Image

ബാഷര്‍ അല്‍ ആസാദിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി ഒബാമ

Published on 02 March, 2012
ബാഷര്‍ അല്‍ ആസാദിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി ഒബാമ
വാഷിംഗ്ടണ്‍: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി ബറാക്ക് ഒബാമ. ഒരു അറ്റ്‌ലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് സിറിയന്‍ ഭരണകൂടത്തിന് പരസ്യമായ താക്കീത് നല്‍കിയത്. 

കണക്കൂകൂട്ടല്‍ അനുസരിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും ആസാദിന്റെ പതനം ഉറപ്പാണെന്നും എപ്പോഴെന്ന് മാത്രമേ ചോദ്യമുള്ളുവെന്നും ഒബാമ പറയുന്നു. ആഗോള രാജ്യങ്ങളുമായി ചേര്‍ന്ന് ഇത് എത്രയും വേഗം പ്രാവര്‍ത്തികമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിറിയയ്‌ക്കെതിരായ നടപടി ലിബിയയിലെ അത്ര എളുപ്പമാകില്ലെന്നും ഒബാമ അഭിമുഖത്തില്‍ സമ്മതിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക