Image

പ്രായവിവാദം: സുപ്രീംകോടതി കേസ് അവസാനിപ്പിച്ചത് കാര്യക്ഷമമായല്ലെന്ന് സൈനിക മേധാവി

Published on 02 March, 2012
പ്രായവിവാദം: സുപ്രീംകോടതി കേസ് അവസാനിപ്പിച്ചത് കാര്യക്ഷമമായല്ലെന്ന് സൈനിക മേധാവി
ന്യൂഡല്‍ഹി: പ്രായവിവാദം സംബന്ധിച്ച് താന്‍ നല്‍കിയ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചത് കാര്യക്ഷമമായല്ലെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗ്. ഔട്ട് ലുക്ക് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സൈനിക മേധാവി ഇക്കാര്യം തുറന്നുപറയുന്നത്. ഇതില്‍ തനിക്ക് നിരാശയുണ്‌ടെന്നും വി.കെ. സിംഗ് അഭിമുഖത്തില്‍ പറയുന്നു. 

എന്നാല്‍ പ്രശ്‌നത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സൈനിക മേധാവിയെന്ന നിലയില്‍ സൈന്യത്തോട് തനിക്ക് കടപ്പാടുണ്ട്. അതുകൊണ്ടുതന്നെ താന്‍ തുടങ്ങിവച്ച ജോലികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സൈന്യത്തിന്റെ താല്‍പര്യങ്ങളാണ് പരമപ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക