Image

ഹൗസ്‌ ഓഫ്‌ പ്രഷ്യ അമൂല്യരത്‌നം വില്‍ക്കുന്നു

ജോസ്‌ കുമ്പിളുവേലില്‍ Published on 02 March, 2012
ഹൗസ്‌ ഓഫ്‌ പ്രഷ്യ അമൂല്യരത്‌നം വില്‍ക്കുന്നു
ബര്‍ലിന്‍: ചരിത്രപ്രാധാന്യമുള്ള ബ്യൂ സാന്‍സി എന്ന രത്‌നം ഹൗസ്‌ ഓഫ്‌ പ്രഷ്യ വില്‍ക്കുന്നു. കഴിഞ്ഞ അന്‍പതു വര്‍ഷത്തിനിടെ നാലു തവണ മാത്രം പൊതു പ്രദര്‍ശനത്തിനു വച്ച അപൂര്‍വരത്‌നമാണിത്‌. 172 ല്‍ ഹെല്‍സിങ്കി, 1985 ഹാംബുര്‍ഗ്‌, 2001 പാരീസ്‌ 2004 മ്യൂണിക്‌ എന്നിവിടങ്ങളിലാണ്‌ പൊതുപ്രദര്‍ശനത്തിന്‌ വേദിയൊരുക്കിയത്‌.

അവസാനത്തെ ജര്‍മന്‍ കൈസറുടെ വംശപരമ്പരയില്‍പ്പെട്ട ജോര്‍ജ്‌ ഫ്രെഡറിക്‌ രാജകുമാരന്റെ അവകാശമായിരുന്നു ഈ മുപ്പത്തഞ്ചു കാരറ്റ്‌ രത്‌നം. കഴിഞ്ഞ നാലു നൂറ്റാണ്‌ടുകള്‍ക്കിടെ യൂറോപ്പിലെ പല പ്രമുഖ രാജ്ഞിമാരുടെയും കിരീടത്തില്‍ ഇതു സ്ഥാനം പിടിച്ചിട്ടുണ്‌ട്‌.

സോത്തെബൈയാണ്‌ രത്‌നം ലേലം വിളിക്കുന്നത്‌. മേയില്‍ ജനീവയിലായിരിക്കും ലേലം. രണ്‌ടു മില്യനും നാലു മില്യനുമിടയില്‍ വില പ്രതീക്ഷിക്കുന്നു. 22.78 മില്ലീമീറ്റര്‍ പൊക്കവും 19.58 മില്ലീമീറ്റര്‍ വീതിയും 10.98 മില്ലീമീറ്റര്‍ നീളവും ഇതിനുണ്‌ട്‌.

ഇത്‌ മോതിരത്തില്‍ ധരിക്കാന്‍ കഴിയില്ല. നെക്‌ലേസില്‍ അണിയുന്നതായിരിക്കും സൗകര്യം. എന്തുകൊണ്‌ടാണിതു വില്‍ക്കുന്നതെന്ന കാര്യം മാത്രം പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിലെ ഏതോ ഖനിയില്‍നിന്നു കുഴിച്ചെടുത്തതാണിതെന്നു കരുതുന്നു. യൂറോപ്പിലെ പല ഭരണാധികാരികളുടെയും കൈമറിഞ്ഞാണ്‌ ജര്‍മനിയിലെ കൈസറുടെ പക്കലെത്തിയത്‌.
ഹൗസ്‌ ഓഫ്‌ പ്രഷ്യ അമൂല്യരത്‌നം വില്‍ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക