Image

കേസ് കാര്യക്ഷമമായി അവസാനിപ്പിച്ചില്ലെന്ന് സിങ്

Published on 02 March, 2012
കേസ് കാര്യക്ഷമമായി അവസാനിപ്പിച്ചില്ലെന്ന് സിങ്
ന്യൂഡല്‍ഹി: പ്രായവിവാദം സംബന്ധിച്ച തനിക്കെതിരായ കേസ് സുപ്രീംകോടതി അവസാനിപ്പിച്ച രീതി കാര്യക്ഷമമായില്ലെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ.സിങിന്റെ വിമര്‍ശം. ഒരു മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജനറല്‍ സിങ് സുപ്രീംകോടതിയുടെ വിധി പ്രസ്താവത്തെ പരസ്യമായി വിമര്‍ശിച്ചത്. 

ഇക്കാര്യത്തിലുള്ള നിരാശയും അഭിമുഖത്തില്‍ സിങ് മറച്ചുവെച്ചില്ല. പ്രായവിവാദം സംബന്ധിച്ച വിഷയത്തില്‍ രാജിവെക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വി.കെ.സിങ് വ്യക്തമാക്കി. സൈനിക മേധാവി എന്ന നിലയില്‍ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ തനിക്കുണ്ട്. 

പൂര്‍ത്തീകരിക്കേണ്ട ചുമതലകള്‍ ധാരാളമുണ്ട്. അതിനാല്‍ രാജിവെക്കാന്‍ ഉദ്ദേശിക്കുന്നില്ലഅദ്ദേഹം പറഞ്ഞു. കേസിലെ പല വിഷയങ്ങളും പരാമര്‍ശിക്കാതെ ആശയക്കുഴപ്പമുണ്ടാക്കുന്ന തരത്തിലാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചതെന്നും ഔട്ട്‌ലുക്ക് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ കരസേനാ മേധാവി തുറന്നടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക