Image

ജി20 ഉച്ചകോടിക്ക് നിരാശാജനകമായ അന്ത്യം

Published on 10 July, 2017
ജി20 ഉച്ചകോടിക്ക് നിരാശാജനകമായ അന്ത്യം

ഹാംബുര്‍ഗ്: വ്യാപാര കരാറും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ ഇളവ് നല്‍കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്നദ്ധമായിട്ടും കടുത്ത നിലപാടുകളില്‍ കടുകിട മാറ്റം വരുത്താതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മടങ്ങി. ജി20 ഉച്ചകോടിക്ക് പ്രതീക്ഷിച്ചതുപോലെ നിരാശാനകമായ അന്ത്യം.

ഇതിനിടെ, ട്രംപിന്റെ നിലപാടുകള്‍ ചെറുതെങ്കിലും അസ്വാസ്ഥ്യജനകമായ പിന്തുണകള്‍ ഉയര്‍ന്നു തുടങ്ങുന്നതും യൂറോപ്പിന് അശുഭ വാര്‍ത്തയാകുന്നു. പാരീസ് ഉടന്പടി അംഗീകരിക്കുമെന്ന് ഉറപ്പൊന്നും പറയാനാകില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. യൂറോപ്പിലെ ഒന്നിലേറെ അയല്‍ക്കാരുമായ പല വിഷയങ്ങളില്‍ തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇതിലേക്കു കൂടി വലിച്ചിഴയ്ക്കാനാണ് ഉര്‍ദുഗാന്‍ ശ്രമിക്കുന്നത്. ഇതിനിടെ സുപ്രധാന ചര്‍ച്ചയ്ക്കിടെ ട്രംപ് എഴുന്നേറ്റു പോയതും, മകള്‍ ഇവാങ്ക അദ്ദേഹത്തിന്റെ കസേരയില്‍ കയറിയിരുന്നതും മറ്റു നേതാക്കളെ അസ്വസ്ഥരാക്കി. 

വ്യക്തമായ പൊതു പ്രസ്താവന പോലും പുറപ്പെടുവിക്കാന്‍ കഴിയാതെയാണ് ഉച്ചകോടി സമാപിച്ചിരിക്കുന്നത്. പാരീസ് ഉടന്പടിയുടെയും സ്വതന്ത്ര വ്യാപാര കരാറിന്റെയും കാര്യത്തില്‍ യുഎസിന്റെ നിലപാടുകള്‍ തത്വത്തില്‍ അംഗീകരിക്കുന്ന തരത്തില്‍ പ്രസ്താവന തയാറാക്കിയതോടെ ഇതിന് പൊതു സ്വഭാവം നഷ്ടപ്പെടുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
Politico 2017-07-10 12:47:32

ലോകത്തിൽ നിന്ന് ഒറ്റപ്പെട്ടു നിന്നുകൊണ്ട് അമേരിക്കയെ ഗ്രേറ്റ് ആക്കാം എന്ന് വിശ്വസിക്കുന്ന ഒരു ഉദ്ധണ്ടനെയാണ് അമേരിക്കയിലെ വിവരം ഇല്ലാത്ത കുറെ ജനം തിരഞ്ഞെടുത്ത് പ്രസിഡണ്ടാക്കിയത്  (എല്കെട്രൽവോട്ട് എന്ന ഒരു ഏടാകൂടം ഇല്ലായിരുന്നെങ്കിൽ ഈ ശല്യം ഒരിക്കലും അധികാരത്തിൽ വരില്ലായിരുന്നു). സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ട് ജീവിതം ഗ്രെറ്റാക്കാം എന്ന് വിഷ്വസിക്കുന്ന ഒരു വ്യക്തിയുടെ ദൂരകാഴച എത്രമാത്രം എന്ന് ചിന്തിക്കുന്ന ഓരോ വ്യക്തിക്കും മനസിലാകും. പണമുള്ളവൻ (എങ്ങനെ പണം ഉണ്ടായി എന്നത് പ്രശനമല്ല) എല്ലാം ബുദ്ധിമാൻമാരും ബാക്കിയുള്ളവർ വിഡ്ഢികളും എന്ന് ധരിക്കുന്നവർ തികച്ചും കിഡ്നിയാണ് ബ്രെയിൻ എന്ന് കരുതുന്നവരാണ്.  അമേരിക്കയുടെ ധനം എന്ന് പറയുന്നത് ട്രംപിനെപ്പോലെ വെട്ടിപ്പും തട്ടിപ്പും ഉപയോഗിച്ച് ഉണ്ടാക്കിയതല്ലായെന്ന് അന്വേഷിച്ചാൽ അറിയാൻ കഴിയും.   ലോകത്തിലുള്ള സർവ്വ രാഷ്ട്രങ്ങളും ആഗോളവത്ക്കരണത്തിന്റെ മാർഗ്ഗത്തിലൂടെ പുരോഗതിയുടെ മാർഗ്ഗം തേടുമ്പോൾ വിഡ്ഢിയായ ഇയാൾ സ്വന്ത രാജ്യത്തിന്റെ താത്‌പര്യത്തേക്കാൾ സ്വാർത്ഥമായ അയാളുടെ ലക്ഷ്യങ്ങൾ പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ്. ഇന്ന് പറയുന്നതല്ല നാളെ പറയുന്നത് നാളെ പറയുന്നതല്ല മറ്റെന്നാൾ പറയുന്നത് എന്ന തരത്തിലുള്ള ഒരു നേതാവിന് സ്വന്ത സ്ഥാപനത്തെപ്പോലും വിജയകരമായി കൊണ്ടുപോകാൻ സാധിക്കിയില്ല. എനിക്കറിയാം ഇപ്പോൾ ചില പമ്പര വിഡ്ഢികളായ മലയാളികൾ ചാടിവീഴും അയാൾ വിജയശ്രീലാളിതനായ ഒരു ബിസിനസ്കാരനാണെന്ന് പറഞ്ഞു. ആർക്കറിയാം അയാളുടെ പണത്തിന്റെ പിന്നില്ലെ ഊടുവഴികൾ? അയാൾക്കും അയാളുടെ കാബിനെറ്റിലുള്ളവർക്കും റഷ്യയുമായുള്ള ബന്ധം എന്നും സംശയാസ്പതമാണ്. അമേരിക്കയുടെ ഇലക്ഷൻ റഷ്യൻ ചാരന്മാർ അട്ടിമറിക്കാൻ ശ്രമിച്ചിട്ടും അത് അവഗണിച്ചു പൂട്ടിനെന്ന അയാളുടെ ബോസ്സിന്റെ മുന്നിൽ അയാൾ എന്തിന് വിധേയത്തോടെ നിന്ന് അയാൾ പറഞ്ഞത് മുഴുവൻ കേട്ട് മടങ്ങി?

ഉച്ചകോടിയിൽ ഇയാൾ അമേരിക്കയെ അപമാനിച്ചു മടങ്ങുകയായിരുന്നു. അയാളുടെ ലോയൽറ്റി റഷ്യയോടാണ്. കാരണം അയാളുടെ ടാക്സ് റിട്ടേൺ ഒരു പക്ഷെ പൂട്ടിന്റെ കൈയിലായിരിക്കും. അത് പുറത്തുവിട്ടാൽ അയാളുടെ പച്ച കള്ളങ്ങൾ പലതും പുറത്തുവരും. ഒരു രാജ്യത്തിന്റെ പ്രസിഡണ്ടാകാൻ  യാതൊരു യോഗ്യതയും ഇല്ലാത്തവെനെന്ന ഭൂരിപക്ഷത്തിന്റെ നിഗമനത്തോട് യോചിക്കുന്നു .  ട്രംപിനെ  തിരഞ്ഞെടുത്തവരുടെ വിവരക്കേടിന്റെ ഫലമാണ് ഇപ്പോൾ പാസാകാതെ കിടക്കുന്ന റിപ്പീൽ ആൻഡ് റീപ്ലേസ് ഒബ്‌മാമ കെയർ. ഒബമാകെയറിന്റെ ബെനിഫിറ്റ് കൈപ്പറ്റി ട്രംപിന് വോട്ടു ചെയ്യത ഒരു പറ്റം പമ്പര വിഡ്ഢികൾക്ക് കിട്ടിയ തിരിച്ചടിയാണ് സ്വന്തം പാർട്ടിയിൽ തന്നെ പിളർപ്പിക്കുണ്ടാക്കി, അഹോരാത്രം നശിപ്പിക്കാൻ ശ്രമിക്കുന്ന ഒബാമ കെയർ .

ഇവന് ഉച്ചകോടിയല്ല ഉച്ചഭ്രാന്താണ്, അമേരിക്കൻ സൈക്കാട്ടാറിക്ക് അസോസിയേഷൻ പറഞ്ഞതുപോലെ

മതവും രാഷ്ട്രീയവും സാധാരണക്കാരന്റെ രക്തം കുടിച്ചു ചീർക്കുന്ന രക്ത അട്ടകളാണ്. അവരെ സപ്പോർട്ട് ചെയ്യുന്ന അവനെ രാജാവാക്കു എന്ന് ഒരു നിമിഷവും ക്രൂശിക്ക എന്ന് പറയുന്ന നിരുപദ്രവികളായ പമ്പര വിഡ്ഢികളും

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക