Image

കടലിലെ കൊലപാതകം: ഇറ്റലിയെ ഇന്ത്യ മാനിക്കണമെന്ന് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി

Published on 02 March, 2012
കടലിലെ കൊലപാതകം: ഇറ്റലിയെ ഇന്ത്യ മാനിക്കണമെന്ന് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി
റോം: മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ ഇറ്റലിയെ ഇന്ത്യ മാനിക്കണമെന്ന് ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ജിയാംപോലോ ഡി പോല.

ഇന്ത്യയോടും ഇന്ത്യയിലെ ജനങ്ങളോടും ഇറ്റലിക്ക് ഏറെ ബഹുമാനമുണ്ട്. തുല്യമായ ബഹുമാനം ഇന്ത്യ ഇറ്റലിയോടും നിയമവ്യവസ്ഥയോടും അന്താരാഷ്ട്ര നിയമങ്ങളോടും കാട്ടണമെന്നും ജിയാംപോലോ ഡി പോല റോമില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ അങ്ങേയറ്റം കഠിനമായ ഈ വെല്ലുവിളി അതിജീവിക്കുന്ന ഇറ്റാലിയന്‍ നാവികര്‍ മാതൃകയാകുമെന്നും മന്ത്രി പറഞ്ഞു. വേദനാജനകമായ ഈ സംഭവം അന്താരാഷ്ട്ര നിയമമനുസരിച്ച് പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇറ്റാലിയന്‍ സൈനികരെ തീര്‍ച്ചയായും ഇറ്റലിയില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ഏകപക്ഷീയമായി വിചാരണ നടക്കാന്‍ പാടില്ലെന്നും നാവികസേനാ മേധാവി അഡ്മിറല്‍ ലിയുഗി ബിനേലി മാന്റേലി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക