Image

സെന്‍കുമാര്‍ പ്രസ്‌താവനയിറക്കുന്നത്‌ സംഘപരിവാറിന്‌ വേണ്ടിയെന്ന്‌ എം.ഐ ഷാനവാസ്‌ എം.പി

Published on 09 July, 2017
 സെന്‍കുമാര്‍ പ്രസ്‌താവനയിറക്കുന്നത്‌ സംഘപരിവാറിന്‌ വേണ്ടിയെന്ന്‌ എം.ഐ ഷാനവാസ്‌ എം.പി

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി എം.ഐ ഷാനവാസ്‌ എം.പി.അന്ധമായ വര്‍ഗീയതയുടെ തടവറയിലാണ്‌ സെന്‍കുമാറെന്നും മതസ്‌പര്‍ധ വളര്‍ത്തുന്നതിന്‌ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ഷാനവാസ്‌ ആവശ്യപ്പെട്ടു. സംഘപരിവാറിന്‌ വേണ്ടിയാണ്‌ സെന്‍കുമാര്‍ പ്രസ്‌താവനയിറക്കുന്നതെന്നും ഷാനവാസ്‌ പറഞ്ഞു.

ഇസ്ലാമിക്‌ സ്റ്റേറ്റും ആര്‍.എസ്‌.എസും തമ്മില്‍ യാതൊരു താരതമ്യവും ഇല്ലെന്നായിരുന്നു ടി.പി സെന്‍കുമാറിന്റെ വാദം. മതതീവ്രവാദമെന്ന്‌ പറയുമ്പോള്‍ ആര്‍.എസ്‌.എസ്‌ ഇല്ലേ എന്ന്‌ ചോദിക്കുന്നതില്‍ കാര്യമില്ലെന്നും ഐ.എസും ആര്‍.എസ്‌.എസും തമ്മില്‍ ഒരു താരതമ്യവുമില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

ആര്‍.എസ്‌.എസ്‌ ദേശവിരുദ്ധ സംഘടനയല്ലെന്നും ദേശീയയ്‌ക്ക്‌ എതിരായ മതതീവ്രവാദത്തെയാണ്‌ നേരിടേണ്ടതെന്നും സമകാലിക മലയാളത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ സെന്‍കുമാര്‍ പറഞ്ഞിരുന്നു.
കേരളത്തിലെ മത തീവ്രവാദത്തെ നിയന്ത്രിക്കാന്‍ മുസ്ലിം സമുദായത്തിനുള്ളില്‍ നിന്നുതന്നെ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ടി.പി സെന്‍കുമാര്‍ പറഞ്ഞിരുന്നു.

കേരളത്തില്‍ നൂറ്‌ കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 മുസ്ലിം കുട്ടികളാണ്‌. ജനസംഖ്യാ ഘടന ഈ രീതിയില്‍ പോയാല്‍ ഭാവിയില്‍ വരാന്‍ പോകുന്നത്‌ ഏതു രീതിയിലുള്ള മാറ്റമായിരിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ ചോദിച്ചിരുന്നു.
Join WhatsApp News
കീലേരി ഗോപാലന്‍ 2017-07-09 06:17:12
അപ്പോള്‍ ആര്‍. ബാലകൃഷ്ണ പിള്ളയോ? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക