകേരളം എന്ന സ്വപ്ന സാക്ഷാത്കാരം ഉണ്ടാകുമെന്ന നിങ്ങളുടെ ലേഖനം നന്നായിട്ടുണ്ട്.  ഒരാളെ ക്രൂശിക്കാൻ പൊതുജനത്തിനൊപ്പം നിന്ന് പറയാൻ ആർക്കും എളുപ്പമാണ്. എന്നാൽ ശിക്ഷയുടെ കാര്യത്തിൽ വലുപ്പ ചെറുപ്പം പാടില്ലെന്ന ചിന്താഗതി നല്ലത്. ഇരയാക്കപ്പെട്ട നടി പ്രശസ്തയായതും ഈ കേസിനു പ്രാധാന്യം കിട്ടുന്നു.  നീതി നിഷേധിക്കപ്പെട്ട പാവം പെൺകുട്ടികളുടെ കരച്ചിൽ ഒരു എഴുത്തുകാരിയെന്ന നിലക്ക് നിങ്ങൾ കേട്ടിരിക്കുന്നു.
വായനക്കാരൻ 2017-07-14 08:49:51

തീയുണ്ടങ്കിലെ  പുക ഉണ്ടാകാറുള്ളൂ.  പണംകൊണ്ട് എന്തും സാധിക്കുന്ന കേരളത്തിൽ പണവും പ്രശ്തിയും ജന പിന്തുണയുമുള്ള ദിലീപിനെതിരെ എന്തുകൊണ്ട് പോലീസ് കേസ് ചാർജ് ചെയ്‌തു എന്ന ചോദ്യം നാം ചോദിക്കുക. പോലീസ് ആവശ്യമായ തെളിവുകൾ ശേഖരിച്ചതിന് ശേഷമാണ് അറസ്റ് ചെയ്‍തത്. കേസ് അന്വേഷണത്തിൽ പരിചയം സിദ്ധിച്ച ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥന്മാരാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്. അവരുടെ മുഴുവൻ ശ്രദ്ധയും കേസന്വേക്ഷണത്തിൽ ആയത്കൊണ്ട് മാത്രമാണ് ദിലീപിനെ അറസ്റ് ചെയ്യാൻ കഴിഞ്ഞത്

വായനക്കാരൻ പറഞ്ഞതുപോലെ കേരളത്തിൽ അനേകം സ്ത്രീകൾ ഇതുപോലെയുള്ള വമ്പന്മാരുടെ ഇരയായി ജീവിതം നശിച്ചവരും ഒടുക്കിയവരുമുണ്ട്. അതുപോലെ ഇത്തരക്കാരോട് ഏറ്റുമുട്ടാൻ കരുത്തില്ലാതെ വിഷാദരോഗം ബാധിച്ചു കഴിയുന്നവരുണ്ട്. അവർക്ക് തികച്ചും ഈ സംഭവം കരുത്തു നൽകുകയും അതുപോലെ സ്ത്രീകളുടെമേൽ ചാടിവീണ് അവമാനിച്ചിട്ട് രക്ഷപ്പെടാം എന്ന് ചിന്തിക്കുന്നവർക്ക് ഒരു മുന്നറിയിപ്പുമാണ്. ഇതിന് സഹായിച്ച പോലീസും അതുപോലെ മീഡിയായും (മീഡിയ ചെയ്യുന്നത് എല്ലാം ശരിയാണെന്ന് പറയുന്നില്ല)അഭിന്ദനം അർഹിക്കുന്നു

ശ്രീമതി. നമ്പ്യാർ പറഞ്ഞതുപോലെ ഭാര്യയെ ഉപേക്ഷിച്ചു ഇഷ്ടപ്പെട്ടവളെ വിവാഹം ചെയ്യിതിട്ടും ഉള്ളിൽ കിടക്കുന്ന വൈരത്തിന് യാതൊരു മാറ്റവും ഇല്ല. അത് കുമിഞ്ഞുകൂടി ഇപ്പോഴത്തെ ഈ അവസ്ഥക്ക് കാരണമായി. ഇത് നമ്മൾക്ക് എല്ലാം മാതൃക അയക്കാവുന്നതാണ്. അനാവശ്യമായ വൈരത്തെ മനസ്സിൽ നിന്നും നീക്കം ചെയ്യാൻ ശ്രമിക്കുക


Poojar 2017-07-17 11:29:31
P C George, Ms. Nambiar, Ms. Anitha.....pinne kure paid writers too...Ammaye thalliyalum randu paksham 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക