Image

അമ്മ എന്ന പേരുമാറ്റൂ (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)

Published on 12 July, 2017
അമ്മ എന്ന പേരുമാറ്റൂ (കണ്ടതും കേട്ടതും: ബി.ജോണ്‍ കുന്തറ)
'അമ്മ എന്ന് ഞാനിവിടെ ഉദ്ദേശിക്കുന്ന വാക്ക് നാം സാധാരണ കേള്‍ക്കുന്ന 'അമ്മ’ എന്നപരിശുദ്ധിയുള്ളവാക്കല്ല, ആവാക്കിനെ അവഹേളിക്കുന്ന 'അസോസിയേഷന്‍ ഓഫ് മലയാളം ആര്‍ട്ടിറ്റ്‌സ്' ദയവുചെയ്ത് ഇതിന്റെ ഭാരവാഹികള്‍ ഈപാവനമായ പദത്തെദുര്യോഗപ്പെടുത്തുന്നത് അവസാനിപ്പിക്കുക. നിങ്ങളുടെ ഗുണ്ടാ സംഘടനയ്ക്ക് വേറെ പേരുനല്‍കൂ .

.'അമ്മ ഇന്നും ഞങ്ങളുടെ നിഘണ്ടുവില്‍ ഒരുസ്ത്രീരൂപമാണ്. ആ ഒരുസ്ത്രീ ഈസംഘടനയുടെ ഒരംഗം, ക്രൂരമായ ിമാനഹാനിക്കു ഇരയായപ്പോള്‍ ഈ 'അമ്മ എന്ന കൂട്ടുകെട്ട് ആരെ തുണച്ചു എവിടെഒളിച്ചു?

ഒരുനടിയെ ആരോ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെട ുത്തി ആരെ ങ്ങങ്ങള്‍ റെക്കോര്‍ഡ് ചെയ്തു ഈ വാര്‍ത്ത കഴിഞ്ഞ ഫെബ്രുവരി അവസാനംപുറത്തുവന്നു. ആനടിയുടെ നെഞ്ചുറപ്പ് ഈ സംഭവം പോലീസിലെത്തിച്ചു .ഈസമയം ഈ ലേഖകന്‍ കേരളത്തിലുണ്ട്.

ഈസംഭവം പോലീസന്വേഷണത്തില്‍ വരുകയും പ്രതികള്‍ പിടിക്കപ്പെടുകയും ചെയ്തു. അന്നുതന്നെ പലേവൃത്തങ്ങളില്‍ നിന്നും ഇതിനിരയായ നടിയില്‍നിന്നും, ഈആക്രമണത്തിന്റെ സൂത്രധാരകന്‍ ആരെന്നും എന്തിനെന്നും എന്നുമുള്ള സംശയീസംസാരവിഷയം ആയിരുന്നു.

മാര്‍ച്ചു രണ്ടാം തിയതി ഞാന്‍ ഈ സംഭവത്തെ ആസ്പദമാക്കി ഒരു ലേഘനം ഇ- മലയാളിയില്‍ എഴുതിയിരുന്നു അതില്‍ ദിലീപിന്റെ പേരുപറയാതെ ഒരുപ്രമുഖനടന്‍ ഇതിന്റെ പിന്നില്‍പ്രവര്‍ത്തിച്ചു എന്നുരേഖപ്പെടുത്തി. കൂടാതെ ഈ അധിക്ഷേപം നടത്തിയ സുനി എന്ന ആള്‍ സിനിമാലോകത്തെ എന്നുമാത്രമല്ല മാനഭംഗം സംഭവിച്ച നടിക്കുവരെ സുപരിചിതനായ വ്യക്തി.

അന്നും ദിലീപിന്റെ പേര് ഈസംഭവവുമായി ബന്ധപ്പെടുത്തി പുറത്തു സംസാരം നടന്നിരുന്നു.പോലീസ് കുറ്റം ചുമത്താതിരുന്നതിനാല്‍ ഞാനടക്കം എല്ലാവരും ഒരുപ്രമുഖനടന്‍ എന്നുമാത്രമേ മാധ്യമങ്ങളില്‍ സൂചിപ്പിച്ചുള്ളു.

സിനിമാപ്രവര്ത്തന തലത്തിലുള്ള പലര്‍ക്കും നടി അടക്കം, ഈകുറ്റകൃത്യം നടത്തിയ പിടിക്കപ്പെട്ട പള്‍സര്‍ സുനി എന്നമനുഷ്യന്‍ ഒരപരിചിതനല്ല എന്ന വാര്‍ത്ത അന്നൊരു രഹസ്യമല്ല. ഇയാള്‍ െ്രെഡവറായിട്ടും മറ്റു പലരീതികളിലും ഏതാനും നടന്മാര്‍ക്കുവേണ്ടി മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. പലേവൃത്തികേടുകളും ഇയാള്‍ സിനിമാക്കാര്‍ക്കു വേണ്ടി ചെയ്തിട്ടുണ്ട്.

സിനിമാരംഗത്തെ ഗുണ്ടായിസവും പണത്തിന്റെ ലഹരിയില്‍ നടീനടന്മാരും സംവിധായകരും നിര്‍മ്മാതാക്കളും നടത്തുന്ന വേണ്ടാതീനങ്ങള്‍ പുറത്തുവരുന്നില്ല എന്നുമാത്രമേയുള്ളു. പലരേയും വളര്‍ത്തുന്നതിനും കുത്തുപാള എടുപ്പിക്കുന്നതിനും ഇവര്‍ക്ക് ശക്തിയുണ്ട് ചെയ്തിട്ടുണ്ട്. ഒരുദാഹരണമാണ് മരിച്ചുപോയതിലകന്‍ എന്നനടന്‍.

മലയാളസിനിമകണ്ടിട്ടുള്ള മികച്ചനടന്മാരുടെ മുന്‍പന്തിയിലിരുന്ന ഒരു നടന്‍ഈ 'അമ്മ എന്നസംഘടനയുടെ താളങ്ങള്‍ക്കുതുള്ളാന്‍ മടിച്ചു പരിണിതഫലമോ ഇന്നുപൊതുജനം പൂജിക്കുന്ന മെഗാസ്റ്റാറുകളടക്കം തിലകനെ അവഗണിച്ചുനശിപ്പിക്കുന്നതിനു ശ്രമിച്ചു.
ഇതുപോലുള്ള കഥകള്‍പറയുന്ന ഒരുപാടുസംവിധായകരും, നിര്‍മാതാക്കളും പൊങ്ങിവരുവാന്‍ ശ്രമിച്ചനടീനടന്മാരും ധാരാളമുണ്ട്.

പ്രമുഖനടന്‍മാര്‍ക്ക് ഇവര്‍ പണം മുടക്കി നിര്‍മ്മിച്ചിട്ടുള്ള ഫാന്‍ ക്ലബുകള്‍ എന്തിനെന്നാല്‍ തീയേറ്ററുകളില്‍ ആളുകളെവിട്ടു കൂവിച്ചും കൈകൊട്ടിപ്പിച്ചും ഒരുസിനിമയുടെ വിജയവുംപരാജയവു ംസൃഷ്ടിക്കുന്നതിന്.

മലയാള സിനിമാലോകത്തിന്റേയും വ്യവസായത്തിന്റേയും മൂല്യങ്ങളിലുള്ള തകര്‍ച്ച ഈയടുത്ത ദിനങ്ങളില്‍ നാം കേള്‍ക്കുന്നുകാണുന്നു. മലയാളികളെമൊത്തം ഈ സിനിമാകച്ചവടക്കാര്‍ പലേ വേഷങ്ങളില്‍ അപമാനിക്കുന്ന സംഭവങ്ങളാണ് നമ്മുടെമുന്‍പില്‍ അരങ്ങേറിയത്.

നടീനടന്മാരെ തികഞ്ഞധിക്കാരികളും കപടനാട്യക്കാരുംഒക്കെ ആക്കിമാറ്റിയതില്‍ പൊതുജനവുംപങ്കുവഹിച്ചിട്ടുണ്ട്. കാലങ്ങളായി നടീനടന്മാരില്‍ രൂപാന്തിരപ്പെട്ട ഒരുസ്വഭാവ മാണിത്. സത്യനും നസീറുമൊക്കെ സിനിമാലോകത്തു പ്രവര്‍ത്തിച്ചിരുന്ന സമയം ഒന്ന്പരിശോധിക്കൂ.

ആകാലഘട്ടങ്ങളില്‍ സിനിമാലോകവും പ്രേക്ഷകരും, പൊതുജനതയും എല്ലാംതമ്മില്‍ പരസ്പരംബഹുമാ നിച്ചിരുന്നു. ഏതുവിധേയയുംപണമുണ്ടാക്കണം എന്നുമാത്രമായിരുന്നില്ല ഇവരുടെ ലക്ഷ്യം.

അടുത്ത സമയം ഈ 'അമ്മ എന്നസംഘടനയുടെ യോഗത്തില്‍ നാം കണ്ടു നടി ആക്രമിക്ക െപ്പട്ട വിഷയംപൊങ്ങിവന്നു പ്രസിഡന്‍റ്റിനൊപ്പം തലക്കലിരുന്ന പ്രമുഖനടന്മാര്‍ ചിലര്‍ഒന്നുമറ ിയാത്തതുപോലെ മിഴിച്ചിരുന്നു മറ്റുപലര്‍ചോദ്യം ചോദിച്ച മാധ്യമക്കാരോട് തട്ടിക്കയറുകയും മറ്റു നടിമാരെ അവഹേളിക്കുന്ന രീതിയില്‍സംസാരിക്കുകയും ചെയ്തു.

തങ്ങള്‍ രക്ഷിക്കുവാന്‍ ശ്രമിച്ച നടന്‍ അറസ്റ്റിലായി എന്നറിഞ്ഞപ്പോള്‍ ഇവരെല്ലാം ചമയങ്ങള്‍ വേറെ ധരിച്ചുഅഭിനയംമാറ്റി. 'അമ്മ മുതലക്കണ്ണീരു മൊഴിക്കി നടക്കുന്നു. ഇതൊന്നും ആരുംകാണുന്നില്ല എന്നു ആരുംധരിക്കേണ്ട. കോണ്‍ഗ്രസ് നേതാവ്വി.എം. സുധീരനെപോലുള്ളവര്‍ 'അമ്മ എന്നപ്രസ്ഥാനം പിരിച്ചുവിടണം എന്നാവശ്യപ്പെടുന്നുണ്ട്. ഈ താരാരാധന അവസാനിപ്പിച്ച് പൊതുജനവും രംഗത്തു വന്ന് ഇപ്പോള്‍ കുപ്പക്കുഴിയില്‍ കിടക്കുന്ന സിനിമ എന്ന കലാരൂപത്തെ രക്ഷപ്പെടുത്തുക.
Join WhatsApp News
വിദ്യാധരൻ 2017-07-12 09:37:36

അമ്മ”

അമ്മേ നിൻ മിഴിനീര് കണ്ടുമെൻ
മനമെന്തെ അലിയാതെ പോയത്
കരിങ്കല്ലിൽ കുരുത്തൊരു വിഗ്രഹം
പോലെൻ ഹൃദയമെന്തേ വിങ്ങാതെവിതുമ്പാതെ പോയത് .
തീരാവ്യഥിതൻ ശയ്യയിൽ കിടന്നിട്ടും
എന്നെ വളർത്തുവാൻ കൊയ്ത്തരു-
വാളുമായി വയലിലേക്കിറങ്ങി നീ
നിന്റെ രോദനം കേട്ടുമടുത്ത സൂര്യൻ
കൺചിമ്മി കൂരുട്ടിലാഴ്ത്തി ഭൂമിയെ
നിന്റെ കഷ്ടതകൾ കണ്ടുമടുത്തൊ-
രാകാശവും കണ്ണുനീർ പൊഴിച്ചു
നിന്റെ ശിരസിലെ ഭാരമൊന്നിറക്കി വെയ്ക്കാൻ
നിനക്കിത്തിരി കുളിർ തെന്നൽ പകരാൻ
വഴിയരുകിൽ അരയാൽ തണൽ വിരിച്ചു നിന്നു
നിന്റെ തളർന്ന കിടപ്പുകണ്ടും ഈ പുത്ര –
ഹൃദയമെന്തേയുരുകാതെ പോയത്
എൻ മനം മാത്രമെന്തേയുടയാതെ പോയത്
ഇന്നു ഞാൻ നിന്നെയറിയുന്നമ്മേ
നിന്നോട് ഞാനന്നു ചെയ്ത ദ്രോഹങ്ങൾ
തിരിച്ചെന്നോടെൻ പുത്രമാർ ചെയ്തപ്പോൾ
നിൻ കഷ്ടതകളെന്നിൽ നിറഞ്ഞപ്പോൾ
വഴിയമ്പലത്തൊരാശ്രയമില്ലാതെ കിടന്നപ്പോൾ
സ്നേഹത്തിൻ താരാട്ടുപാട്ടുമായി
ഇടനെഞ്ചിൽ നീ നിറയുന്നമ്മേ…….

(കവി : മനു പാറക്കല്‍)

James Mathews, Chicago 2017-07-13 11:42:46
മക്കളിൽ ആരെങ്കിലും പിഴയായി എന്നും പറഞ്ഞു 'അമ്മ എന്ന പേര് മാറ്റാൻ നല്ല ലേഖനങ്ങൾ എഴുതുന്ന താങ്കൾ പറയുന്നത് ശരിയാണോ? എന്തെങ്കിലും കേൾക്കുമ്പോൾ എടുത്ത് ചാടുന്ന സ്വഭാവം അമേരിക്കൻ മലയാളിക്കുണ്ട്. ദിലീപിനെ ക്രൂസിക്കാൻ കുന്തരയടക്കം എത്ര പേരാ മുന്നിൽ. ദിലീപ് നിങ്ങൾക്ക് എന്ത് ചെയ്തു.എത്രയോ ഘോരരായ കൊലയാളികൾ, പീഡനവീരക്കാർ  കേരളത്തിലുണ്ട് . അവരെ ശിക്ഷിക്കാൻ മുന്നോട്ട് വരൂ. ദിലീപിന്റെ മേൽ കുതിര കയറാൻ എളുപ്പം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക