Image

നഴ്‌സുമാരുടെ പ്രക്ഷോഭം: തലയില്‍ മുണ്ടിട്ടു നടന്ന രാഷ്‌ട്രീയ നേതാക്കന്മാര്‍!

കെ.എം. റോയ്‌ Published on 03 March, 2012
നഴ്‌സുമാരുടെ പ്രക്ഷോഭം: തലയില്‍ മുണ്ടിട്ടു നടന്ന രാഷ്‌ട്രീയ നേതാക്കന്മാര്‍!
കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയപാര്‍ട്ടികളായ കോണ്‍ഗ്രസിന്റേയും സി.പി.എമ്മിന്റേയും അവരോടൊപ്പം നില്‍ക്കുന്ന മുന്നണി ഘടകകക്ഷികളുടേയും ബി.ജെ.പി.യുടേയും നേതാക്കള്‍ക്ക്‌ ഇപ്പോള്‍ ഒരു കാര്യം ബോധ്യമായിക്കഴിഞ്ഞിരിക്കുന്നു. തങ്ങള്‍ കണ്ണടച്ചുകളയുകയും അല്ലെങ്കില്‍ അനുഗ്രഹം നല്‍കുകയും ചെയ്‌താല്‍ ഈ സംസ്‌ഥാനത്ത്‌ ഏതു തൊഴിലാളികളേയും ജീവനക്കാരേയും ഏതു തൊഴിലുടമയ്‌ക്കും എത്രവേണമെങ്കിലും ചൂഷണം ചെയ്യാന്‍ കഴിയുമെന്നും അതിനെതിരേ ശബ്‌ദമുയര്‍ത്താന്‍ ആരും ഈ സംസ്‌ഥാനത്തുണ്ടാവുകയില്ലെന്നുമുള്ള കാര്യം.

കേരളത്തിലെ സ്വകാര്യാശുപത്രികളിലെ, പ്രത്യേകിച്ച്‌ പഞ്ചനക്ഷത്ര ആശുപത്രികളിലെ, നഴ്‌സുമാര്‍ ഈ രാഷ്‌ട്രീയ പാര്‍ട്ടികളുടെയൊന്നും യാതൊരു പിന്തുണയുമില്ലാതെ വിജയകരമായി നടത്തിയ, നടത്തിക്കൊണ്ടിരിക്കുന്ന പണിമുടക്കു സമരങ്ങള്‍ വിളിച്ചോതുന്നതു അതാണ്‌. കേരളത്തില്‍ ഏറ്റവും ഹീനമായ ചൂഷണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്ന നഴ്‌സുമാര്‍ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ എന്ന ഒരു അജ്‌ഞാത ട്രേഡ്‌ യൂണിയന്റെ നേതൃത്വത്തില്‍ ഏറ്റവും രഹസ്യമായി സംഘടിച്ചാണ്‌ ആശുപത്രി ഉടമകള്‍ക്കു സാവകാശം നല്‍കിയതിനുശേഷം പണിമുടക്ക്‌ സമരം ആരംഭിച്ചത്‌

മനുഷ്യസ്‌നേഹത്തേയും നീതിയേയുംകുറിച്ച്‌ രാപ്പകല്‍ വാതോരാതെ പ്രസംഗിക്കുന്ന െ്രെകസ്‌തവ ബിഷപ്പുമാരുടേയും മാതാ അമൃതാനന്ദമയിയുടേയും മറ്റും നേതൃത്വത്തിലുള്ള ആശുപത്രികളിലും മറ്റു ചില പഞ്ചനക്ഷത്ര ആശുപത്രികളിലുമാണു പെട്ടെന്നു പണിമുടക്കാരംഭിച്ചത്‌. ഒരു ഡോക്‌ടറാകുന്നതിനുള്ള മെഡിക്കല്‍ ഡിഗ്രി വിദ്യാഭ്യാസത്തിനു തുല്യമായ ബി.എസ്സി (നഴ്‌സിംഗ്‌) ഡിഗ്രി കോഴ്‌സ്‌ പാസായതിനുശേഷം ഈ ആശുപത്രികളില്‍ ജോലി ചെയ്‌തിരുന്ന ഒരു നഴ്‌സിനു പ്രതിമാസം നല്‍കിവന്ന ശമ്പളം രണ്ടായിരത്തി അഞ്ഞൂറു രൂപയും മറ്റുമായിരുന്നെന്നു കേള്‍ക്കുമ്പോള്‍ ലോകം ഞെട്ടിപ്പോകും.

മൂന്നോ നാലോ മണിക്കൂര്‍ വീട്ടുജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ ഇന്നു കേരളത്തില്‍ നാലായിരവും അയ്യായിരവും വേതനം കിട്ടും. നഴ്‌സിംഗ്‌ പഠനവും നടത്താതെ നാലാംക്ലാസും ഡ്രില്ലും മാത്രം പഠിച്ചിട്ടുള്ള സ്‌ത്രീകള്‍ വൃദ്ധന്മാരേയും രോഗികളേയും മറ്റും പരിചരിക്കാന്‍ വീടുകളില്‍ ഹോംനഴ്‌സുമാരായി ജോലി ചെയ്യുമ്പോള്‍ ഭക്ഷണത്തിനും താമസസൗകര്യത്തിനും പുറമെ ആറായിരവും ഏഴായിരവും രൂപയാണ്‌ കുറഞ്ഞത്‌ മാസം ശമ്പളം. അവിടെയാണു ബാങ്കുകളില്‍നിന്നും ആറു ലക്ഷവും ഏഴു ലക്ഷവും രൂപ വായ്‌പയെടുത്ത്‌ മൂന്നും നാലും വര്‍ഷം പഠിച്ച്‌ ഡിഗ്രിയെടുത്ത നഴ്‌സിനു രണ്ടായിരത്തി അഞ്ഞൂറു രൂപ ആശുപത്രി ഉടമകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്‌.

വിദ്യാഭ്യാസവായ്‌പയെടുത്ത തുക തിരിച്ചടയ്‌ക്കാന്‍ ആറായിരവും ഏഴായിരവും രൂപ വീതം ഓരോ മാസവും വേണ്ടിവരുന്ന നഴ്‌സാണു മനസാശപിച്ചുകൊണ്ട്‌ രണ്ടായിരത്തി അഞ്ഞൂറു രൂപ വാങ്ങി ജോലി ചെയ്‌തുകൊണ്ടിരുന്നത്‌. എന്തിനുവേണ്ടി അവര്‍ അങ്ങനെ തയാറായി എന്നു ചോദിച്ചാല്‍ മൂന്നോ നാലോ വര്‍ഷം ജോലി ചെയ്‌ത്‌ പരിചയം ലഭിച്ചാല്‍ ആ പരിചയ സര്‍ട്ടിഫിക്കറ്റുമായി ഏതെങ്കിലും വിദേശ രാജ്യത്തുപോയി ജോലി ചെയ്‌തു ചെയ്യുന്ന വേലയ്‌ക്കു ന്യായമായ ശമ്പളം വാങ്ങി ജീവിതം കെട്ടിപ്പടുക്കാമെന്നുള്ള ഏക പ്രതീക്ഷകൊണ്ടു മാത്രമാണതിനവര്‍ തയാറായതെന്നാണ്‌ അവരുടെ മറുപടി.

എന്തുകൊണ്ടു കേരളത്തിലെ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ഈ കിരാത ചൂഷണത്തിനെതിരേ മൗനമവലംബിച്ചു, അല്ലെങ്കില്‍ അതിനു ചൂട്ടുപിടിച്ചുകൊടുത്തു എന്നു ചോദിച്ചാല്‍ ഒരേയൊരു മറുപടിയേയുള്ളു. ഈ രാഷ്‌ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഈ ആശുപത്രികള്‍ ചികിത്സയുടെ കാര്യത്തില്‍ വലിയ സൗജന്യങ്ങള്‍ നല്‍കി അതിന്റെ മാനേജ്‌മെന്റ്‌ അവരെ പ്രീണിപ്പിച്ചുകൊണ്ടിരുന്നു എന്നതാണ്‌ ആ രഹസ്യം.

വെയിറ്റിംഗ്‌ഷെഡില്‍ ബസു കാത്തുനില്‍ക്കുന്ന യാത്രക്കാരേയും കവലകളില്‍ വായില്‍നോക്കി നില്‍ക്കുന്നവരേയും വരെ സംഘടിപ്പിച്ച്‌ യൂണിയനുകളുണ്ടാക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളാണു നഴ്‌സുമാരുടെ കാര്യത്തില്‍ മുഖംതിരിച്ചുകളഞ്ഞതെന്ന്‌ നാം ഓര്‍ക്കണം. ഏകാധിപത്യം കൊടികുത്തി വാഴുന്ന അറബ്‌ രാജ്യങ്ങളില്‍ സ്വാതന്ത്ര്യബോധത്തിന്റെ ഒരു വസന്തം വിരിയിക്കാന്‍ കമ്പ്യൂട്ടറിലെ ഫേസ്‌ ബുക്കിലും ട്വിറ്ററിലും കൂടി ജനങ്ങള്‍ സംഘടിച്ചതുപോലെയാണു കേരളത്തിലെ സ്വകാര്യാശുപത്രി നഴ്‌സുമാര്‍ സംഘടിച്ച്‌ സമരത്തിനിറങ്ങിയതെന്നതാണ്‌ കൗതുകകരമായ കാര്യം. രാഷ്‌ട്രീയപാര്‍ട്ടികള്‍ ആശുപത്രിയുടമകളുടെ ശിങ്കിടികളായി മാറിയാല്‍ പിന്നെ ഇതല്ലേ ഒരു മാര്‍ഗമുള്ളൂ? സ്വകാര്യാശുപത്രികളില്‍ നടക്കുന്ന നഗ്‌ന ചൂഷണത്തെപ്പറ്റി ചില മുഖ്യധാരാ പത്രങ്ങള്‍ ചില ലേഖനപരമ്പരകള്‍ നേരത്തെ എഴുതിയതാണ്‌. പക്ഷേ ഉറക്കം നടിച്ചുകിടക്കുന്ന രാഷ്‌ട്രീയ നേതാക്കളുടെ കണ്ണുകളൊന്നു തുറപ്പിക്കാന്‍ അവയ്‌ക്കു കഴിഞ്ഞില്ല.

ഒടുവില്‍ വ്യാപകമായ പണിമുടക്കുണ്ടായപ്പോള്‍ സ്വകാര്യാശുപത്രി ഉടമകള്‍ ഞടുങ്ങി
(Mangalam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക